Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൃശ്ശൂർ ജില്ലയിൽ ഒരു കുടുംബത്തിലെ ഏഴു പേർക്ക് കോവിഡ് രോഗബാധ; ഇന്ന് മാത്രം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് 26 പേർക്ക്; മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയും രോഗം; മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് 24 പേർക്കും; കോവിഡ് സമൂഹവ്യാപനത്തിലേക്കെന്ന് ആശങ്കക്കിടെ ആന്റി ബോഡി ടെസ്റ്റ് നാളെ തുടങ്ങും; ആദ്യ ഘട്ടത്തിൽ പതിനായിരം സാമ്പിളുകൾ പരിശോധിക്കും

തൃശ്ശൂർ ജില്ലയിൽ ഒരു കുടുംബത്തിലെ ഏഴു പേർക്ക് കോവിഡ് രോഗബാധ; ഇന്ന് മാത്രം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് 26 പേർക്ക്; മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയും രോഗം; മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് 24 പേർക്കും; കോവിഡ് സമൂഹവ്യാപനത്തിലേക്കെന്ന് ആശങ്കക്കിടെ ആന്റി ബോഡി ടെസ്റ്റ് നാളെ തുടങ്ങും; ആദ്യ ഘട്ടത്തിൽ പതിനായിരം സാമ്പിളുകൾ പരിശോധിക്കും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് കോവിഡ് രോഗബാധ. ജില്ലയിൽ ഞായറാഴ്ച പുതിയതായി രോഗം സ്ഥിരീകരിച്ചത് ആകെ 26 പേർക്കാണെന്നതും ആശങ്കയ്ക്ക് ഇട നൽകുന്നു ഒരു കുടുംബത്തിലെ ഏഴ് പേർക്കും രോഗബാധ. ജില്ലയിൽ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ടു ചെയ്തത്. രോഗബാധിതരിൽ വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും തിരികെ എത്തിയവരാണു 23 പേരാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

അതേസമയം ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന 2 പാലക്കാട് സ്വദേശികളുടേത് ഉൾപ്പെടെ ആകെ 14 പേരുടെ വൈറോളജി പരിശോധനാ ഫലം നെഗറ്റീവ് ആയി. കോഴിക്കോട് ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു തൃശൂർ സ്വദേശിക്കും രോഗം ഭേദമായി. ജില്ലയിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 89 ആയി. പോസിറ്റീവ് കേസുകൾ ഉയർന്നിട്ടും ജില്ലയിൽ ഹോട്‌സ്‌പോട്ടുകൾ ഒന്നും നിലവിൽ ഇല്ല.

വിദേശ രാജ്യങ്ങളിൽ നിന്നു തിരിച്ചെത്തിയ 24 പേർ അടക്കം 27 പേർക്കുകൂടി മലപ്പുറത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ദിവസത്തെ രോഗികളുടെ എണ്ണത്തിൽ ജില്ലയിലുണ്ടായ ഏറ്റവും വലിയ വർധനയാണിത്. 2 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 148 ആയി. പുതുതായി 683 പേരെ ഇന്നലെ പ്രത്യേക നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട ജില്ലയിൽ ഇന്ന് 13 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ ആകെ 103 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മൂലം ജില്ലയിൽ ഇതുവരെ ഒരാൾ മരണമടഞ്ഞിട്ടുണ്ട്. ജില്ലയിൽ ഇന്ന് ആരും രോഗമുക്തരായില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 25 ആണ്. നിലവിൽ ജില്ലയിൽ 77 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 72 പേർ ജില്ലയിലും, അഞ്ചു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറൽ ആശുപത്രി പത്തനംതിട്ടയിൽ 42 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ അഞ്ചു പേരും, ജനറൽ ആശുപത്രി അടൂരിൽ രണ്ടു പേരും, സിഎഫ്എൽടിസി റാന്നി മേനാംതോട്ടം ആശുപത്രിയിൽ 30 പേരും ഐസലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 22 പേർ ഐസലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 101 പേർ വിവിധ ആശുപത്രികളിൽ ഐസലേഷനിൽ ആണ്. ഇന്ന് പുതിയതായി 27 പേരെ ഐസലേഷനിൽ പ്രവേശിപ്പിച്ചു.

കൊല്ലം ജില്ലയിൽ 9 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 8 പേർ വിദേശത്തുനിന്നു വന്നവരും ഒരാൾക്ക് സമ്പർക്കം മൂലവുമാണ് രോഗ ബാധയുണ്ടായത്. ജില്ലയിൽ ഇന്ന് ആർക്കും രോഗമുക്തിയുണ്ടായിട്ടില്ല.രോഗബാധ ഉണ്ടായതിൽ മെയ്‌ 28ന് കുവൈത്ത് തിരുവനന്തപുരം വിമാനത്തിൽ വെട്ടിക്കവല സ്വദേശിയായ യുവാവ് സ്ഥാപന നിരീക്ഷണത്തിൽ കഴിയവേ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴ ജില്ലയിൽ 7 പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ ആറു പേർ വിദേശത്തുനിന്നും ഒരാൾ ചെന്നെയിൽ നിന്നും എത്തിയവരാണ്. ഇന്നു മൂന്നു പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ നിന്ന് എത്തിയ അമ്പലപ്പുഴ സ്വദേശി, കുവൈത്തിൽ നിന്നും എത്തിയ മാവേലിക്കര സ്വദേശി, യുഎഇയിൽ നിന്നും എത്തിയ ചേർത്തല സ്വദേശി എന്നിവരാണ് രോഗമുക്തരായത്.

പാലക്ാട് ജില്ലയിൽ ഞായറാഴ്ച ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഒരാൾക്കു മുംബൈയിൽ നിന്നെത്തിയ രണ്ടു പേർക്കും രോഗം ബാധിച്ചു. മൂന്നു പേർക്ക് സമ്പർക്കം വഴി രോഗമുണ്ട്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവർ 159 പേരായി. ഇതിനു പുറമെ ശനിയാഴ്ച രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ട്.

കോഴിക്കോട് ജില്ലയിൽ ജില്ലയിൽ ആറു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും വിദേശത്തു നിന്നെത്തിയവർ. എംവിആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്ന തൃശൂർ സ്വദേശിനി രോഗമുക്തയായി. ജൂൺ രണ്ടിന് സൗദി അറേബ്യയിൽ നിന്നെത്തിയ ഉണ്ണികുളം സ്വദേശി (26), രണ്ടിന് കുവൈത്തിൽ നിന്നെത്തിയ അഴിയൂർ സ്വദേശി (24), മെയ്‌ 31ന് റിയാദിൽ നിന്നെത്തിയ ഓമശ്ശേരി സ്വദേശി (55), 28ന് ദുബായിൽ നിന്നെത്തിയ പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി (22), 28ന് ദുബായിൽ നിന്നെത്തിയ വേളം സ്വദേശി (28), 29ന് കുവൈത്തിൽ നിന്നെത്തിയ ചങ്ങരോത്ത് സ്വദേശി (43) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് ബാധിതർ വർദ്ധിക്കുന്നതിനിടയിൽ സംസ്ഥാനത്ത് ആന്റി ബോഡി ടെസ്റ്റ് നാളെ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ പതിനായിരം സാന്പിളുകൾ പരിശോധിക്കും. സമൂഹ വ്യാപനം പ്രതീക്ഷിച്ച് ദുരന്ത നിവാരണ വകുപ്പും തയ്യാറെടുപ്പ് തുടങ്ങി. കോവിഡ് രോഗബാധ സമൂഹ വ്യാപനത്തിലേക്ക് പോകുന്നുവെന്ന ആശങ്കകൾക്കിടയിലാണ് സംസ്ഥാനത്ത് ആന്റിബോഡി ടെസ്റ്റ് നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പരിശോധനകൾക്കായി മെഡിക്കൽ ഗവേഷണ കൗൺസിൽ 10000 കിറ്റുകൾ അനുവദിച്ചിട്ടുണ്ട്.

മേഖലകൾ തിരിച്ച് വിവിധ ഘട്ടങ്ങളിലായിരിക്കും പരിശോധന. ശരീരത്തിൽ ഏതെങ്കിലും വൈറസ് ബാധയുങ്കിൽ ടെസ്റ്റിലൂടെ വ്യക്തമാവും.വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരത്തിലുണ്ടെങ്കിൽ ഫലം പോസറ്റീവായാണ് കാണിക്കുക.ഇത്തരം ആളുകളെ മാത്രം കോവിഡ് കണ്ടെത്താനുള്ള സ്രവ പരിശോധനക്ക് വിധേയരാക്കിയാൽ മതിയാകും. 20 മിനുട്ടിനുള്ളിൽ ഫലമറിയാമെന്നാണ് ആന്റിബോഡി കിറ്റിന്റെ പ്രത്യേകത. കണ്ടെയ്ന്മെന്റ് സോണിൽ നിന്ന് വരുന്നവർ, ആരോഗ്യപ്രവർത്തകർ, പൊലീസുകാർ, അതിഥി തൊഴിലാളികൾ, പൊതുജന സമ്പർക്കമുള്ള വിഭാഗങ്ങൾ എന്നിവരെയാണ് ആൻരിബോഡി ടെസ്റ്റിൽ മുഖ്യപരിഗണന നൽകുക.

ഗർഭിണികൾ, 60വയസ്സിനു മുകളിലുള്ളവർ എന്നവരെയും പരിശോധനക്ക് വിധേയരാക്കും. സംസ്ഥാനത്തേക്ക് കൂടുതൾ ആളുകൾ വരുന്ന സാഹചര്യത്തിൽ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വറന്റൈൻ കേന്ദ്രങ്ങളാക്കാൻ ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. ആവശ്യമെങ്കിൽ 48 ണിക്കൂറിനുള്ളിൽ ഇത്തരം കേന്ദ്രങ്ങൾ സജ്ജമാക്കാനാണ് നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP