Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എയർ ഇന്ത്യയുടെ നടപടി കടുത്ത വഞ്ചന

സ്വന്തം ലേഖകൻ

മക്ക: ഭാരത് മിഷൻ വഴി നാടണയുന്ന യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് ഇരട്ടിയോളം വർദ്ധിപ്പിച്ച എയർ ഇന്ത്യയുടെ നടപടി കടുത്ത വഞ്ചനയാണെന്ന് ഐ സി എഫ് നാഷണൽ കമ്മിറ്റി അഭിപ്രായപ്പട്ടു. കോവിഡ് 19 മൂലം കൊടിയ അവഗണനയും പീഡനങ്ങളും സഹിച്ച പ്രവാസികളെ വിദേശ രാഷ്ട്രങ്ങളുടെ കടുത്ത സമ്മർദ്ദങ്ങൾക്ക് ശേഷം മാത്രമാണ് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിക്കുന്നത്. നാമമാത്രമായആളുകളെ മാത്രമാണ് ഇത് വരെ നാട്ടിലെത്തിക്കാൻ സർക്കാരിനായത്.

ഗർഭിണികളും പ്രായാധിക്യമുള്ളവരും സന്ദർശക വിസയിലെത്തി തിരിച്ചുപോവാൻ സാധിക്കാതെ പ്രയാസപ്പെടുന്നവരും മാസങ്ങളായി ജോലിയില്ലാത്തവർക്കുമാണ് വന്ദേ ഭാരത് മിഷനിലൂടെ നാട്ടിലേക്ക് തിരിച്ചു പോവാൻ സർക്കാർ അനുവാദം നൽകുന്നത്. ഇവരുടെ തന്നെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക വഴി സർക്കാർ ചെയ്യുന്നത് സാമാന്യ നീതിക്ക് പോലും നിരക്കാത്തതാണ്. എല്ലാ രാഷ്ട്രങ്ങളും അവരുടെ പൗരന്മാരെ കൃത്യ സമയത്ത് നാട്ടിലെത്തിച്ചത് തീർത്തും
സൗജന്യമായാണ്.

ഇക്കാലമത്രെയും പ്രവാസികളോട് കാണിച്ച സമീപനത്തിൽ ഒട്ടും മാറ്റങ്ങൾ സർക്കാരിന് വന്നിട്ടില്ലെന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്. പ്രവാസി സംഘടനകൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും എംബസ്സിയിൽ കെട്ടികിടക്കുന്ന വെൽഫയർ ഫണ്ടിൽ നിന്നും ഒരു രൂപ പോലും ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികൾക്കായി ചെലവഴിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നത് പ്രവാസികളോട് സർക്കാർ കൈകൊള്ളുന്ന അനീതിയുടെ ഭീകര മുഖം വ്യക്തമാക്കുന്നു.

സാമൂഹിക സംഘടനകൾ ഒരുക്കുന്ന ചാർട്ടട് വിമാനങ്ങളേക്കാൾ ഉയർന്ന നിരക്കിലേക്ക് വർദ്ധിപ്പിച്ച യാത്രാനിരക്ക് പിൻവലിച്ച്, രാജ്യത്തിന്റെ അഭിവൃദ്ധിക്കു വേണ്ടി പ്രവാസം തെരെഞ്ഞെടുത്ത പ്രവാസികളെ മറ്റു രാഷ്ട്രങ്ങെളെ മാതൃകയാക്കി സൗജന്യമായി നാട്ടിലെത്തിക്കാൻ വഴിയൊരുക്കണമെന്നും നാഷണൽ കമ്മിറ്റി പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP