Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നത് രാജ്യത്തെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാൻ; പൂർണ സ്വാതന്ത്ര്യമാണെന്ന് കരുതരുതെന്നും യോ​ഗി ആദിത്യനാഥ്

ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നത് രാജ്യത്തെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാൻ; പൂർണ സ്വാതന്ത്ര്യമാണെന്ന് കരുതരുതെന്നും യോ​ഗി ആദിത്യനാഥ്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: രാജ്യത്തെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാനാണ് ഇപ്പോൾ ഇളവുകൾ പ്രഖ്യാപിക്കുന്നതെന്നും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നത് പൂർണ സ്വാതന്ത്ര്യമാണെന്ന് കരുതരുതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആളുകൾ തടിച്ച് കൂടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടരുതെന്ന് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. പൊതുസ്ഥലങ്ങളിൽ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണമെന്ന് യോഗി ആവശ്യപ്പെട്ടു. ഷോപ്പിങ് മാളുകളും ഭക്ഷണശാലകളും ആരാധനാലയങ്ങളിലും കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

വൈറസിന്റെ വ്യാപനം തടയാൻ കൂടി വേണ്ടി സംയമനം പാലിച്ചാകണം നിയന്ത്രണങ്ങൾ നീക്കുമ്പോൾ പ്രതികരിക്കേണ്ടത്. കണ്ടെയ്ന്മെൻറ് സോണുകൾ അല്ലാത്തയിടങ്ങളിൽ വിവിധ ഘട്ടങ്ങളിലായി ഇളവുകൾ പ്രാബല്യത്തിലാവും. ഇളവുകൾ ലഭിക്കുന്നത് സാമ്പത്തിക സ്ഥിതി ഭദ്രമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിയാകണം. തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഉപയോഗിച്ച് പ്രാദേശിക നിർമ്മാണ വിഭാഗങ്ങൾ ശ്രദ്ധിക്കണം. പ്രത്യേക സാമ്പത്തിക പാക്കേജിൽ 10000 രൂപ വായ്പ ലഭിക്കും. വഴിയോരക്കച്ചവടക്കാർക്ക് അടക്കം ഇതിന്റെ ഗുണം ലഭിക്കും. എന്നാൽ വഴിയോരക്കച്ചവടം നിമിത്തം റോഡുകളിൽ ഗതാഗത തടസമുണ്ടാവുന്ന സാഹചര്യമുണ്ടാവരുതെന്നും യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്തെ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP