Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരീക്ഷാ ഹാളിൽ കോപ്പി അടിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്; മോശമായി പെരുമാറിയില്ലെന്ന് വൈസ് പ്രിൻസിപ്പൾ; സി.സി ടിവി ദൃശ്യം അടക്കം പുറത്ത് വിട്ട് ചേർപ്പുങ്കൽ കോളജ് അധികൃതരും; മകളെ അന്വേഷിച്ചെത്തിയ തന്നെ പരിഹസിച്ച് ഇറക്കിവിട്ടെന്ന് അഞ്ജുവിന്റെ പിതാവും; മീനച്ചിലാറിൽ ചാടി ആത്മഹത്യ ചെയ്ത ഡിഗ്രി വിദ്യാർത്ഥിനിയുടെ മരണത്തിൽ കോളജിനെതിരെ വീട്ടുകാർ രംഗത്ത്; കോപ്പി അടിച്ച തെളിവുകൾ നിരത്തി കോളജ് അധികൃതരും; അഞ്ജുവിന്റെ മരണത്തിൽ വിവാദങ്ങൾ പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

പാലാ: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജിലെ ബികോം വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ കോളജിനെതിരെ പരാതി ഉയർത്തി പിതാവ് രംഗത്ത് വന്നതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് കോളജ് അധികൃതരും. ചേർപ്പുങ്കൽ ബിവി എം ഹോളിക്രോസ് കോളജ് വിദ്യാർത്ഥിനി അഞ്ജു പി ഷാജിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പുതിയ മരിച്ച പെൺകുട്ടിയുടെ മാതാപിതാക്കളും കോളജ് അധികൃതരും തമ്മിൽ പോര് മറുകിയിരിക്കുന്നത്. വിദ്യാർത്ഥിനി പരീക്ഷാ ഹാളിൽ കോപ്പി അടിച്ചത് അധികൃതർ പിടിച്ചതിനെ തുടർന്നാണ് ആത്മഹത്യയെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ.

ഇപ്പോൾ വിശദീകരണവുമായി കോളജ് അധികൃതരും രംഗത്തെത്തിയിരിക്കുകയാണ്. വിദ്യാർത്ഥിനി ഹാൾ ടിക്കറ്റിന് പിന്നിൽ കോപ്പി എഴുതിയത് കണ്ടെത്തിയതിനെ തുടർന്ന് പരിശോധകൻ പ്രിൻസിപ്പലിനെ വിളിക്കുക മാത്രമാണ് ഉണ്ടായത്. വിദ്യാർത്ഥിനിയോട് ആരും മോശമായി പെരുമാറിയിരുന്നില്ല. എന്നാൽ മരണശേഷം കോളജിനെതിരേ പുറത്തുവരുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും അധികൃതർ പറയുന്നു.

വിദ്യാർത്ഥിനി കോപ്പിയടിച്ചതിന് പിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോളജ് അധികൃതർ പുറത്തുവിട്ടു. കോപ്പി എഴുതിയിരുന്ന ഹാൾ ടിക്കറ്റ് മാധ്യമങ്ങൾക്ക് മുന്നിൽ കോളജ് വൈസ് പ്രിൻസിപ്പൽ കാണിക്കുകയും ചെയ്തു. ഹാൾ ടിക്കറ്റിൽ പിന്നിൽ പാഠഭാഗങ്ങൾ എഴുതിക്കൊണ്ടു വന്നുവെന്നാണ് കോളജ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. . പ്രിൻസിപ്പലിനെ കാണാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ജു കണ്ടില്ല. വിദ്യാർത്ഥിനി മൂന്നു പേജാണ് പരീക്ഷ എഴുതിയത്. കുട്ടിയോട് കയർത്തു സംസാരിച്ചെന്ന ആരോപണം ശരിയല്ല. പൊലീസിനു രേഖകൾ കൈമാറിയെന്നും ബിവി എം കോളജ് അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുന്നു.

എന്നാൽ കാണാതായ മകളെ അന്വേഷിച്ച് കോളജിൽ എത്തിയ തന്നോടും ബന്ധുക്കളോടും അഞ്ജു ഏതെങ്കിലും ആൺപിള്ളാരുടെ കൂടെകാണുമെന്നാണ് പ്രിൻസിപ്പൽ അച്ചൻ പറഞ്ഞതെന്ന് അഞ്ജുവിന്റെ പിതാവ് ഷാജി. പരീക്ഷ എഴുതാൻ സമ്മതിച്ചില്ലെന്നുള്ള വിവരം കോളജ് അധികൃതർ ഇതുവരെ പറഞ്ഞിട്ടില്ല. കുട്ടിക്ക് വേണ്ടിയുള്ള തെരച്ചിൽ നടത്തുമ്പോഴും അവർ ഇക്കാര്യം അറിയിച്ചിട്ടില്ല. പല തവണ അച്ചനെ കാണാൻ പോയി. പള്ളിയിലെ കൈക്കാരൻ ആണെന്ന് തോന്നുന്നു അവർ പറഞ്ഞു. അച്ചൻ ഇവിടില്ല. ഫോൺ നമ്പർ നൽകാൻ പറഞ്ഞിട്ടും തന്നില്ല. അഞ്ജു ഏതെങ്കിലും ആൺപിള്ളാരുടെ കൂടത്തിൽ കാണുമെന്നാണ് കോളജിലെ പ്രിൻസിപ്പൽ അച്ചൻ പറഞ്ഞത്. കുഞ്ഞിനെ കോളജിൽ നിന്ന് ആട്ടി ഇറക്കിവിടുകയായിരുന്നു. അച്ചൻ തെറ്റിദ്ധാരണ മൂലം പിടിച്ചതാകുമെന്നാണ് കൂട്ടുകാരികൾ പറഞ്ഞത്. നല്ല മാർക്ക് ലഭിക്കുന്ന കുട്ടിയാണ്. ആ കോളജിൽ അഞ്ച് വിദ്യാർത്ഥികളാണുള്ളത്. അതിൽ ഏറ്റവും മാർക്ക് വാങ്ങിയിരുന്നത് അഞ്ജുവാണെന്നും അച്ഛൻ ഷാജി പറഞ്ഞു.

ശനിയാഴ്ചയാണ് ചേർപ്പുങ്കലിലെ കോളജിൽ ഡിഗ്രി പരീക്ഷ എഴുതാൻ എത്തിയ കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനിയായ അഞ്ജുവിനെ വൈകിട്ട് മുതൽ കാണാതായത്.ചേർപ്പുങ്കൽ പള്ളിക്കു സമീപത്തെ പാലത്തിൽ ബാഗ് കാണപെട്ടതോടെ ആറ്റിൽ ചാടിയെന്ന നിഗമനത്തിലും പൊലീസെത്തി. ഇന്ന് രാവിലെയാണ് അഞ്ജുവിന്റെ മൃതദേഹം ആറ്റിൽ നിന്ന് കണ്ടെത്തിയത്. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.ശനിയാഴ്ചയാണ് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയെ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ഇറക്കി വിട്ടത്.

ഇനിയുള്ള പരീക്ഷകൾ എഴുതിക്കില്ലെന്നും കോളജ് അധികൃതർ കുട്ടിയോട് പറഞ്ഞിരുന്നു. കുട്ടി സന്ധ്യയ്ക്ക് ശേഷവും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ പരാതി നൽകി. ഇന്നലെ ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിന് സമീപത്ത് നിന്ന് ബാഗ് കണ്ടെത്തിയിരുന്നു.തിങ്കളാഴ്ച രാവിലെയാണ് അഞ്ജുവിന്റെ മൃതദേഹം മീനച്ചിലാറ്റിൽനിന്നു കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ് അഞ്ജു.

മരണത്തിൽ പ്രിൻസിപ്പലിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് പിതാവ് ആവശ്യപ്പെടുന്നത്. അഞ്ജുവിനെ പരീക്ഷ എഴുതിക്കില്ലെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്ന് ഒപ്പം പരീക്ഷ എഴുതിയവർ പറഞ്ഞു. പരീക്ഷ തുടങ്ങി അരമണിക്കൂർ കഴിഞ്ഞാണ് കോപ്പിയടിച്ചെന്ന് ആരോപിച്ചത്. ഇനി പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞു. മുക്കാൽ മണിക്കൂർ കഴിഞ്ഞ് അഞ്ജു ഇറങ്ങിപ്പോയി. ഹാളിലുണ്ടായിരുന്ന അദ്ധ്യാപകരാരും തടഞ്ഞില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP