Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓസ്‌ട്രേലിയയിൽ സൗജന്യ ശിശു സംരക്ഷണം ജൂലായ് 12 വരെ മാത്രം; അടുത്ത ദിവസം മുതൽ ഫീസ് നൽകേണ്ടി വരും; സേവനങ്ങൾക്കു നന്ദി പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി

ഓസ്‌ട്രേലിയയിൽ സൗജന്യ ശിശു സംരക്ഷണം ജൂലായ് 12 വരെ മാത്രം; അടുത്ത ദിവസം മുതൽ ഫീസ് നൽകേണ്ടി വരും; സേവനങ്ങൾക്കു നന്ദി പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി

സ്വന്തം ലേഖകൻ

ർക്കാരിന്റെ സൗജന്യ ശിശു സംരക്ഷണ പദ്ധതി അവസാനിപ്പിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ഡാൻ തെഹാൻ. ജൂലൈ 13 മുതൽ ഫീസ് അടയ്‌ക്കേണ്ടി വരും. കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച രീതിയിൽ പ്രവർത്തിച്ച് സേവനം ചെയ്ത ഈ മേഖലയ്ക്ക് നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു.

കൊറോണ വൈറസ് മഹാവ്യാധിയുടെ സമയത്ത് ശിശു സംരക്ഷണ സൗകര്യങ്ങൾ നിലനിർത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഈ നടപടി ഏപ്രിലിൽ ആണ് നടപ്പാക്കിയത്. ചൈൽഡ് കെയറുകളിലേക്ക് കുട്ടികളെ വിടുന്നത് രക്ഷിതാക്കൾ നിർത്തവച്ച സാഹചര്യത്തിൽ, മേഖലയെ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

1.6 ബില്യൺ ഡോളറിന്റെ പദ്ധതിയാണ് ഇതിനു വേണ്ടി പ്രഖ്യാപിച്ചിരുന്നത്. ചൈൽഡ് കെയർ സബ്‌സിഡിയും ജൂലൈ 13ന് പുനരാരംഭിക്കും. സബ്‌സിഡി ലഭ്യമാകുന്നതിന് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണം (ആക്ടിവിറ്റി ടെസ്റ്റ്) എന്ന വ്യവസ്ഥ ഒക്ടോബർ നാലിന് മാത്രമേ വീണ്ടും പ്രാബല്യത്തിൽ വരുള്ളൂ. അതുവരെ കുടുംബങ്ങൾക്ക് രണ്ടാഴ്ചയിൽ 100 മണിക്കൂർ വരെ സബ്‌സിഡി ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP