Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാള സിനിമ നിർമ്മാതാവ് റാസൽഖൈമയിൽ കോവിഡ് ബാധിച്ചു മരിച്ചു; ചികിത്സയിലിരക്കെ മരിച്ചത് ആലുവ ശങ്കരൻകുഴി വീട്ടിൽ ഹസൻ അലി; രോഗം ബാധിച്ചത് സന്ദർശന വിസയിൽ യു.എ.ഇയിൽ എത്തിയപ്പോൾ

മറുനാടൻ ഡെസ്‌ക്‌

റാസൽഖൈമ: മലയാള സിനിമ നിർമ്മാതാവ് റാസൽഖൈമയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആലുവ ശങ്കരൻകുഴി വീട്ടിൽ ഹസൻ അലി (ഹസൻ മിയാ-50)യാണ്? മരിച്ചത്. ബിസിനസ് ആവശ്യത്തിനായി സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിയതായിരുന്നു.

റാസൽഖൈമ സൈഫ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്? മരണം. മൃതദേഹം ദുബൈയിൽ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.ശങ്കരൻകുഴി പരേതനായ അലിയുടെയും ജമീലയുടെയും മകനാണ്. സുലൈഖയാണ് ഭാര്യ. ഡോ. ആമിന, ഡോ. ഹലീമ, മുഹമ്മദ് അലി എന്നിവർ മക്കളാണ്. മരുമക്കൾ: മുഹാസിഫ് (മസ്‌കത്), ഫർഹാൻ (ഖത്തർ).

ആലുവയിലെ പ്രമുഖ വസ്ത്ര വ്യാപാരികളായ എസ്.എ. ബഷീർ, എസ്.എ. ശുക്കൂർ, എസ്.എ. രാജൻ (റിപ്പോർട്ടർ, മംഗളം ആലുവ) എന്നിവർ സഹോദരങ്ങളാണ്.'ഹലോ ദുബായ്ക്കാരൻ' എന്ന സിനിമ നിർമ്മിക്കുകയും ഈ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP