Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രളയമുന്നൊരുക്കങ്ങളുമായി സംസ്ഥാന സർക്കാർ; ദുരന്തബാധിത ക്യാമ്പുകളെ നാല് വിഭാഗങ്ങളായി തരംതിരിക്കും; നിത്യരോഗികളെ നേരത്തെ ക്യാമ്പിലെത്തിക്കാനും ആലോചന; ഏകോപനത്തിലും അടിമുടി മാറ്റങ്ങൾ

മറുനാടൻ ഡെസ്‌ക്‌

എടപ്പാൾ:പ്രളയം മുന്നിൽ കണ്ട് ഏകോപന പ്രവർത്തനം നടത്താൻ പദ്ധതിയിട്ട് സംസ്ഥാന സർക്കാർ.ഇനിയൊരു പ്രളയമുണ്ടായാൽ ദുരിതാശ്വാസക്യാമ്പുകൾക്ക് ഓട്ടേറെ മാറ്റങ്ങളണ് ഉണ്ടാകുക. പ്രളയബാധിതരെ നാല് വിഭാഗങ്ങളിൽ തരംതിരിച്ച് കാമാസിപ്പിക്കുന്നതോടൊപ്പം സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തിന് കോർകമ്മിറ്റികൾ രൂപവത്കരിക്കുകയും ചെയ്യും. പതിവിന് വിപരീതമായി റവന്യൂ, തദ്ദേശസ്ഥാപനങ്ങൾ സംയുക്തമായാണ് ക്യാമ്പ് നടത്തുക.

സാധാരണക്കാരായ പ്രളയബാധിതർക്കുള്ള ക്യാമ്പ്, 60 വയസ്സിന് മുകളിലുള്ളവർ, സാധാരണ രോഗികൾ എന്നിവർക്കായി ഒരു ക്യാമ്പ്, കോവിഡ് രോഗികൾക്ക് ഒരു ക്യാമ്പ്, നിരീക്ഷണത്തിലുള്ളവർക്ക് മറ്റൊരു ക്യാമ്പ് എന്നിങ്ങനെ തിരിച്ചാണ് ഇത്തവണ ക്യാമ്പുകൾ സജ്ജീകരിക്കുക. ക്യാമ്പിലേക്ക് വരുന്നവർ വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവയടങ്ങിയ കിറ്റ് കരുതണം. നിത്യരോഗികളായുള്ളവർ പ്രളയബാധിത മേഖലകളിലുണ്ടെങ്കിൽ അവരെ നേരത്തെ തന്നെ ക്യാമ്പുകളിലേക്ക് മാറ്റണം.

20 അടി വീതിയും 20 അടി നീളവുമുള്ള ഒരു മുറിയിൽ രണ്ടു കുടുംബങ്ങളെയോ എട്ടുപേരെയോ മാത്രമേ താമസിപ്പിക്കാവൂ. ക്യാമ്പ് ഒരുക്കത്തിനും പരിപാലനത്തിനുമായി വില്ലേജ് ഓഫീസർ നോഡൽ ഓഫീസറാകും. വകുപ്പുപ്രതിനിധികൾ, ഗ്രാമപ്പഞ്ചായത്തംഗം, ക്യാമ്പിലെ സ്ത്രീ, പുരുഷ അംഗങ്ങൾ എന്നിവരെയുമുൾപ്പെടുത്തി കോർകമ്മിറ്റി രൂപവത്കരിക്കണം.

ആളുകളെ എത്തിക്കാനുള്ള വാഹനങ്ങൾ ആർ.ടി.ഒ. നൽകണം. എത്തിക്കാനുള്ള ചുമതല പൊലീസിനാണ്. ക്യാമ്പിൽ സന്ദർശകരെ അനുവദിക്കില്ല. പരിപൂർണചെലവ് ദേശീയ ദുരന്ത പ്രതികരണ ഫണ്ടിൽനിന്ന് നൽകും. ബില്ലുകൾ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, ഗ്രാമപ്പഞ്ചായത്തംഗം എന്നിവർ അംഗീകരിച്ചുവേണം അയക്കാൻ. കാലങ്ങളായി റവന്യൂവകുപ്പ് നേതൃത്വംനൽകിയിരുന്ന ക്യാമ്പുകളിൽ ചെലവുകളെല്ലാം വില്ലേജ് ഓഫീസർമാർ കണ്ടെത്തേണ്ട അവസ്ഥയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP