Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പി സി കുട്ടൻപിള്ളയ്ക്ക് അവറാച്ചൻ തന്നെ പണി കൊടുത്തു; അവറാച്ചന് പണി കൊടുക്കാൻ ഇറങ്ങിയ കുട്ടൻപിള്ളയ്ക്ക് ഏമാന്മാർ ഷട്ടപ്പടിച്ചു; നോ മോർ സ്പീക്കിങ്; ടിക് ടോക് വീഡിയോകളെ നിർത്തി പൊരിക്കാനിറക്കിയ കേരള പൊലീസിന്റെ ഓൺലൈൻ പരിപാടി ഇനി ഇല്ല; ഫുക്രുവിനെ റോസ്റ്റ് ചെയ്ത് തുടങ്ങിയ പരിപാടിക്ക് അകാലചരമം

പി സി കുട്ടൻപിള്ളയ്ക്ക് അവറാച്ചൻ തന്നെ പണി കൊടുത്തു; അവറാച്ചന് പണി കൊടുക്കാൻ ഇറങ്ങിയ കുട്ടൻപിള്ളയ്ക്ക് ഏമാന്മാർ ഷട്ടപ്പടിച്ചു; നോ മോർ സ്പീക്കിങ്; ടിക് ടോക് വീഡിയോകളെ നിർത്തി പൊരിക്കാനിറക്കിയ കേരള പൊലീസിന്റെ ഓൺലൈൻ പരിപാടി ഇനി ഇല്ല; ഫുക്രുവിനെ റോസ്റ്റ് ചെയ്ത് തുടങ്ങിയ പരിപാടിക്ക് അകാലചരമം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഇപ്പോൾ പൊരിക്കലിന്റെ കാലമാണ്. റോസ്്റ്റിങ്. ടിക് ടോക് വീഡിയോകളെ നിർത്തി പോരിക്കുന്ന അർജുൻ സുന്ദരേശന്റെ ആർജെയു വീഡിയോകളുടെ കാലമാണ്. റോസ്റ്റിങ്ങിനെ പ്രേമിക്കുന്നവരും പ്രേമിക്കാത്തവരും ഉണ്ട്. ഏതായാലും കേരള പൊലീസിന് പെട്ടെന്നൊരു ഉൾവിളി തോന്നി. റോസ്റ്റ് ചെയ്ത് കളയാം. പി സി കുട്ടൻപിള്ള സ്പീക്കിങ് എന്ന പേരിലാണ് സോഷ്യൽമീഡിയ വിമർശനവുമായി പൊലീസും രംഗത്തെത്തിയത്. ടിക് ടോക്കിലൂടെ പ്രശസ്തനായ ഫുക്രുവിന്റെ വീഡിയോയാണ് പൊലീസും റോസ്റ്റിങ്ങിനായി ആദ്യം തെരഞ്ഞെടുത്തത്. പിന്നീട് പല രസകരമായ വീഡിയോകളും പങ്കുവെച്ചു. എന്നാൽ, തിങ്കളാഴ്ച പെട്ടെന്നൊരു ബോധോദയം. റോസ്റ്റിങ് വേണ്ട. ഡിജിപി കണ്ണുരുട്ടിയതുകൊണ്ടാണോ എന്നറിയില്ല. ഔദ്യോഗിക വാർത്താക്കുറിപ്പും ഇറക്കി. അതിങ്ങനെ:

'ഫേസ്‌ബുക്കിലൂടെ ജനങ്ങളെ ബോധവത്കരിച്ച് ലോകശ്രദ്ധ ആകർഷിച്ച കേരള പൊലീസിലെ സോഷ്യൽ മീഡിയ സെൽ പുതിയതായി ആരംഭിച്ച ഓൺലൈൻ പ്രതികരണ പരിപാടി നിർത്തി. പകരം കൂടുതൽ നവീനമായ ബോധവത്കരണ പരിപാടി ആരംഭിക്കുമെന്ന് കേരള പൊലീസിന്റെ സോഷ്യൽ മീഡിയ ടീം അറിയിച്ചു.

നിലവിൽ കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്, യുട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പൊതുജനങ്ങൾക്ക് ബോധവത്കരണ പരിപാടികളാണ് നടത്തി വന്നിരുന്നത്. പുതിയതായി അവതരിപ്പിച്ച ഓൺലൈൻ പ്രതിവാര പരിപാടി ബോധവത്കരണത്തിന് ഉതകുന്നതല്ല എന്ന് കണ്ടാണ് പരിപാടിയുടെ ഉള്ളടക്കം മാറ്റാൻ തീരുമാനിച്ചത്.'

ശനിയാഴ്ച യൂ ട്യൂബിലാണ് ഏഴ് മിനിറ്റ് നീളുന്ന വീഡിയോ കേരള പൊലീസ് അപ് ലോഡ് ചെയ്തത്. പണി വരുന്നുണ്ടവറാച്ചാ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്

വീഡിയോ ഏകദേശം നാല് ലക്ഷം ആളുകൾ കണ്ടു. അരുൺ ബിടി, ബിമൽ വി എസ്, രഞ്ജിത് കുമാർ, സന്തോഷ് സരസ്വതി, ശിവകുമാർ, അഖിൽ പി, ഗിബിൻ ഗോപിനാഥ് എന്നിവരാണ് വീഡിയോക്ക് പിന്നിൽ. ഗിബിൻ ഗോപിനാഥാണ് വീഡിയോ അവതരിപ്പിച്ചത്. പൊലീസ് സേനയിലെ സൈബർ വിഭാഗം തയാറാക്കിയ പുതിയ വീഡിയോയ്‌ക്കെതിരെ സ്ത്രീവിരുദ്ധത വരെ ആരോപിക്കപ്പെട്ടതോടെയാണ് പരിപാടി നിർത്തിവയ്ക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഉത്തരവിട്ടത്.

ഹിറ്റായ ടിക് ടോക് വീഡിയോകളെ പരിഹസിക്കാൻ നിൽക്കുന്ന പൊലീസിന് വേറെ പണിയില്ലേ എന്ന വിമർശനം ആദ്യം വന്നു. പിന്നാലെ സ്ത്രീവിരുദ്ധത. കുട്ടൻപിള്ളയെ ട്രോളർമാരും റോസ്റ്റർമാരും പിടികൂടി. പൊലീസിന്റെ ഔദ്യോഗിക പേജിലും വന്നുവിമർശനം. ഇതോടെ കുട്ടപ്പൻ പിള്ളയ്ക്ക് വിലങ്ങിടാൻ ഏമാന്മാർ നിർബന്ധിതരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP