Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനേക ഗാന്ധിയെ പറ്റിച്ചത് വനംമന്ത്രി രാജുവോ? ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറത്തെ പരാമർശിച്ചത് രാജുവിനോടും സംസ്ഥാന വന്യജീവി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമെന്ന് മനേക; ഇതിനെ ഒരു സാമുദായികവിഷയമായി മാറ്റാൻ ആഗ്രഹിച്ചിട്ടില്ല, താനും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആളാണെന്നും ബിജെപി എംപി; വിശദീകരണം മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗിന് അയച്ച കത്തിൽ; ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ വിവാദങ്ങൾ അടങ്ങുന്നു

മനേക ഗാന്ധിയെ പറ്റിച്ചത് വനംമന്ത്രി രാജുവോ? ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറത്തെ പരാമർശിച്ചത് രാജുവിനോടും സംസ്ഥാന വന്യജീവി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമെന്ന് മനേക; ഇതിനെ ഒരു സാമുദായികവിഷയമായി മാറ്റാൻ ആഗ്രഹിച്ചിട്ടില്ല, താനും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആളാണെന്നും ബിജെപി എംപി; വിശദീകരണം മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗിന് അയച്ച കത്തിൽ; ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ വിവാദങ്ങൾ അടങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പാലക്കാട് ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി എംപി മനേക ഗാന്ധി നടത്തിയ മലപ്പുറം പരാമർശം ഏറെ വിവാദമായിരുന്നു. മലപ്പുറത്തെ ക്രിമിനൽ ജില്ലയായി ചിത്രീകരിക്കാൻ അവർ നടത്തിയ ശ്രമങ്ങൾക്കതെിരെ കടുത്ത വിർശനമാണ് ഉയർന്നത്. ഈ വിമർശനങ്ങൽക്ക് ഒടുവിൽ അവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മനേകയുടെ വിശദീകരണം കൂടി വന്നതോടെ വിഷയം അൽപ്പം തണുത്തിരിക്കയാണ്. ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറത്തെ പരാമർശിച്ചത് സംസ്ഥാന വനംമന്ത്രി കെ. രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പറഞ്ഞതനുസരിച്ചാണെന്ന് മനേക വ്യക്തമാക്കി.

മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗിനെയാണ് മേനക ഇക്കാര്യം അറിയിച്ചത്. മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും താനുദ്ദേശിച്ചത് മൃഗങ്ങളോടുള്ള ക്രൂരതയെക്കുറിച്ചാണെന്നും അവർ വിശദീകരിച്ചു. ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറത്തെ മേനകാഗാന്ധി അവഹേളിച്ചെന്നുകാണിച്ച് യൂത്ത് ലീഗ് പ്രതിഷേധസൂചകമായി കത്തെഴുതിയിരുന്നു. മലപ്പുറത്തെ നേരിട്ടറിയുന്നതിന് ജില്ലയിലേക്ക് ക്ഷണിക്കുകയുംചെയ്തു. ഇതിനാണ് മേനക മറുപടി നൽകിയത്. 'ഇതിനെ ഒരു സാമുദായികവിഷയമായി മാറ്റാൻ ആഗ്രഹിച്ചിട്ടില്ല. ഞാനും ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള ആളാണ്. ഉദ്ദേശിച്ച യഥാർഥപ്രശ്‌നം ഏവരും മനസ്സിലാക്കണം' -അവർ പറഞ്ഞു. വിവാദമായ പോസ്റ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി വീണ്ടും കത്തയച്ചു.

നേരത്തെ ഈ വിഷയത്തിൽ സംഭവം മലപ്പുറം ജില്ലയിലാണെന്നും മലപ്പുറം ജില്ല മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധമാണെന്നുമാണ് മനേക ഗാന്ധി പ്രതികരിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതകൾ തുടരുമ്പോഴും ഇതുവരെ ഒരു നടപടിയും ഇതിനെതിരെ സ്വീകരിച്ചിട്ടില്ലെന്ന് മനേക പറയുന്നു. ട്വിറ്ററിലൂടെയും വാർത്താ ഏജൻസിയോടുമായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം.

ഇതുവരെ 600 ഓളം ആനകൾ കേരളത്തിൽ വിവിധ അമ്പലങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. ഉടമസ്ഥരുടെ മർദനമേറ്റും പട്ടിണികിടന്നും അല്ലെങ്കിൽ ബോധപൂർവം കൊലപ്പെടുത്തിയതുമായി ഈ കേസുകൾ നിരവധി തവണ താൻ കേരളത്തിലെ വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും തന്നെ വകുപ്പുമായി സംസാരിക്കുമെങ്കിലും ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ തന്നെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒരു ആന നിരന്തരം മർദനത്തിനിരയായിക്കൊണ്ടിരിക്കുന്നു. ഉടൻ അത് ചരിയും. ഇതിനെ കുറിച്ച് ഞാൻ വകുപ്പിൽ പരാതി നൽകിയിട്ട് ഒരു മാസമാവുന്നു. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അവർ ആരോപിച്ചു.

നടപടി ആവശ്യപ്പെട്ട് എല്ലാവരും മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും ഇമെയിൽ ചെയ്യുകയും ഫോൺ വിളിക്കുകയും ചെയ്യണമെന്ന് അവർ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും അവരുടെ ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ വനംവകുപ്പ് സെക്രട്ടിയെ നീക്കണം, ഏതെങ്കിലും തരത്തിലുള്ള ധാർമികത ഉണ്ടെങ്കിൽ വനംവകുപ്പ് മന്ത്രി രാജിവെയ്ക്കണം. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നതെന്നും എന്തുകൊണ്ട് അദ്ദേഹം നടപടിയെടുക്കാൻ തയ്യാറാവുന്നില്ലെന്നും മനേക ഗാന്ധി എഎൻഐയോട് പ്രതികരിച്ചു.

മനേകയുടെ ഈ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയുണ്ടായി. മനേക ഗാന്ധിയുടെ പീപ്പിൾസ് ഫോർ അനിമൽസ് (പിഎഫ്എ) വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ് രംഗത്തുവരികയും ചെയ്തിരു്‌നു. ആനയുടെ വിധിയിൽ അതീവ ദുഃഖമുണ്ട്. ആന ചരിഞ്ഞ സംഭവത്തിൽ അത് പാലക്കാടാണ് എന്നു വ്യക്തമായി അറിഞ്ഞിട്ടും മലപ്പുറം ജില്ലയിലാണ് എന്ന പ്രചരണം അത്ര നിഷ്‌കളങ്കമായ പ്രതികരണമായി കാണാൻ കഴിയുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താക്കൾ ഈ ഒരു വിഷയത്തെ വർഗീയവൽക്കരിച്ചു നമ്മുടെ നാടിനെ അപമാനിക്കുന്നത് കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. എന്ന് കേരള സൈബർ വാരിയേഴ്സ് തങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സംഭവത്തിൽ മനേക ഗാന്ധിക്ക് എതിരെ മലപ്പുറത്ത് കേസ് ഫയൽ ചെയ്തിരുന്നു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 153 പ്രകാരമാണ് മനേക ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ സമൂഹങ്ങൾക്ക് ഇടയിൽ ശത്രുത വളർത്തുന്നത് കുറ്റകരമാണ്. ഇതുമായി ബന്ധപ്പെട്ട് മനേക ഗാന്ധിക്കെതിരെ ഏഴിലധികം പരാതികളാണ് മലപ്പുറം പൊലീസിന് ലഭിച്ചത്. ഒടുവിൽ, ഈ പരാതികളിൽ ഒന്നിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP