Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോ: എ.പി.ജെ അബ്ദുൾ കലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ 'ഹരിതോർജ്ജത്തോടു കൂടിയ നവീകരണവും ഉൽപന്ന വികസനവും' വെബിനാർ സംഘടിപ്പിച്ചു

ഡോ: എ.പി.ജെ അബ്ദുൾ കലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ 'ഹരിതോർജ്ജത്തോടു കൂടിയ നവീകരണവും ഉൽപന്ന വികസനവും' വെബിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അന്തരിച്ച മുൻ രാഷ്ട്രപതി ഡോ: എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിൽ ഹൗസ് ഓഫ് കലാം, രാമേശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എ പി ജെ അബ്ദുൾ കലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച വെബിനാറിൽ, 'ഹരിതോർജ്ജത്തോടുകൂടിയ നവീകരണവും ഉൽപന്ന വികസനവും' എന്ന വിഷയത്തിൽ പ്രമുഖ വ്യക്തികൾക്കൊപ്പം കുവൈറ്റിൽ നിന്ന് ബാബു ഫ്രാൻസീസ് (ഇൻഡോ അറബ് കോൺഫഡറേഷൻ - കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട്), ഡോ: സുരേന്ദ്ര നായക് (പ്രസിഡണ്ട് -ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം കുവൈറ്റ്), സുനിൽ സദാനന്ദൻ (അമേരിക്കൻ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രൊഫഷണൽസ് - കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട്) എന്നിവർ പങ്കെടുത്തു. വെബിനാറിൽ എ.പി.ജെ എം.ജെ. ഷെയ്ക്ക് സലീം (ഫൗണ്ടേഷൻ ട്രസ്റ്റി) സ്വാഗതവും, എ.പി .ജെ എം.ജെ. ഷെയ്ക്ക് ദാവൂദ് (ഫൗണ്ടേഷൻ ട്രസ്റ്റി) പ്രാരംഭ സന്ദേശവും നൽകി.

പത്മശ്രീ പ്രൊഫ. ജുൻജുൻ വാല (ഐ.ഐ.ടി.മദ്രാസ്), ബി.സി. ദത്ത (വൈസ് പ്രസിഡണ്ട് -ഹ്യുണ്ടായ് മോട്ടോസ് ഇന്ത്യ ലിമിറ്റഡ്), പത്മശ്രീ പ്രൊഫസർ അനിൽ കെ.ഗുപ്ത (ഫാക്കൽറ്റി ഐ.ഐ.എം & സൃസ്ഥി സ്ഥാപകൻ), മഹേഷ് ബാബു (എം.ഡി.& സിഇഒ.- മഹീന്ദ്ര ഇലക്ട്രിക്കൽ മൊബിലിറ്റി) എന്നീ പ്രശസ്ത പ്രഭാഷകർക്കൊപ്പം ഡി. ഗോകുൽ ദേവേന്ദ്രൻ (ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ), ഡോ: എൽ ഗണേശ് (ഡീൻ, എം.ജി ആർ ഇൻസ്റ്റിറ്റൂട്ട് & ചെയർമാൻ ഗ്രീൻസ്) ഡോ: ജെ ബാലമുരുകൻ എന്നിവർ പങ്കെടുത്തു വിഷയങ്ങൾ അവതരിപ്പിക്കുകയും, ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. ശശികുമാർ ഗന്ധാം (എം.ഡി. സാൽകോം ഇന്ത്യ) മോഡറേറ്ററായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP