Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ക് ഡൗൺ സമയത്ത് പഞ്ചാബിൽ നിന്നും രാഹുൽ ഗാന്ധിയുടെ ഇടപെടലിലൂടെ നാട്ടിൽ എത്തിയ ഇർഷാദിന്റെ കുടുംബവും സുഹൃത്തുക്കളും കോൺഗ്രസിൽ അംഗത്വമെടുത്തു

ലോക്ക് ഡൗൺ സമയത്ത് പഞ്ചാബിൽ നിന്നും രാഹുൽ ഗാന്ധിയുടെ ഇടപെടലിലൂടെ നാട്ടിൽ എത്തിയ ഇർഷാദിന്റെ കുടുംബവും സുഹൃത്തുക്കളും കോൺഗ്രസിൽ അംഗത്വമെടുത്തു

സ്വന്തം ലേഖകൻ

മൊറയൂർ പഞ്ചായത്തിലെ ഒഴുകൂർ പാലത്തിങ്ങൽ താമസിക്കുന്ന അരങ്ങൻ മുഹമ്മദും മക്കളായ ഇർഷാദ് എ, ദിൽഷാദ് എ, കെ സി ഉമ്മർ ഹാജി താഴത്തിയിൽ എന്നിവരുടെ മക്കളായ നബീൽ കെ സി, മാജിദ് കെ സി എന്നിവർ മുൻ ടൂറിസം വകുപ്പ് മന്ത്രി എ പി അനിൽകുമാർ എംഎൽഎ യുടെ അടുത്തു നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പിപി ഹംസ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, സികെ നിസാർ, ആനത്താൻ അബൂബക്കർ ഹാജി, ബംഗാളത്ത് മുഹമ്മദാലി ഹാജി, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കച്ചേരി മുജീബ്, വിശ്വനാഥൻ പികെ, കെ കെ മുഹമ്മദ് റാഫി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കോൺഗ്രസ്സിന്റെ ദേശീയ മതേതര കാഴ്ചപാടുകൾ രാജ്യത്ത് അനിവാര്യമാണെന്നും ഇന്ത്യയുടെ കാവലാളായി ഇനി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നോടൊപ്പം പ്രവർത്തിക്കുമെന്നും അരങ്ങൻ മുഹമ്മദ് മെമ്പർഷിപ്പ് ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ചു.

രാഹുൽഗാന്ധിയുടെ സഹായത്താൽ 31 മലയാളി വിദ്യാർത്ഥികൾ പഞ്ചാബിൽ നിന്ന് കേരളത്തിലേക്ക് വന്നവരിൽ പഞ്ചാബ് ഗുരുകാശി യൂണിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥി കൂടിയായ മൊറയൂർ സ്വദേശി അരങ്ങൻ ഇർഷാദും ഉണ്ടായിരുന്നു.

നാട്ടിലേക്ക് കൂടണയാൻ പല ശ്രമങ്ങളും നടത്തി, ഒടുവിൽ രാഹുൽ ഗാന്ധിയുടെ പിഎ ബൈജു എന്നിവരെ ബന്ധപ്പെട്ടു പ്രശ്‌നങ്ങൾ രാഹുൽ ഗാന്ധിയുടെ അടുത്ത് എത്തിക്കുകയും വേണ്ട സഹായ സഹകരണങ്ങൾ രാഹുൽ ഗാന്ധി നൽകുകയും ചെയ്തു. പഞ്ചാബ് പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി, പഞ്ചാബ് Education Minister Mr.Vijay Inder Sigla എന്നിവക്ക് നേരിട്ട് രാഹുൽ ഗാന്ധി വിളിച്ചു 31 മലയാളി വിദ്യാർത്ഥികളെ നാട്ടിലേക്ക് എത്തിക്കുവാനുള്ള ചുമതലകൾ ഏൽപ്പിച്ചു. തുടർന്ന് അവർക്ക് നാട്ടിലേക്ക് എത്തുവാനുള്ള ഉള്ള സാധ്യതകൾ ഒരുങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP