Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസ് സ്റ്റേഷനുള്ളിൽ ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ചത് ലോക് ഡൗൺ ലംഘിച്ചതിന് അറസ്റ്റ് ചെയ്തപ്പോൾ; വീഡിയോ വൈറലായതോടെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്

പൊലീസ് സ്റ്റേഷനുള്ളിൽ ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ചത് ലോക് ഡൗൺ ലംഘിച്ചതിന് അറസ്റ്റ് ചെയ്തപ്പോൾ; വീഡിയോ വൈറലായതോടെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

വഡോദര: ലോക് ഡൗൺ ലംഘിച്ച് കറങ്ങിയതോടെ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. കസ്റ്റഡിയിലിരിക്കെ ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ചത് വൈറലായതോടെ വിട്ടയച്ച യുവാക്കളെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്. ഗുജറാത്തിലെ വഡോദരയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. സൽമാൻ പത്താൻ, ആരിഫ് ഷെയ്ക്ക് എന്നിവരെയാണ് സ്റ്റേഷനുള്ളിൽ വെച്ച് ടിക് ടോക് വീഡിയോ ചിത്രീകരിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്ക്ഡൗൺ ഉത്തരവുകൾ ലംഘിച്ചതിന് ഇരുവരെയും ഏപ്രിലിൽ അറസ്റ്റ് ചെയ്ത് സയാജിഗുഞ്ച് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.

ഈ അവസരത്തിൽ ആയിരുന്നു കേസിന് ആധാരമായ വീഡിയോ പ്രതികൾ ചിത്രീകരിച്ചതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചു. പൊലീസ് സ്റ്റേഷനുള്ളിൽ അനധികൃതമായി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ജൂൺ 5 നാണ് ഈ ടിക് ടോക് വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP