Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് രോഗികളെ സഹായിക്കാൻ ഇന്റർനെറ്റ് നിയന്ത്രിത റോബോട്ടുമായി യുവ എഞ്ചിനിയർ; കാറോ ബോട്ട്' എന്ന യന്ത്രമനുഷ്യനെ സജ്ജമാക്കിയത് പ്രതീക് തിരോദ്കർ എന്ന 23കാരൻ; രോഗികൾക്ക് ഭക്ഷണം മുതൽ മരുന്ന് വരെ റോബോട്ട് നൽകും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കോവിഡ് രോഗികളെ സഹായിക്കാൻ ഇന്റർനെറ്റ് നിയന്ത്രിത റോബോട്ടുമായി താനെയിലെ യുവ എഞ്ചിനിയർ. രോഗികൾക്ക് ഭക്ഷണം, വെള്ളം, മരുന്നുകൾ ഇവ വിതരണം ചെയ്യാനാണ് 'കോറോ ബോട്ട്' എന്ന യന്ത്രമനുഷ്യനെ സജ്ജമാക്കിയിരിക്കുന്നത്. ഡോംബിവിലിയിലെ പി.എൻ.ടി. സൊലൂഷൻസ് എന്ന സ്റ്റാർട്ടപ്പ് സംരംഭകനായ പ്രതീക് തിരോദ്കർ (23) ആണ് ഇതു വികസിപ്പിച്ചിരിക്കുന്നത്.

കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി നഴ്‌സുമാരെയും വാർഡ് സ്റ്റാഫിനെയും കൂട്ടിരിപ്പുകാരെയും പരമാവധി ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്ന് പ്രതീക് പറയുന്നു. കല്യാണിലെ ഹോളി ക്രോസ് ആശുപത്രിയിൽ കോറോ ബോട്ട് വിജയകരമായി സേവനം നൽകിവരുന്നുണ്ട്. കോറോ ബോട്ടിലെ ക്യാമറ വഴി രോഗികളുമായി സംവദിക്കാൻ കഴിയും. റോബോട്ടിക് ട്രേയിൽനിന്ന് എന്തെങ്കിലും എടുക്കുന്നതിനുമുന്നേ കൈകൾ അണുവിമുക്തമാക്കണമെന്നുൾപ്പെടെ രോഗികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് കോറോ ബോട്ട് വിശദീകരിക്കും.

കോറോ ബോട്ടിനെ നിയന്ത്രിക്കുന്നതിന് കന്പനി ഒരു ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് വഴി ലോകത്തെവിടെനിന്നും ഇതിനെ നിയന്ത്രിക്കാനാകുമെന്നതാണ് പ്രത്യേകത. ലോകത്ത് ഇത്തരം സാങ്കേതികവിദ്യ ചികിത്സാരംഗത്ത് ആദ്യമാണെന്ന് കന്പനി അവകാശപ്പെടുന്നു. പത്തുമുതൽ 15 കിലോവരെ വഹിക്കാൻ ശേഷിയിൽ മൂന്നു ട്രേകളാണ് കോറോ ബോട്ടിലുള്ളത്. 30 കിലോ വസ്തുക്കൾ താഴെയുള്ള അറയിലും ശേഖരിക്കാം. ഒരേ സമയം 12 രോഗികൾക്കാവശ്യമായ വസ്തുക്കൾ വിതരണം ചെയ്യാനാകും. ചായ, കാപ്പി, വെള്ളം എന്നിവ പ്രത്യേകമായി നൽകാനുള്ള സംവിധാനമുണ്ട്.

രാത്രിയിൽ ഉപയോഗിക്കാനാകുംവിധം എൽ.ഇ.ഡി. ലൈറ്റ് സംവിധാനവും ഉണ്ട്. കോവിഡ് രോഗികളെ മാത്രമല്ല, സ്വയം അണുവിമുക്തമാക്കാനും കോറോ ബോട്ടിനു കഴിയും. ഇരു വശത്തും വഴിയിലും അണുനാശിനി തളിച്ചുകൊണ്ടാണിത്. നവി മുംബൈയിലെ ഭാരത് വിദ്യാപീഠ് കോളേജ് ഓഫ് എൻജിനിയറിങ്ങിൽനിന്ന് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്ങിൽ ബി.ടെക്. ബിരുദധാരിയാണ് പ്രതീക് തിരോദ്കർ.

കല്യാണിലെ ആശുപത്രിയിൽ കോറോ ബോട്ടിന്റെ പ്രവർത്തനം കണ്ട ശിവസേന എംപി. ശ്രീകാന്ത് ഇ. ഷിന്ദേ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ഇരുപത്തിനാല് ആശുപത്രികളിൽ ഇതിന്റെ സേവനം ലഭ്യമാക്കാൻ നടപടിയെടുത്തിട്ടുണ്ട്. ഓർഡർപ്രകാരം ഒരു മാസത്തിനകം നിർമ്മിച്ചു നൽകാനാകുമെന്നാണ് കന്പനിയുടെ പ്രതീക്ഷ. 1.60 ലക്ഷംമുതൽ 3.80 ലക്ഷം രൂപവരെയാണ് ഇതിനു ചെലവു വരുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP