Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ പുള്ളിപ്പുലി കെണിയിൽ കുടുങ്ങി; സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ പുലി കുടുങ്ങിയത് കാട്ടുപന്നിയെ പിടിക്കാനായി വെച്ച കെണിയിൽ; വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ പുലി ഓടി രക്ഷപെട്ടു; ജനവാസ മേഖലയിലേക്ക് പുലിയെ കണ്ടതോടെ വീണ്ടു തിരച്ചിലുമായി വനപാലകരും നാട്ടുകാരും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം

വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ പുള്ളിപ്പുലി കെണിയിൽ കുടുങ്ങി; സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ പുലി കുടുങ്ങിയത് കാട്ടുപന്നിയെ പിടിക്കാനായി വെച്ച കെണിയിൽ; വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ പുലി ഓടി രക്ഷപെട്ടു; ജനവാസ മേഖലയിലേക്ക് പുലിയെ കണ്ടതോടെ വീണ്ടു തിരച്ചിലുമായി വനപാലകരും നാട്ടുകാരും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻ ബത്തേരി: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കെണിയിൽ കുടുങ്ങിയ പുലി കാട്ടിലേക്ക് രക്ഷപ്പെട്ടത് ആശങ്കയ്ക്ക് ഇട നൽകുന്നു. ബത്തേരി മൂലങ്കാവിലെ സ്വകാര്യ കൃഷിയിടത്തിലാണ് പുള്ളിപ്പുലി കെണിയിൽ കുടുങ്ങിയത്. കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിക്കായി വച്ച കെണിയിൽ പുലി കുടുങ്ങിയതാണെന്നാണ് സംശയിക്കുന്നത്.

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കെണിയിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ജനവാസ മേഖലയിലാണ് സംഭവം എന്നതിനാൽ രക്ഷപ്പെട്ട പുലിയെ പിടികൂടാൻ ശ്രമം തുടരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പുലി രക്ഷപ്പെട്ടത്. മയക്കു വെടി വച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പുലി ഓടിപ്പോവുകയായിരുന്നു. സമീപ പ്രദേശങ്ങളിലുള്ള ജനങ്ങൽ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

കമ്പി വളച്ച് നിർമ്മിക്കുന്ന ഇത്തരം കെണികളിൽ പുലികൾ കുടുങ്ങിയ സംഭവങ്ങൾ നേരെത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനവാസ മേഖലയിലാണ് പുലിയെ കണ്ടത് എന്നതിനാൽ കടുത്ത ആശങ്കയാണ് പ്രദേശത്തു നിൽക്കുന്നത്. സമീപത്തെ തോട്ടത്തിലേക്ക് ഓടി രക്ഷപെട്ട പുലിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കയാണ്.

കഴിഞ്ഞ ആഴ്ച പാലക്കാട് മണ്ണാർക്കാടിനടുത്ത് കാട്ടാന പടക്കം നിറച്ച തേങ്ങ കഴിച്ച് കൊല്ലപ്പെട്ടിരുന്നു. സ്വകാര്യ എസ്റ്റേറ്റിലെ വിള നശിപ്പിക്കാനെത്തുന്ന കാട്ടുപന്നിയെ കൊല്ലാനായി തേങ്ങയിൽ സ്‌ഫോടകവസ്തു നിറച്ചു വച്ചിരുന്നു. എന്നാൽ അബദ്ധവശാൽ സ്ഥലത്ത് എത്തിയ പിടിയാന തേങ്ങ ഭക്ഷിക്കുകയും വായ പൊട്ടിപ്പിളരുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP