Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ബേസിൽ എത്തിയതുകൊല്ലണമെന്ന് കരുതിത്തന്നെ; ബൈക്കിലെത്തിയ ബേസിൽ രണ്ട് കയ്യിലുമുണ്ടായിരുന്ന വാളുകൾ ഉപയോഗിച്ച് അഖിലിനെ വെട്ടി; കൈ കൊണ്ട് തടുത്തതു കൊണ്ടാണ് തലയിൽ കാര്യമായി പരിക്കേൽക്കാതിരുന്നത്; കൈ, പുറം, ചുമൽ എന്നിവിടങ്ങളിൽ വെട്ടേറ്റു; തടയാൻ ശ്രമിച്ചപ്പോൾ എനിക്കുനേരെ തിരിഞ്ഞപ്പോൾ ഞാൻ രക്ഷപ്പെടുകയായിരുന്നു'; മൂവാറ്റുപുഴയിലെ കൈവെട്ടിൽ ബേസിലിനെതിരെ ആരോപണവുമായി അഖിലിന്റെ സുഹൃത്ത്; പ്രണയപ്പകയെന്നും ദുരഭിമാന കൊലപാതക ശ്രമമല്ലെന്നും ആലുവ റൂറൽ എസ്‌പി

'ബേസിൽ എത്തിയതുകൊല്ലണമെന്ന് കരുതിത്തന്നെ; ബൈക്കിലെത്തിയ ബേസിൽ രണ്ട് കയ്യിലുമുണ്ടായിരുന്ന വാളുകൾ ഉപയോഗിച്ച് അഖിലിനെ വെട്ടി; കൈ കൊണ്ട് തടുത്തതു കൊണ്ടാണ് തലയിൽ കാര്യമായി പരിക്കേൽക്കാതിരുന്നത്; കൈ, പുറം, ചുമൽ എന്നിവിടങ്ങളിൽ വെട്ടേറ്റു; തടയാൻ ശ്രമിച്ചപ്പോൾ എനിക്കുനേരെ തിരിഞ്ഞപ്പോൾ ഞാൻ രക്ഷപ്പെടുകയായിരുന്നു'; മൂവാറ്റുപുഴയിലെ കൈവെട്ടിൽ ബേസിലിനെതിരെ ആരോപണവുമായി അഖിലിന്റെ സുഹൃത്ത്; പ്രണയപ്പകയെന്നും ദുരഭിമാന കൊലപാതക ശ്രമമല്ലെന്നും ആലുവ റൂറൽ എസ്‌പി

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സഹോദരിയെ പ്രണയിച്ചതിനെ തുടർന്നുള്ള പകയിൽ സഹോദരൻ കാമുകനെ വെട്ടിക്കൊലപ്പെടുത്താൻ നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കറുകടം സ്വദേശി ബേസിൽ എൽദോസിനെയാണ് അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് തിരയുന്നത്. പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമായിരിക്കയാണ്. അതേസമയം ബേസിൽ അഖിലിനെ കൊലപ്പെടുത്തണം എന്ന ആസൂത്രണത്തോടെയാണ് എത്തിയതെന്നാണ് അഖിലിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അരുൺ വ്യക്തമാക്കിയത്. അരുണിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

എന്നാൽ കൊല്ലണമെന്ന ഉദേശത്തോടെ തന്നെയാണ് ബേസിൽ അഖിലിനെ വെട്ടിയതെന്നാണ് അരുൺ പൊലീസിലും നൽകിയിരിക്കുന്ന മൊഴി. ഇക്കാര്യം യുവാവ് മാധ്യമങ്ങളോടും പറഞ്ഞു. 'ബേസിലിന്റെ സഹോദരിയും അഖിലും പ്ലസ്ടുവിന് സഹപാഠികളായിരുന്നു. ബേസിൽ ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിർത്തിരുന്നു. ബൈക്കിലെത്തിയ ബേസിൽ രണ്ട് കയ്യിലുമുണ്ടായിരുന്ന വാളുകൾ ഉപയോഗിച്ച് അഖിലിനെ വെട്ടി. കൈ കൊണ്ട് തടുത്തതുകൊണ്ടാണ് തലയിൽ കാര്യമായി പരിക്കേൽക്കാതിരുന്നത്. കൈ, പുറം, ചുമൽ എന്നിവിടങ്ങളിൽ വെട്ടേറ്റു. തടയാൻ ശ്രമിച്ചപ്പോൾ എനിക്കു നേരെ തിരിഞ്ഞു'. താൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അഖിലിന്റെ സുഹൃത്ത് അരുൺ പറഞ്ഞു.

അതേ സമയം മൂവാറ്റുപുഴയിലേത് ദുരഭിമാന കൊലപാതക ശ്രമമല്ലെന്ന് ആലുവ റൂറൽ എസ് പി കെ കാർത്തിക് വ്യക്തമാക്കി. പ്രണയത്തെ തുടർന്നുള്ള തർക്കങ്ങളാണ് കൈവെട്ടു കേസിൽ കലാശിച്ചതെന്നാണ് യുവാവ് പറയുന്നത്. ഇന്നലെ വൈകുന്നേരമാണ് അഖിലിന് വെട്ടേറ്റത്. മൂവാറ്റുപുഴ സ്വദേശി അഖിലിന് ഇന്നലെ വൈകുന്നേരമാണ് വെട്ടേറ്റത്. നിലവിൽ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണ്. ശസ്ത്രക്രിയക്ക് ശേഷം നില ഗുരുതരമായതിനാൽ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജിലെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

കറുകടം സ്വദേശി ബേസിൽ എൽദോസാണ് അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ബേസിലിന്റെ സഹോദരിയെ അഖിൽ പ്രണയിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ആക്രമണത്തിൽ അഖിലിന്റെ കഴുത്തിലും കയ്യിലും വെട്ടേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിട്ടുണ്ട്. ബേസിലിനൊപ്പം എത്തിയ സുഹൃത്ത് (ബൈക്കോടിച്ചയാൾ) പൊലീസ് പിടിയിലായിട്ടുണ്ട്. കറുകടം സ്വദേശി പതിനേഴുകാരനെ പൊലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബേസിലിനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

വെട്ടേറ്റ അഖിലും മുഖ്യപ്രതിയായ ബേസിൽ എൽദോസും സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരും സുഹൃത്തുക്കളുമാണ്. ഇതിനിടെയാണ് ബേസിലിന്റെ സഹോദരിയുമായി അഖിൽ പ്രണയത്തിലായത്. അതേസമയം, മകൻ അഖിലിനെ അക്രമിക്കാൻ പോയവിവരം തങ്ങളാരും അറിഞ്ഞില്ലെന്നാണ് ബേസിലിന്റെ കുടുംബം പൊലീസിനോട് പറഞ്ഞത്. സംഭവദിവസം പിതാവിന്റെ ഷർട്ടിൽനിന്ന് പണവുമെടുത്താണ് ബേസിൽ പുറത്തുപോയത്. ബേസിൽ വീട്ടിൽനിന്നിറങ്ങിയ വിവരം സഹോദരി കാമുകനായ അഖിലിനെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുഹൃത്തിനൊപ്പം മുഖാവരണം വാങ്ങാനെത്തിയ അഖിലിനെ കടയിൽനിന്ന് വിളിച്ചിറക്കി ബേസിൽ അക്രമിച്ചത്. വടിവാൾ കൊണ്ട് വലത് കൈയ്ക്കാണ് വെട്ടിയത്. വലത് കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി.

ചെറുവിരലിന്റെ ഒരു വശം പൂളിപ്പോയിട്ടുമുണ്ട്. കഴുത്തിനുള്ള വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ അഖിൽ ധരിച്ചിരുന്ന ഹെൽമെറ്റിൽ തട്ടി. പുരികത്തിനും നെറ്റിക്കും ഇടയിലും മുറിവേറ്റു. അഖിലിനെ കാത്ത് ബൈക്കിൽ ഇരിക്കുകയായിരുന്ന അഖിലിന്റെ സുഹൃത്ത് അരുൺ ഇതു കണ്ട് ഓടിയെത്തി കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് തടയുകയും ചെയ്തു. ഇതിനിടെയാണ് അരുണിനും മുറിവേറ്റത്. ആക്രമണത്തിനു ശേഷം പ്രതി ബൈക്കിൽ തന്നെ കടന്നുകളഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ മുഖ്യപ്രതി ബേസിലിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

പുതുപ്പാടിയിലെ സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥികളായിരിക്കെ ബേസിലിന്റെ സഹോദരിയും അഖിലും പ്രണയത്തിലായി എന്നും ഇത് സംബന്ധച്ച് നിലനിന്നിരുന്ന വൈരാഗ്യത്തെത്തുടർന്നാണ് ബേസിൽ ഇന്നലെ അഖിലിനെ ആക്രമിച്ചതെന്നുമാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. അഖിൽ ഇപ്പോൾ എറണാകുളത്ത് ഓട്ടോമൊബൈൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ്. ഇന്നലെ പ്രതിയും സഹോദരിയും തമ്മിൽ ഈ ബന്ധത്തെക്കുറിച്ച് സംസാരിച്ച് വഴക്കുണ്ടായിരുന്നു. വിഷയം സംസാരിച്ച് പരിഹാരമുണ്ടാക്കാമെന്ന നിലപാടിലായിരുന്നു അഖിലിന്റെ വീട്ടുകാർ. നാടിനെ ഞെട്ടിച്ച വടിവാൾ ആക്രമണം നടന്നത്.അതിനിടെയാണ് ആക്രമണം ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP