Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'നിഥിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ.. ഈ വേദന ആ കുട്ടി എങ്ങിനെ സഹിക്കും? സ്വന്തം കാര്യത്തിനേക്കാൾ മേലെ മറ്റുള്ളവരുടെ ആവശ്യങ്ങളെ പ്രതിഷ്ഠിച്ച ഒരാളാണ് നമ്മളോട് വിട പറഞ്ഞത്'; നിഥിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ഷാഫി പറമ്പിൽ

'നിഥിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ.. ഈ വേദന ആ കുട്ടി എങ്ങിനെ സഹിക്കും? സ്വന്തം കാര്യത്തിനേക്കാൾ മേലെ മറ്റുള്ളവരുടെ ആവശ്യങ്ങളെ പ്രതിഷ്ഠിച്ച ഒരാളാണ് നമ്മളോട് വിട പറഞ്ഞത്'; നിഥിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ഷാഫി പറമ്പിൽ

മറുനാടൻ ഡെസ്‌ക്‌

ദുബായ് ഇൻകാസ് യൂത്ത് വിങ്ങിന്റെ സജീവ പ്രവർത്തകനായ നിഥിന്റെ മരണത്തിൽ ദുഃഖം പങ്കുവെച്ച് ഷാഫി പറമ്പിൽ. പരിചയമുള്ളവർക്കെല്ലാം വിങ്ങുന്ന വേദനയാണെങ്കിൽ ഇല്ലാത്തവർക്കും നികത്താനാവാത്ത നഷ്ടം തന്നെയാണ് ഈ വിയോഗം... കാരണം സ്വന്തം കാര്യത്തിനേക്കാൾ മേലെ മറ്റുള്ളവരുടെ ആവശ്യങ്ങളെ പ്രതിഷ്ഠിച്ച ഒരാളാണ് നമ്മളോട് വിട പറഞ്ഞത്.- ഷാഫി ഫേസ്‌ബുക്കിൽ കുറിച്ചു.

ഞായറാഴ്ച രാത്രി ഉറക്കത്തിലായിരുന്നു നിഥിന്റെ മരണം. ഭാര്യ ആതിര നാട്ടിലേക്ക് മടങ്ങി ഒരുമാസത്തിന് ശേഷമാണ് നിഥിന് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. ജൂൺ 2 നായിരുന്നു നിഥിന്റെ 28 ാം പിറന്നാൾ. ഭാര്യ ആതിര ഗീത ശ്രീധരന് 27 വയസാണ്. ദുബായിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറാണ് നിഥിൻ. വന്ദേ ഭാരത് മിഷന്റെ മെയ്് 27 ലെ ആദ്യ ഫ്‌ളൈറ്റിൽ ആതിര ദുബായിൽ നിന്ന് മടങ്ങിയിരുന്നു, ഇതിന് ശേഷവും നിഥിൻ ജോലി ആവശ്യത്തിനായി ദുബായിൽ തുടരുകയായിരുന്നു. ജൂലൈ ആദ്യ ആഴ്ചയാണ് ആതിരയുടെ പ്രസവതീയതി. കോവിഡിനെ തുടർന്ന് ഇന്ത്യയിക്കുള്ള ഫ്‌ളൈറ്റുകൾ റദ്ദാക്കിയപ്പോൾ, പ്രസവത്തിനായി നാട്ടിൽ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആതിരയും ഭർത്താവും ചേർന്ന് സുപ്രീം കോടതിയെ സമീപിച്ചാണ് അനുകൂല വിധി നേടിയെടുത്തത്.

ഷാഫി പറമ്പിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്..

എന്താ പറയേണ്ടതെന്ന് അറിയുന്നില്ല .
പിറക്കാനിരിക്കുന്ന കുഞ്ഞിനെ കാണാൻ ഇനി നിതിൻ ഇല്ല . ഗർഭിണികൾ ഉൾപ്പടെയുള്ള പ്രവാസ ലോകത്ത് കുടുങ്ങി കിടന്നവരേ നാട്ടിലെത്തിക്കാൻ 7 മാസം ഗർഭിണിയായ ആതിര നിയമപോരാട്ടാം നടത്തുമ്പോൾ അതിന് കരുത്ത് പകർന്ന നിധിൻ ഭാര്യയോടോന്നിച്ച് നാട്ടിൽ പോണില്ലേ എന്ന് ചോദിച്ചവരോട് പറഞ്ഞത് ആരെങ്കിലും അത്യാവശ്യക്കാരുണ്ടെങ്കിൽ പൊയ്ക്കോട്ടേ എന്നായിരുന്നു .
Iype Vallikadan എഴുതിയത്‌ പോലെ നിതിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ .. ഈ വേദന ആ കുട്ടി എങ്ങിനെ സഹിക്കും ?
നാട്ടിലേക്ക് പോവാൻ ലഭിച്ച അവസരത്തിലും മറ്റൊരാൾക്ക് വേണ്ടി അത് മാറ്റി വെച്ച നിതിൻ ഇപ്പോ അനിവാര്യമായ യാത്രക്ക്‌ അസമയത്ത്‌ പുറപ്പെട്ടിരിക്കുന്നു .
നിയമ പോരാട്ടത്തിന് തയ്യാറായ ആതിരക്ക്‌ ആദരമെന്നോണം കൊടുത്ത യൂത്ത് കെയർ ടിക്കറ്റിന് പകരമായി 2 സാധാരണക്കാർക്ക് ടിക്കറ്റ് നൽകിയ നിതിൻ അന്ന് തൊട്ട് ഇന്ന് വരേയും സജീവമായി കോവിഡ് കാലത്ത് യുവതയുടെ കരുതൽ അടയാളപ്പെടുത്തിയ മനുഷ്യസ്നേഹിയാണ് . പരിചയമുള്ളവർക്കെല്ലാം വിങ്ങുന്ന വേദനയാണെങ്കിൽ ഇല്ലാത്തവർക്കും നികത്താനാവാത്ത നഷ്ടം തന്നെയാണ് ഈ വിയോഗം ... കാരണം സ്വന്തം കാര്യത്തിനേക്കാൾ മേലെ മറ്റുള്ളവരുടെ ആവശ്യങ്ങളെ പ്രതിഷ്ഠിച്ച ഒരാളാണ് നമ്മളോട് വിട പറഞ്ഞത് .

 

എന്താ പറയേണ്ടതെന്ന് അറിയുന്നില്ല . പിറക്കാനിരിക്കുന്ന കുഞ്ഞിനെ കാണാൻ ഇനി നിതിൻ ഇല്ല . ഗർഭിണികൾ ഉൾപ്പടെയുള്ള പ്രവാസ...

Posted by Shafi Parambil on Monday, June 8, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP