Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജിദ്ദയിൽ കൊറോണാ കർഫ്യു കനപ്പിച്ചത് സാമൂഹ്യ വ്യാപനം ഉണ്ടാകുന്നത് തടയാനായി; തീവ്രപരിചരണം ആവശ്യമായ കേസുകൾ പെരുകുന്നു; ആശുപത്രികളിൽ എത്തുന്നവർക്കെല്ലാം പരിചരണം ഉറപ്പാക്കാനുള്ള കപ്പാസിറ്റിയും വിലയിരുത്തി

ജിദ്ദയിൽ കൊറോണാ കർഫ്യു കനപ്പിച്ചത് സാമൂഹ്യ വ്യാപനം ഉണ്ടാകുന്നത് തടയാനായി; തീവ്രപരിചരണം ആവശ്യമായ കേസുകൾ പെരുകുന്നു; ആശുപത്രികളിൽ എത്തുന്നവർക്കെല്ലാം പരിചരണം ഉറപ്പാക്കാനുള്ള കപ്പാസിറ്റിയും വിലയിരുത്തി

സ്വന്തം ലേഖകൻ

ജിദ്ദ: നീട്ടിയ സഞ്ചാര അനുമതി സമയം വെട്ടിക്കുറച്ചത് ഉൾപ്പെടെ ജിദ്ദയിൽ അഞ്ചു ദിവസങ്ങൾക്കകം കൊറോണാ കർഫ്യു വീണ്ടും കനപ്പിച്ചുകൊണ്ടുള്ള സൗദി ആഭ്യന്തര വകുപ്പിന്റെ നടപടി രോഗാണുവിന്റെ സാമൂഹ്യ വ്യാപനം തടയാനുള്ള സമയോചിതമായ നടപടിയായി വേണം വിലയിരുത്താൻ. നടപടികൾ കടുത്തതാക്കാൻ തങ്ങൾ നിർബന്ധിതരാണെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു. റിയാദിനെക്കാൾ ആദ്യം ജിദ്ദയിൽ ഇക്കാര്യം അവശ്യമാണെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.

കേസുകളുടെ മൊത്തം എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ തീവ്രപരിചരണം ആവശ്യമാവുന്നവരുടെ തോത്, അക്കാര്യത്തിലുണ്ടാകുന്ന ത്വരിത ഗതി, അത്തരം കേസുകൾ പരിചരിക്കാനുള്ള നിലവിലെ ശേഷി എന്നിവയെല്ലാം പുതിയ തീരുമാനങ്ങൾ കൈകൊള്ളുമ്പോൾ അധികൃതർ പരിഗണിച്ച കാര്യങ്ങളാണ്. റിയാദ് അല്ലാതെ ജിദ്ദയിൽ നടപടികൾ കടുപ്പിക്കാനുള്ള സാഹചര്യങ്ങൾ ഇതൊക്കെയാണെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വാക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുലാലീ വിശദീകരിച്ചു.

സാഹചര്യങ്ങളെയും തത് സംബന്ധമായ റിപ്പോർട്ടുകളെയും നിരന്തരം വിലയിരുത്തുകയും ചെയ്തതിൽ നിന്ന് ഈ ഘട്ടത്തിൽ തന്നെ കടുത്ത നടപടികൾ കൈകൊണ്ടാൽ സാമൂഹ്യ വ്യാപനം എന്ന അടുത്ത ഘട്ടത്തെ ഇല്ലാതാക്കാം എന്നാണ് അധികൃതരുടെ വിലയിരുത്തൽ. അപ്രകാരം നടത്തിയ സമയോചിതമായ നീക്കമായ് ജിദ്ദയിലെ ഏറ്റവും പുതിയ നടപടിയെ വിലയിരുത്താം. തുറന്ന പള്ളികൾ വീണ്ടും അടച്ചതും ഭക്ഷണശാലകളിൽ ഇൻഡോർ സപ്ലൈ നിരോധിച്ചതും ഓഫീസുകളിലെ ഹാജർ വേണ്ടെന്നു വെച്ചതും സന്ദർഭോചിതമായ നടപടികളായാണ് വിലയിരുത്തപ്പെടുന്നത്.

കൊറോണാ കേസുകളിൽ തീവ്രപരിചരണം ആവശ്യമായ കേസുകൾ കൂടി വരുന്നതായും ഇത് കൂടുതലായ വ്യാപനത്തിന്റെ മുന്നറിയിപ്പായാണ് മനസ്സിലാക്കുന്നതെന്നും ഔദ്യോഗിക വാക്താവ് വിവരിച്ചു. ആശുപത്രികളിൽ എത്തുന്ന എല്ലാവര്ക്കും വേണ്ടുന്ന പരിചരണം ഉറപ്പാക്കുന്നതിനും കൂടിയുള്ള നടപടിയാണിയാണ് സർക്കാർ കൈകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടം കൂടലുകൾ ഒഴിവാക്കുക, ശാരീരിക അകലം പാലിക്കുക, ഷോപ്പിങ്, യാത്ര, പള്ളികൾ എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ നടപടികൾ പാലിക്കുകയെന്നതുമാണ് കൊറോണാ ബാധയിൽ നിന്നുള്ള പ്രധാന മുൻകരുതലുകൾ എന്നും ഡോ. മുഹമ്മദ് ഓർമിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP