Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ ദേവിയെ പൂജ ചെയ്താൽ കാറ്റ് വന്ന് രോഗത്തെ നാട് നീക്കുമെന്ന് സ്ത്രീകൾ; ഉത്തേരന്ത്യയിൽ കൊറോണ ഒഴിഞ്ഞുപോകാൻ പ്രത്യേക പൂജ; കൊറോണ ദേവീ പൂജ നടന്നത് മൂന്ന് സംസ്ഥാനങ്ങളിൽ

മറുനാടൻ ഡെസ്‌ക്‌

ഗുവാഹതി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിവസവും വർധിക്കുന്നതിനിടെ രക്ഷ തേടി അസമിൽ 'കൊറോണ ദേവി'ക്ക് പൂജയർപ്പിച്ചു. 

ബിശ്വനാഥ് ചരിയാലിലെ നദീതീരത്ത് നിരവധി സ്ത്രീകളാണ് സംഘം ചേർന്ന് പ്രത്യേക പൂജ നടത്തിയത്. കൊറോണ ദേവിയെ പൂജ ചെയ്താൽ കാറ്റ് വന്ന് രോഗത്തെ നാടു നീക്കുമെന്ന് പൂജ നടത്തിയ സ്ത്രീകൾ മാധ്യമങ്ങളോട് പറഞ്ഞു.

ബിശ്വനാഥ് ചരിയാലിയിന് പുറമെ ദാരംഗ് ജില്ലയിലും, ഗുവാഹത്തിയിലുമുൾപ്പടെ പൂജ നടന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ അസമിലെ കോവിഡ് ബാധിതരുടെ എണ്ണം 2,324 ആണ്. കോവിഡിനെ തടയാൻ കൊറോണ ദേവിയെ പൂജിക്കുക മാത്രമാണ് വഴിയെന്ന നിലയിൽ പ്രചരണം ശക്തമാണ്.

ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ പൂജ നടന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പൂജ ചെയ്യുന്നവരുടെ ചിത്രങ്ങൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP