Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമ്മാവനായ തമിഴ് നടൻ അർജുന്റെ നിർമ്മാണത്തിൽ നായകനായി തെലുങ്കിൽ അരങ്ങേറ്റം; പത്തു വർഷം നീണ്ട അഭിനയ കരിയറിൽ 20ൽ അധികം വിജയചിത്രങ്ങൾ; നടി മേഘ്ന രാജുമായുള്ള വിവാഹം നടന്നത് താരപ്രഭയിൽ ആഘോഷത്തോടെ; ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവും നടന്ന വിവാഹമേളം; ദാമ്പത്യം തുടങ്ങി രണ്ട് വർഷം കഴിയുമ്പോഴേക്കും അപ്രതീക്ഷിത വിടവാങ്ങൽ; നടി മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സെർജ വിടവാങ്ങുമ്പോൾ കണ്ണീരോടെ തെന്നിന്ത്യൻ സിനിമാ ലോകം

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു: തെന്നിന്ത്യയൊട്ടാകെ ഏറ്റെടുത്ത വിവാഹ ആഘോഷവും താരസാന്നിധ്യവുമായിരുന്നു മേഘ്‌ന രാജ് നടൻ ചിരഞ്ജീവി സർജ വിവാഹത്തിനുണ്ടായിരുന്നത്. മാതൃസഹോദരൻ കൂടിയായ തമിഴ് നടൻ അർജുൻ, സുമലത തുടങ്ങി താരങ്ങളുടെ നിറഞ്ഞ സാന്നിധ്യമായിരുന്നു നടി മേഘ്‌നയുടെ വിവാഹത്തിൽ കണ്ടിരുന്നത്. യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച മേഘ്‌ന രാജിന്റെ രണ്ടാം വിവാഹ വാർത്ത മലയാളികളും ഏറ്റെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് ദാമ്പത്യ ബന്ധത്തിന് രണ്ട് വർഷത്തെ ആയുസ് മാത്രമുള്ളപ്പോഴാണ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു ചിരഞ്ജീവി സർജയുടെ അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മൂന്ന് ദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ചിരഞ്ജീവിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആവശ്യമായ ചികിത്സ കഴിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു.

Inside photos: Meghana Raj and Chirranjeivi Sarjaa's Bengaluru ...

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.നടൻ അർജുന്റെ സഹോദരിയുടെ മകനാണ്. 2009 ൽ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. അർജുനായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്.

പത്ത് വർഷത്തോളം നീണ്ട കരിയറിൽ 20 ലധികം സിനിമകളിൽ അഭിനയിച്ചു.2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്‌നയും വിവാഹിതരായത്. 'ആട്ടഗര' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.2018 ഒക്ടോബർ 22നായിരുന്നു വിവാഹ നിശ്ചയം നടന്നത്. പിന്നീട് ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവും താരനിറവിൽ വിവാഹവും വിവാഹ പാർട്ടിയും അരങ്ങേറി. ആട്ടഗര എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. തുടർന്നുണ്ടായ സൗഹൃദം പ്രണയത്തിൽ എത്തുകയായിരുന്നു.Chiranjeevi Sarja-Meghana Raj's marriage: Sandalwood biggies to ...

രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതയാകുന്നത്. വിവാഹനിശ്ചയ ചിത്രങ്ങളും വിഡിയോയും നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. മേഘന ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തിലെത്തുന്നത്. തുടർന്ന് ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുൾ, റെഡ് വൈൻ, മെമ്മറീസ് തുടങ്ങിയ ഒരുപിടി മലയാളം ചിത്രങ്ങളിലും വേഷമിട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP