Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാർ ടൗണിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം; എട്ടു മണിയോടെ ടൗണിലിറങ്ങി റോന്തു ചുറ്റിയത് നാട്ടുകാർ ഓമനപേരിട്ടു വിളിക്കുന്ന പടയപ്പയും ഗണേശനും; പഴക്കടകളും സ്റ്റാളുകളും തിരഞ്ഞു പിടിച്ചു പഴങ്ങൾ കഴിച്ചു വയറുനിറച്ച് ആനകൾ; വഴിയാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാക്കി കാട്ടാനകളുടെ വിഹാരം

മൂന്നാർ ടൗണിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം; എട്ടു മണിയോടെ ടൗണിലിറങ്ങി റോന്തു ചുറ്റിയത് നാട്ടുകാർ ഓമനപേരിട്ടു വിളിക്കുന്ന പടയപ്പയും ഗണേശനും; പഴക്കടകളും സ്റ്റാളുകളും തിരഞ്ഞു പിടിച്ചു പഴങ്ങൾ കഴിച്ചു വയറുനിറച്ച് ആനകൾ; വഴിയാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാക്കി കാട്ടാനകളുടെ വിഹാരം

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: മൂന്നാർ ടൗണിൽ വീണ്ടും കാട്ടാന ഇറങ്ങി. രാത്രി എട്ടു മണിയോടെയാണ് കാട്ടാനകൾ മൂന്നാർ മാർക്കറ്റിൽ ഇറങ്ങിയത്. നിരവധി ഫ്രൂട്ട് സ്റ്റാളുകൾ തകർത്തു അവിടെ സൂക്ഷിച്ചിരുന്ന പഴങ്ങളും മറ്റും കഴിക്കുകയായിരുന്നു ആനക്കൂട്ടങ്ങൾ. രാത്രി 8.30 മുതൽ അരമണിക്കൂറിലേറെ സമയം രണ്ട് കൊമ്പന്മാർ പട്ടണത്തിൽ ചുറ്റികറങ്ങി. നിരവധി പഴക്കടകൾ തകർത്തു. സ്ഥിരമായി മൂന്നാറിലും പരിസരത്തും എത്താറുള്ള ആനകളാണ് ഇവയെന്നാണ് അനുമാനം. നാട്ടുകാർ ഇവർക്ക് പടയപ്പയും ഗണേശനുമെന്നാണ് പേരിട്ടിരിക്കുന്നത്.

രാത്രിയിലെ നഗര പ്രദിക്ഷണത്തിനെത്തിയതെന്നാണ് നാട്ടുകാരുടെ അനുമാനം. വിവരമറിഞ്ഞ് ഫോറസ്റ്റ് ടാക്‌സ് ഫോഴ്‌സെത്തി പടക്കം പൊട്ടിച്ചും ഒച്ചപ്പാട് ഉണ്ടാക്കിയും മറ്റുമാണ് ഇവയെ തുരത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇടയ്ക്കിടെ മൂന്നാർ പട്ടണത്തിൽ കാട്ടാനകൾ ഇറങ്ങുന്നുണ്ട്. തുരത്തിയാലും ഇവ അടുത്ത ദിവസം വീണ്ടുമെത്തുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഏതാനും ദിവസം മുമ്പ് മാർക്കറ്റിന് സമീപത്തെ ഏതാനും പഴക്കടകൾ ആനകൾ തകർത്തിരുന്നു. അന്നും പടക്കം പൊട്ടിച്ച് ഇവയെ തുരത്തിയിരുന്നു.

എന്നാൽ അടുത്ത രണ്ടു ദിവസങ്ങളിലും ഇവ ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങൾ തേടിയെത്തി നാശ നഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്ന് തകർത്ത പഴക്കടകൾ തേടി നാളെ ഇതെ ആനകൾ തന്നെ എത്താനിടയുണ്ടെന്ന ഭയപ്പാടിലാണ് സ്ഥാപന ഉടമകളും നാട്ടുകാരും. ആനകളെ കാണാൻ രാത്രിയായിരുന്നിട്ടും ചെറിയൊരു ജനക്കൂട്ടവും ഇവിടെ തമ്പടിച്ചിരുന്നു.

ഇതിനിടെ കാറിൽ വരികയായിരുന്ന പിതാവും മകകളും ആനകളുടെ മുന്നിൽപ്പെട്ടു. വേഗത്തിൽ കാർ പിന്നോട്ടെടുത്ത് സമീപത്തെ വിട്ടു മുറ്റത്തേയ്ക്ക് ഓടിച്ചുകയറ്റിയാണ് ഇവർ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP