Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെടിവെച്ച് വീഴ്‌ത്തി ചികിത്സ നൽകിയ കാട്ടാന മലപ്പുറത്ത് ചരിഞ്ഞു; പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ ജഡംകത്തിച്ചു

വെടിവെച്ച് വീഴ്‌ത്തി ചികിത്സ നൽകിയ കാട്ടാന മലപ്പുറത്ത് ചരിഞ്ഞു; പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ ജഡംകത്തിച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം കൽക്കുണ്ട് ആർത്തലക്കുന്നിൽ വായിലും വയറ്റിലും മുറിവുകളുമായി അവശനിലയിൽ കണ്ട 10വയസ്സ് പ്രയമുള്ള മോഴയാന ചരിഞ്ഞു. പ്രദേശവാസികളുടെ എതിർപ്പിനിടയിൽ ആനയുടെ ജഡം സ്വകര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കത്തിച്ചു. ഇന്നു പുലർച്ചയോടെയാണ് കാട്ടാന ചരിഞ്ഞത്. ഇന്ന് ഉച്ചയോടെ ഡോ. അരുൺ സക്കറിയ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമാണ് ജഡം കത്തിച്ചത്.ഇതിനിടെ ചോലകൾക്കു സമീപം ആനയുടെ ജഡം കത്തിക്കാനുള്ള ശ്രമത്തിനെതിരെ സമീപവാസികൾ പ്രതിഷേധിച്ചത് സംഘർഷത്തിനിടയാക്കി.

വനം ഉദ്യാഗസ്ഥരെ കണ്ട് പരാതി പറയാൻ ആനയുടെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്യുന്ന തോട്ടത്തിലേക്ക് കടക്കാനുള്ള നാട്ടുകാരുടെ ശ്രമം വനപാലകർ തടഞ്ഞു. ജഡം കത്തിക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധവും പുകയും സമീപവാസികൾക്ക് ദുരിതമാകുമെന്നും താഴേക്ക് ഒഴുകിയിറങ്ങുന്ന വെള്ളത്തിൽ മാലിന്യം കലരുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. എന്നാൽ കർഷകരുടെ വാദം പരിഗണിക്കാതെ കാട്ടാനയുടെ ജഡം വനപാലകർ ചിതയൊരുക്കി കത്തിക്കുകയായിരുന്നു.

ഒരാഴ്ചയിലേറെയായി സ്വകാര്യ വ്യക്തിയുടെ തോട്ടത്തിനടത്തുനിന്നും അനങ്ങാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു ആന. തുടർന്ന് മോഴയാനയെ വെടിവച്ച് മയക്കിയശേഷം ചികിത്സ നൽകുകയായിരുന്നു. ഫോറസ്റ്റ് ചീഫ് വെറ്ററനറി ഓഫിസർ അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് മയക്കുവെടി വച്ചത്. വയറിലും വായിലുമുണ്ടായ മുറിവാണ് കാട്ടാനയുടെ അവശതയ്ക്ക് കാരണമെന്ന് വനംവകുപ്പ് ഉന്നത ഉദ്യാഗസ്ഥർ പറഞ്ഞു. ആനകൾ തമ്മിൽ കുത്തുകൂടിയാലും ഇങ്ങനെ മുറിവേൽക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ഏതാനും ദിവസംകൂടി കാട്ടാന വനപാലകരുടെ നിരീക്ഷണത്തിൽ നിൽക്കാനും തീരുമാനിച്ചിരുന്നു. ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി രണ്ടു വനപാലകരെ പ്രദേശത്ത് നിയോഗിച്ചിരുന്നു.

15 വയസ് പ്രായമാണ് കണക്കാക്കുന്നത്. രണ്ടുദിവസം മുമ്പാണ് കൽക്കുണ്ട് വനഭൂമിയോടു ചേർന്ന കൃഷിയിടത്തിൽ മോഴയാനയെ അനങ്ങാനാകാത്ത അവസ്ഥയിൽ കണ്ടെത്തിയത്. വായിലെ മുറിവുകാരണം ആഴ്ചകളായി ഭക്ഷണം കഴിച്ചിരുന്നില്ല. രാത്രി സമീപ പ്രദേശങ്ങളിലെ വീടുകളിലെത്തി ആന ആക്രമണ സ്വഭാവം കാട്ടുമോയെന്നു നാട്ടുകാർക്ക് ഭയമുണ്ടായിരുന്നു. ഏതാനും ദിവസം മുമ്പ് കൽക്കുണ്ട് അട്ടിയിലെ അങ്ങാടിയിലും കൃഷിയിടങ്ങളിലും ഈ കാട്ടാന വ്യാപക നാശനഷ്ടം വരുത്തിയിരുന്നു.

പാലക്കാട് ജില്ലയിലെ തിരുവാഴാംകുന്ന് അമ്പലപ്പാറയിൽ കൈതച്ചക്കയിൽ സ്ഫോടക വസ്തുവച്ചു പൊട്ടിത്തെറിച്ച് വായിലെ മുറിവുമായി കാട്ടാന ചരിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചികിത്സ. ഫോറസ്റ്റ് ചീഫ് കൺസർവേറ്റർമാരായ പി.പി പ്രമോദ് (ഈസേ്റ്റൺ സർക്കിൾ ഒലവക്കോട്) വിജയനന്ദൻ (നോർത്തേൺ സർക്കിൾ ),ഡിഎഫ്ഒമാരായ കെ.കെ സുനിൽ കുമാർ (മണ്ണാർക്കാട്), സജികുമാർ (നിലമ്പൂർ) സൈലന്റ് വാലിഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ സാമുവൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഫോറസ്റ്റ് സേ്റ്റഷനുകളിൽ നിന്നായി നൂറിൽ പരം വനപാലകർ സ്ഥലത്തുണ്ടായിരുന്നു. എ.പി അനിൽകുമാർ എംഎൽഎ സ്ഥലം സന്ദർശിച്ച് കർഷകർക്ക് ധൈര്യം പകർന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP