Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ ഇതുവരെ ഔദ്യോഗികമായി രേഖപ്പെടുത്തിയത് 16 കോവിഡ് മരണങ്ങൾ; മാഹി, തെലുങ്കാന സ്വദേശികളുടെ മരണങ്ങളും കേരളത്തിന്റെ പട്ടികയിൽ തന്നെ; കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു അടക്കിയ ഇരുപതോളം കേസുകളിൽ ചിലതെങ്കിലും കോവിഡിനാൽ ആകാമെന്നും ആശങ്ക; തൃശ്ശൂരിൽ മരിച്ച ഏങ്ങണ്ടിയൂർ സ്വദേശിക്ക് കോവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് അറിയില്ല; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത് നിരവധി പേർ; സമൂഹവ്യാപന ഭീതിക്കിടെ കേരളത്തിലെ കോവിഡ് മരണക്കണക്കിലെ അവ്യക്തതകൾ ഇങ്ങനെ

കേരളത്തിൽ ഇതുവരെ ഔദ്യോഗികമായി രേഖപ്പെടുത്തിയത് 16 കോവിഡ് മരണങ്ങൾ; മാഹി, തെലുങ്കാന സ്വദേശികളുടെ മരണങ്ങളും കേരളത്തിന്റെ പട്ടികയിൽ തന്നെ; കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു അടക്കിയ ഇരുപതോളം കേസുകളിൽ ചിലതെങ്കിലും കോവിഡിനാൽ ആകാമെന്നും ആശങ്ക; തൃശ്ശൂരിൽ മരിച്ച ഏങ്ങണ്ടിയൂർ സ്വദേശിക്ക് കോവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് അറിയില്ല; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത് നിരവധി പേർ; സമൂഹവ്യാപന ഭീതിക്കിടെ കേരളത്തിലെ കോവിഡ് മരണക്കണക്കിലെ അവ്യക്തതകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കേരളത്തിൽ ഇന്നലെ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ടു ചെയ്യപ്പെട്ടതോടെ സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നോ എന്ന ആശങ്കയും ശക്തമാകുന്നു. ഇന്നലെ തൃശ്ശൂർ ഏങ്ങണ്ടിയിരിൽ മരിച്ച 87കാരനും കോവിഡ് സ്ഥിരീകരിച്ചത് മരണാസന്നനായ ഘട്ടത്തിലായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന കാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്. ശ്വാസകോശ സംബന്ധമായ രോഗത്തിനു തൃശൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുമാരൻ. കടുത്ത ന്യുമോണിയ ബാധ ഉണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് കോവിഡ് സ്ഥിരീകരിച്ചു മണിക്കൂറുകൾക്കുള്ളിലാണു മരണം.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഉടനെ മരിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുള്ള സംസ്‌കാരം പിന്നീട് നടക്കും. തൃശൂർ ജില്ലയിലെ രണ്ടാം കോവിഡ് മരണമാണിത് കുമാരന്റേത്. കുമാരൻ ചികിത്സയിലിരുന്ന തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ 40 ജീവനക്കാരെ ആരോഗ്യ വകുപ്പ് കോവിഡ് കരുതൽ നിരീക്ഷണത്തിലാക്കി. രോഗി ന്യുമോണിയയ്ക്കു ചികിത്സയിലിരുന്നത് ഐസേേലഷൻ വാർഡിലായതിനാൽ സമൂഹ വ്യാപനത്തിനു സാധ്യത കുറവാണെന്നാണു വിലയിരുത്തൽ.

ജൂൺ 2നാണ് ശ്വാസകോശ രോഗവുമായി കുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന എല്ലാവരെയും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നതിനാൽ കുമാരന്റെ സ്രവവും പരിശോധനയ്ക്ക് അയച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെ കോവിഡ് സ്ഥികരിച്ച് ഫലം ലഭിച്ചു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റിയെങ്കിലും രാത്രി മരിച്ചു.

രോഗിയുമായി ഐസലേഷൻ വാർഡിലും മറ്റും ഇടപെട്ട ഡോക്ടർമാർ, നഴ്‌സുമാർ, ശുദ്ധീകരണ തൊഴിലാളികൾ എന്നിവരടക്കം 40 പേരുടെ വിവരങ്ങൾ ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിനു കൈമാറി. തൃശൂർ ജില്ലയിലെ രണ്ടാം കോവിഡ് മരണമാണിത്. മുംബൈയിൽ നിന്നെത്തിയ വയോധിക നേരത്തെ ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കദീജക്കുട്ടി (68) ആണി മരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഈ മരണത്തോടെ സംസ്ഥാനത്താകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 16 ആയി. സർക്കാറിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരമാണ് 16 മരണങ്ങൾ ഇതിൽ മാഹി, തെലുങ്കാന സ്വദേശികളുടെ മരണവും കേരളത്തിന്റെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. അതേസമയം കുമാരന്റെ മരണം അടക്കം കേരളം സമൂഹത്തിൽ ആശങ്കയ്ക്ക് ഇട നൽകുന്ന കാര്യങ്ങൾ ഏറെയാണ്. കരണം, അവസാന ഘട്ടത്തിലാണ് ഇദ്ദേഹത്തിന് കോവിഡാണെന്ന് സ്ഥിരീകരിച്ചത്. സമാനമായ വിധത്തിൽ കോവിഡ് സംശയിക്കുന്ന മരണങ്ങൾ 20തോളം കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഇവിടെയെല്ലാം മൃതദേഹങ്ങൾ മറവു ചെയ്തത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് താനും. അതുകൊണ്ട് തന്നെ മരണസംഖ്യ ഔദ്യഗികമായി 16ൽ നിൽക്കുമ്പോഴും കോവിഡ് മരണങ്ങൾ അതിന് അപ്പുറവും നടന്നിരിക്കാമെന്ന ആശങ്ക ആരോഗ്യ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ ഇനിയും ഉയരുമെന്ന സൂചന സർക്കാർ തന്നെ നൽകുന്നുണ്ട്. ഇപ്പോൾ തന്നെ നിരവധി രോഗികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നുണ്ട്. കൊച്ചിയിൽ മാത്രം നാല് പേർ ഐസിയുവിൽ അതീവ ഗുരുതരമായ അവസ്ഥയിലാണ് കഴിയുന്നത്. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതയായ 80 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ശ്വസന സഹായിയിൽ തുടരുന്നു. ശ്വാസകോശ അണുബാധയുള്ള രോഗി ദീർഘ കാലമായുള്ള വൃക്ക രോഗത്തിനും ചികിത്സയിലാണ്.

നൈജീരിയയിൽ നിന്നുവന്ന് എറണാകുളത്തു ക്വാറന്റിനിൽ കഴിഞ്ഞിരുന്ന 47 വയസുള്ള പൂണെ സ്വദേശിയായ പുരുഷനെ ഇന്നലെ ഉച്ചയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിക്കുകയും ഐസിയുവിലേക്ക് പ്രവേശിപ്പിച്ചു ചികിത്സ നൽകി വരുകയും ചെയ്യുന്നു. ഇദ്ദേഹം കോവിഡ് ബാധിതനാണ് എന്ന് സ്ഥിതികരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു

മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 31 വയസുള്ള മറ്റൊരു കോവിഡ് ബാധിതയായ യുവതിയെ ഹൃദയമിടിപ്പിലെ വ്യതിയാനത്തെ തുടർന്ന് ഐ സി യുവിലേക് മാറ്റിയിട്ടുണ്ട്. ഹൃദ്രോഗ വിദഗ്ദ്ധർ യുവതിക് ചികിത്സ നൽകി വരുന്നു. എറണാകുളത്തു ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 44 വയസുള്ള തമിഴ്‌നാട്ടുകാരനായ പുരുഷനെയും ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു വർഷം മുന്നേ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാവുകയും ഇപ്പോൾ അമിത രക്തസമ്മർദത്തിനും പ്രമേഹരോഗത്തിനും മരുന്നുകഴിച്ചു കൊണ്ടിരിക്കുന്ന ആളുമാണ്. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.

ക്വാറന്റൈനിൽ കഴിയവേ മെഡിക്കൽ കോളേജിൽ വന്നു മാസം തികയാതെ പ്രസവിച്ച യുവതിയുടെ കുട്ടിയെ, നവജാത ശിശുക്കൾക്കുള്ള ഐസിയു വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എക്കോ സ്‌കാനിങ്ങിൽ ഹൃദയത്തിൽ സുഷിരമുള്ളതായി കണ്ടെത്തിയ കുട്ടി വെന്റിലേറ്ററിലാണ്. മാതാവിന്റെ കോവിഡ് ടെസ്റ്റ് ഫലങ്ങൾ നെഗറ്റീവ് ആണ്. അതേസമയം കോവിഡ് ഭീതിക്കിടെ ഇന്ന് മുതൽസംസ്ഥാനത്ത് ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമാക്കുന്നുണ്ട്.

ഇന്നലെ സംസ്ഥാനത്ത് 107 പേർക്കു കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 71 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യുഎഇ-39, കുവൈത്ത്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാൻ-2, ഖത്തർ-1, ഒമാൻ-1, ഇറ്റലി-1) 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-15, തമിഴ്‌നാട്-7, ഡൽഹി-4, ഗുജറാത്ത്-1, തെലങ്കാന-1) വന്നതാണ്. സമ്പർക്കത്തിലൂടെ 8 പേർക്കാണ് രോഗം ബാധിച്ചത്. തൃശൂർ ജില്ലയിലെ 3 പേർക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേർക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 803 പേർ രോഗമുക്തരായി. എയർപോർട്ട് വഴി 47,033 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക്പോസ്റ്റ് വഴി 1,20,590 പേരും റെയിൽവേ വഴി 18,375 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,87,619 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,91,481 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,89,765 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 1716 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 277 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4316 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 83,875 വ്യക്തികളുടെ (ഓഗ്മെന്റഡ് സാംപിൾ ഉൾപ്പെടെ) സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 79,957 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 22,324 സാംപിളുകൾ ശേഖരിച്ചതിൽ 20,362 സാംപ്‌ളുകൾ നെഗറ്റീവ് ആയി. 5,731 റിപ്പീറ്റ് സാമ്പിൾ ഉൾപ്പെടെ ആകെ 1,11,930 സാമ്പിളുകളാണ് പരിശോധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP