Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്വന്തമായി ടി.വി നിർമ്മിച്ചു നൽകി അദ്ധ്യാപകൻ; ഇലക്ട്രിക്കൽ എഞ്ചിനിയറിങ് റാങ്ക് ജേതാവ് കൂടിയായ ബി.അജയ് മറ്റ് അദ്ധ്യാപകനിൽ നിന്നും വ്യത്യസ്തൻ; കുരുന്നുകൾക്ക് ആശ്രമായി ഈ മാതൃകാ അദ്ധ്യാപകൻ

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: ടെലിവിഷനോ മറ്റ് ഓൺലൈൻ സൗകര്യങ്ങളോ ഇല്ലാതെ ആശങ്കപ്പെട്ട ഇടുക്കി കഞ്ഞിക്കുഴി പാലപ്ലാവ് ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകനായ അജയ് ഇപ്പോൾ ദൈവദൂതനെപ്പോലെയാണ്. ടി.വി. വാങ്ങാൻ പണമില്ലാതെ വിഷമിച്ച അവർക്ക്, ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലെ റാങ്കുജേതാവുകൂടിയായ ബി.അജയ് ഒരു ടി.വി. സ്വയം നിർമ്മിച്ചുനൽകി. ഡിഷ് ടി.വി. വാങ്ങി ഇൻസ്റ്റാൾചെയ്തും കൊടുത്തു. വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെൽ ക്ലാസുകളിലൂടെ പാഠഭാഗങ്ങൾ തങ്ങളുടെ മുന്നിൽ തെളിഞ്ഞപ്പോൾ കുട്ടികൾക്കും എന്തെന്നില്ലാത്ത സന്തോഷം.

ചെറുതോണി പുത്തൻപുരയിൽ അജയ് പത്തനംതിട്ട കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഇലക്ട്രിക്കൽ വിഭാഗത്തിലാണ്. ക്ലാസുകൾ തുടങ്ങാത്തതിനാൽ അജയ് നാട്ടിൽത്തന്നെയായിരുന്നു. ഇതിനിടെയാണ് ആദിവാസിക്കുട്ടികൾക്ക് പഠനസൗകര്യമില്ലെന്നറിയുന്നത്. പിന്നെ ഒന്നും ചിന്തിച്ചില്ല, ഈ സംവിധാനങ്ങൾ കുട്ടികൾക്കായി ഒരുക്കിക്കൊടുത്തു.

35 കുട്ടികളാണ് ഇവിടെയുള്ളത്. ആദ്യദിനം കുട്ടികൾക്കും മാതാപിതാക്കൾക്കും ക്ലാസുകളെപ്പറ്റി പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാനും അജയ് ഉണ്ടായിരുന്നു. സംസ്ഥാനത്തെ രണ്ടാംവർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതും അജയ് ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP