Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വരുമാനമില്ലാതായിട്ട് രണ്ടര മാസം; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു

വരുമാനമില്ലാതായിട്ട് രണ്ടര മാസം; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. കോഴിക്കോട് ജില്ലയിലെ ചോയി ബസാർ സ്വദേശിയായ സന്തോഷാണ് മരിച്ചത്. കോട്ടൂപ്പാടം - മാനാഞ്ചിറ റൂട്ടിൽ ഓടുന്ന പ്രീതി ബസിൽ ഡ്രൈവറായിരുന്നു. രണ്ടര മാസത്തിലേറെയായി പണി ഇല്ലാതായതോടെ മനപ്രയാസത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സന്തോഷിന്റെ വരുമാനം മാത്രമാണ് കുടുംബത്തിനുള്ളത്. വർഷങ്ങളായി ബസ്സിൽ ജോലിചെയ്യുന്ന സന്തോഷ് അടക്കമുള്ളവരെ സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും എന്നാൽ കനത്ത നഷ്ടം സഹിച്ച് ബസ് സർവീസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നും ബസ് ഉടമ പറഞ്ഞു. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം സംസ്‌കരിച്ചു.

ബസ് ചാർജ് കൂട്ടിയതിനെ തുടർന്ന് രണ്ട് ദിവസം സർവീസ് നടത്തിയെങ്കിലും നഷ്ടം സഹിക്കാതെ ആയപ്പോൾ മുതലാളിമാർ സർവീസ് നിർത്തി. ഈ ദിവസങ്ങളിൽ സന്തോഷ് ജോലിക്ക് പോയിരുന്നു. സന്തോഷിന് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതിനാലുമാണ് ആത്മഹത്യയെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. രണ്ട് കുട്ടികളുമുണ്ട്. ഇന്നലെ വീട്ടിൽ നിന്ന് ലോറിയിൽ ജോലി ശരിയായെന്ന് പറഞ്ഞാണ് ഇറങ്ങിയത്. ജോലിയില്ലാതെ അധികകാലം പോകാനാകില്ലെന്നും സന്തോഷ് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് സന്തോഷിനെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ടര മാസം ബസ്സുകൾ ഓടിയിരുന്നില്ല. പിന്നീട് ചാർജ് വർധിപ്പിച്ച് ബസ്സുകൾ ഓടി. കൂടുതൽ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ബസ് ചാർജ് വർധിപ്പിച്ചത് സർക്കാർ പിൻവലിച്ചു. ഇതോടെ നഷ്ടം സഹിച്ച് ബസ് സർവീസുകൾ നടത്തേണ്ടതില്ലെന്ന് ഉടമകൾ തീരുമാനിച്ചിരുന്നു. സന്തോഷ് ജോലിചെയ്യുന്നതുൾപ്പെടെയുള്ള ബസുകൾ തിങ്കളാഴ്ച ഓടേണ്ടതില്ലെന്ന് നിശ്ചയിച്ചു. തിങ്കളാഴ്ച മുതൽ ജോലിക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു കടുത്ത സാമ്പത്തിക ബാധ്യതകളുള്ള സന്തോഷെന്ന് വീട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP