Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടിക്കടി രൂപപ്പെടുന്ന ചുഴലിക്കാറ്റും കടലാക്രമണവും സമുദ്രോപരിതലത്തിലെ താപനില വർധിക്കുന്നതിനാൽ; കടൽ സമ്പത്തിനും കടുത്ത വെല്ലുവിളിയായി ആ​ഗോള താപനം; കടൽ ചുട്ടുപൊള്ളുമ്പോൾ ഭീഷണി ഉയരുന്നത് മാനവരാശിക്ക്

അടിക്കടി രൂപപ്പെടുന്ന ചുഴലിക്കാറ്റും കടലാക്രമണവും സമുദ്രോപരിതലത്തിലെ താപനില വർധിക്കുന്നതിനാൽ; കടൽ സമ്പത്തിനും കടുത്ത വെല്ലുവിളിയായി ആ​ഗോള താപനം; കടൽ ചുട്ടുപൊള്ളുമ്പോൾ ഭീഷണി ഉയരുന്നത് മാനവരാശിക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റുകൾ സമുദ്രോപരിതലത്തിലെ താപനിലയിൽ വർധനവുണ്ടാകുന്നതിനാലെന്ന് വിദ​ഗ്ധർ. ആ​ഗോളതാപനം മൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മനുഷ്യർക്ക് മാത്രമല്ല, സമുദ്ര സമ്പത്തിലും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുമെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. ചുഴലിക്കാറ്റ് മുതൽ കടലാക്രമണം വരെ മനുഷ്യന് ഭീഷണിയാകുമ്പോൾ മത്സ്യങ്ങൾ ഉൾപ്പെടെയുള്ള സമുദ്ര സമ്പത്തിലും വൻതോതിൽ നാശമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

കടലിൽ 100 വർഷത്തിനുള്ളിൽ 0.6 ഡിഗ്രി സെൽഷ്യസ് ചൂട് കൂടിയെങ്കിൽ കഴിഞ്ഞ 50 വർഷം കൊണ്ട് അത് ഇരട്ടിയായെന്നാണ് കണക്ക്. സമുദ്രോപരിതലത്തിൽ ചൂട് കൂടുന്നതാണ് ചുഴലിക്കാറ്റ് രൂപം കൊള്ളാൻ കാരണം. സമുദ്രത്തിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദവും ചുഴലിക്കാറ്റുമായി ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്. സമുദ്രോപരിതലത്തിലെ ചൂട് 25 ഡിഗ്രി സെൽഷ്യസിൽ കൂടുമ്പോൾ ചുഴലിക്കാറ്റിനു സാധ്യത തെളിയുമെന്നു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുൻ അംഗം ഡോ. കെ.ജി താര പറയുന്നു. കാർബൺ ഡയോക്സൈഡിന്റെ അളവ് അമിതമാകുമ്പോൾ കടൽവെള്ളവുമായി ചേർന്നു കാർബോണിക് ആസിഡ് രൂപപ്പെടും. ഇങ്ങനെ കടൽ അമ്ലമയമാകുന്നതു മത്സ്യസമ്പത്തിനെ ഗുരുതരമായി ബാധിക്കും. 50 വർഷത്തിനിടയിൽ കടലിൽ ലവണാംശം 4 ശതമാനം കൂടിയപ്പോൾ പിഎച്ച് മൂല്യം 0.1 കുറഞ്ഞു. ഓക്സിജന്റെ അഭാവം മത്സ്യസമ്പത്തിനു ദോഷമാണ്.

കാറ്റിന്റെ ഗതിയിലും തിരമാലയുടെ ഉയരത്തിലും ശക്തിയിലുമുണ്ടാകുന്ന മാറ്റങ്ങൾ മത്സ്യസമ്പത്തിനെ മാത്രമല്ല, തീരസുരക്ഷയെയും ബാധിക്കുന്നു. കടലിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കാനുള്ള സാധ്യത വർധിക്കുന്നതായാണ് റിപ്പോർട്ട്. ആഗോള താപനം കടലിൽ ഉണ്ടാക്കുന്ന മാറ്റമാണ് അപകടകരമായ തിരമാലകൾ ഉണ്ടാകുന്നതിന് കാരണമാകുന്നത് എന്നാണ് പഠനം വ്യക്തമാക്കുന്നത്. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് അഗോള താപനം കടലിൽ അപകടകരമായ മാറ്റമുണ്ടാക്കുന്നതായി കണ്ടെത്തിയത്,

ആഗോള താപനത്തെ തുടർന്ന് സമുദ്രോപരിതലത്തിലെ ചൂട് വർധിച്ചുവരുന്നതാണ് ഇതിന് കാരണമായി മാറുന്നത്. 1948മുതലുള്ള വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ആഗോള താപനത്തെ തുടർന്ന് ഓരോ വർഷവും തിരമാലകളുടെ ശക്തിയിൽ 0.4 ശതമാനം വർധനവുണ്ടാകുന്നതായി പഠനത്തിൽ കണ്ടെത്തി. മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളും ഇതിന് ആക്കം കൂട്ടുന്നുണ്ട്. കാറ്റിൽനിന്നുള്ള ഊർജ്ജമാണ് തിരമാലകളുടെ ശക്തിക്ക് പിന്നിൽ. സമുദ്ര ഉപരിതലത്തിലെ ചൂട് വർധിക്കുന്നതോടെ തിരമാലകളുടെ ചലനത്തിലും ശക്തിയിലും വർധനവുണ്ടകുന്നു എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. കാറ്റിന്റെ പാറ്റേണിൽ വരുന്ന മാറ്റവും ഇതിൽ നിർണായക ഘടകമായി മാറുന്നു. തീരപ്രദേശങ്ങളെയും ദ്വിപുകളെയുമാണ് ഇത് ഗുരുതരമായി ബാധിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP