Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി കമ്പിയിൽ തട്ടി യുവാവ് ഷോക്കേറ്റു മരിച്ചു; തിരുന്നാവായയിൽ നാലു ദിവസത്തിനുള്ളിൽ വൈദ്യുതിലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചത് രണ്ടുപേർ

ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി കമ്പിയിൽ തട്ടി യുവാവ് ഷോക്കേറ്റു മരിച്ചു; തിരുന്നാവായയിൽ നാലു ദിവസത്തിനുള്ളിൽ വൈദ്യുതിലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചത് രണ്ടുപേർ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം തിരുന്നാവായയിൽ നാലുദിവസത്തിനുള്ളിൽ രണ്ടുപേർ വൈദ്യുതിലൈനിൽനിന്നും ഷോക്കേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം തിരുന്നാവായക്കടുത്ത കൊടക്കൽ ബീരാഞ്ചിറയിൽ ലോറിയുടെ ബോഡി ഇലട്രിക് ലൈനിൽ തട്ടി ഒരാൾ മരിച്ചതിന് പിന്നാലെ ഇന്ന് തിരുന്നാവായ കൈത്തക്കര കുത്ത്കല്ലിൽ ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി കമ്പിയിൽ തട്ടി യുവാവ് ഷോക്കേറ്റു മരിച്ചു.

വീട്ടുവളപ്പിലെ ചക്ക പറിക്കുമ്പോഴായിരുന്നു ഷോക്കേറ്റത്. സംഭവം തിരുന്നാവായയിൽ. മലപ്പുറം തിരുന്നാവായ കൈത്തക്കര കുത്ത് കല്ല് സ്വദേശി ചാത്തനാത്ത് അബ്ദുള്ളയുടെ മകൻ ഉബൈദ് (28) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.45 നായിരുന്നു അപകടം. വീട്ടുവളപ്പിലെ ചക്ക പറിക്കുമ്പോഴായിരുന്നു ഷോക്കേറ്റത്. പുത്തനത്താണിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പട്ടർനടക്കാവിലെ ഒരു തുണി ഷോപ്പിലെ ജീവനക്കാരനാണ് ഉബൈദ് . ഭാര്യ: നിഷ. മകൻ: മാഷിം.

അതേ സമയം കഴിഞ്ഞ ദിവസം ടോറസ് ലോറിയുടെ ബോഡി ഇലട്രിക് ലൈനിൽ തട്ടിയും തിരുന്നാവായക്കടുത്ത് ഒരാൾ ഷോക്കേറ്റ് മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന. മറ്റൊരാൾക്കും ഷോക്കേറ്റിരുന്നു. ഇയാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഈഅപകടത്തിൽ ലോറിക്കുള്ളിലുണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും ഷോക്കേറ്റില്ല. ഷോക്കേറ്റത് ലോറിക്ക് വഴി കാണിച്ചുകൊടുക്കാൻ പുറത്തുനിന്നും ലോറിയിൽ സ്പർശിച്ചവർ.

മലപ്പുറത്ത് മരിച്ചത് പട്ടാമ്പി സ്വദേശിയായ 27കാരൻ. ടോറസ് ലോറിയിൽ കൊണ്ടുവന്ന എംസാന്റ് ഇറക്കുന്നതിനിടെ ലോറിയുടെ ബോഡി ഇലട്രിക് ലൈനിൽ തട്ടി ഷോക്കേറ്റാണ് മരണം സംഭവിച്ചിരുന്നത്. പരുക്കേറ്റ മറ്റൊരാളെ ഗുരുതരാവസ്ഥയിൽ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാമ്പി ഓങ്ങല്ലൂരിലെ ചൂരക്കോട് സ്വദേശി മുഹമ്മത് ബഷീർ (27)ത്തണ് മരിച്ചത്. വളാഞ്ചേരി സ്വദേശി ഫൈസലിനാണ് (31) ഗുരുതരമായി പരുക്കേറ്റത്. തിരുന്നാവായക്കടുത്ത കൊടക്കൽ ബീരാഞ്ചിറയിലാണ് അപകടം.

എംസാന്റ് ഇറക്കാൻ ലോറിക്ക് സമീപം നിന്ന് ഇരുവരും സിഗ്‌നൽ കൊടുത്തു കൊണ്ടിരിക്കുമ്പോൾ ലോറിയുടെ ബോഡി എച്ച്.ടി. ലൈനിൽ തട്ടുകയായിരുന്നു. ഈ സമയത്ത് ഇരുവരുവാഹനത്തിൽ സ്പപർശിച്ചു നിന്നതാണ് അപകട കാരണം. ലോറിക്കുള്ളിലുണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും ഷോക്കേറ്റിട്ടില്ല. അപകടം നടന്നയുടൻ ഇരുവരേയും കൊടക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും മഹമ്മത് ബഷീർ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണപ്പെട്ടു. ഫൈ സലിനെ ഉടൻ തന്നെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP