Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എസ് പി റാങ്കുകാരന് വിജലൻസ് നൽകിയത് അഴിമതി തുടച്ചു നീക്കാൻ; രവി വിരമിച്ചപ്പോൾ കാലാവധി നീട്ടി കൊടുക്കാൻ കത്തെഴുതിയെങ്കിലും ചുവപ്പുനാടയിൽ കുടുങ്ങി; ഇഷ്ടക്കാരന് ചുമതല നൽകിയത് റിട്ട എസ് പി തിരിച്ചെത്തുമ്പോൾ സ്ഥാനം കൈമാറാൻ; തന്നിഷ്ട നീക്കം ശശീന്ദ്രൻ മന്ത്രിക്ക് പിടിച്ചില്ല; മന്ത്രിയുടെ താൽപ്പര്യം ഉത്തരവായപ്പോൾ പടിയിറങ്ങി ദിനേശനും; കെ എസ് ആർ ടി സി എംഡി രാജി നൽകിയത് ഗതാഗത മന്ത്രിയുമായുള്ള ഉടക്കിൽ; ലക്കും ലഗാനുമില്ലാതെ ഓടുന്ന ആനവണ്ടിക്ക് നാഥനില്ലാതായ കഥ

എസ് പി റാങ്കുകാരന് വിജലൻസ് നൽകിയത് അഴിമതി തുടച്ചു നീക്കാൻ; രവി വിരമിച്ചപ്പോൾ കാലാവധി നീട്ടി കൊടുക്കാൻ കത്തെഴുതിയെങ്കിലും ചുവപ്പുനാടയിൽ കുടുങ്ങി; ഇഷ്ടക്കാരന് ചുമതല നൽകിയത് റിട്ട എസ് പി തിരിച്ചെത്തുമ്പോൾ സ്ഥാനം കൈമാറാൻ; തന്നിഷ്ട നീക്കം ശശീന്ദ്രൻ മന്ത്രിക്ക് പിടിച്ചില്ല; മന്ത്രിയുടെ താൽപ്പര്യം ഉത്തരവായപ്പോൾ പടിയിറങ്ങി ദിനേശനും; കെ എസ് ആർ ടി സി എംഡി രാജി നൽകിയത് ഗതാഗത മന്ത്രിയുമായുള്ള ഉടക്കിൽ; ലക്കും ലഗാനുമില്ലാതെ ഓടുന്ന ആനവണ്ടിക്ക് നാഥനില്ലാതായ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജി കത്തിൽ വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നതെന്നാണ് കെ എസ് ആർ ടി സി എംഡി എംപി ദിനേശ് വിശദീകരിക്കുന്നത്. എന്നാൽ രാജിക്ക് പിന്നിൽ ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായുള്ള ഭിന്നതയാണ്. കെ എസ് ആർ ടി സിയിലെ വിജിലൻസ് മേധാവിയെ നിയമിക്കുന്നതിൽ മന്ത്രി കൈകടത്തിയതാണ് ദിനേശിനെ രാജിക്ക് പ്രേരിപ്പിച്ചത്. എന്ത് സമ്മർദ്ദം ഉണ്ടായാലും രാജി പിൻലവിക്കില്ലെന്ന നിലപാടിലാണ് ദിനേശ്. ഇതോടെ ദിനേശിന്റെ പിന്തുണയിൽ കെ എസ് ആർ ടി സിയെ ഭരിച്ച ഭരണപക്ഷ യൂണിയനും വെട്ടിലാവുകയാണ്. അടുത്ത എംഡി ആരാകണമെന്ന കാര്യത്തിൽ അന്വേഷണവും സമ്മർദ്ദവുമായി യുണിയൻ സജീവമായി രംഗത്തുണ്ട്.

2019 ഫെബ്രുവരിയിലാണ് കെ എസ് ആർ ടി സിയെ നയിക്കാൻ ദിനേശ് എത്തുന്നത്. ഏപ്രിലിൽ അദ്ദേഹം പൊലീസ് സർവ്വീസിൽ നിന്ന് വിരമിച്ചു. ഇതോടെ ഒരു കൊല്ലം കൂടി കാലാവധി നീട്ടി നൽകി. ഇതിന് ശേഷം 2020ലും സർവ്വീസ് നീട്ടി. 2021വരെ എംഡിയായി തുടരാൻ ദിനേശിന് കഴിയുമായിരുന്നു. ഇതിനിടെയാണ് കെ എസ് ആർ ടി സിയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് സ്ഥാനവുമായി ബന്ധപ്പെട്ട വിവാദം ഉണ്ടാകുന്നത്. ദിനേശ് കെ എസ് ആർ ടി സിയിൽ എത്തിയതോടെ എസ് പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ കെ എസ് ആർ ടി സിയിൽ വിജിലൻസ് ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടറാക്കി. ആദ്യം ഗോപകുമാറിനായിരുന്നു ചുമതല. അതിന് ശേഷം രവി എന്ന എസ് പിയും എത്തി. ജൂലൈ വരെയാണ് രവിക്ക് ഡെപ്യുട്ടേഷനിൽ കെ എസ് ആർ ടി സിയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയത്. എന്നാൽ മേയിൽ അദ്ദേഹം വിരമിച്ചു. ഇതോടെ വിജിലൻസ് ചുമതല വഹിക്കാൻ കഴിയാത്ത സ്ഥിതി വന്നു.

ഇതോടെ രവിക്ക് കാലാവധി നീട്ടി നൽകണമെന്ന് സർക്കാരിനോട് ദിനേശ് ആവശ്യപ്പെട്ടു. ഇതിന് ഗതാഗത വകുപ്പ് അംഗീകാരം നൽകി. എന്നാൽ ധന വകുപ്പിൽ ഫയൽ ഉടക്കി. ഇതോടെ രവിയുടെ തിരിച്ചു വരവ് അനിശ്ചിതമായി നീളുന്ന സാഹചര്യം വന്നു. ഇതിനിടെ വിജിലൻസിന്റെ ചുമതല കെ എസ് ആർ ടി സിയിലെ വിശ്വസ്തനായ ആർ ചന്ദ്രബാബുവിന് ദിനേശ് നൽകി ഉത്തരവിറക്കി. രവി തിരിച്ചെത്തുമ്പോൾ ചുമതല എളുപ്പത്തിൽ കൈമാറുകയെന്ന ഉദ്ദേശമായിരുന്നു ഇതിന് പിന്നിൽ. എന്നാൽ ഗതാഗത മന്ത്രി എകെ ശശീന്ദ്രന് ഇത് അംഗീകരിക്കാനായില്ല. ദിനേശിന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റും ബോർഡ് സെക്രട്ടറിയുമായിരുന്നു ചന്ദ്രബാബു. ദിനേശിന്റെ താൽപ്പര്യത്തിലാണ് ഈ പദവികളിൽ ചന്ദ്രബാബു എത്തിയത്. അതുകൊണ്ട് തന്നെ ചന്ദ്രബാബുവിനെ അംഗീകരിക്കില്ലെന്ന് ഗതാഗത മന്ത്രിയുടെ കർശന നിലപാടും എത്തി. മെക്കാനിക്കൽ എഞ്ചിനിയറായ ചന്ദ്രബാബുവിന് പകരം എക്‌സിക്യൂട്ടീവ് ഡയറക്ടറായ പിഎം ഷറഫ് മുഹമ്മദിന് വിജിലൻസ് ചുമതലയും നൽകി.

മന്ത്രിയുടെ ഓഫീസിലേക്ക് ദിനേശിനെ വിളിച്ച് ചന്ദ്രബാബുവിന് ചുമതല നൽകിയതിലെ നീരസം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ദിനേശ് രാജി കത്ത് നൽകിയത്. തൊട്ടു പിന്നാലെ ചന്ദ്രബാബുവിന് വിജിലൻസ് ചുമതല നൽകിയ ഉത്തരവ് പിൻവലിച്ച് ഷറഫിനെ ഉത്തരവാദിത്തം ഏൽപ്പിക്കുന്ന തീരുമാനവും വന്നു. ഗതാഗത സെക്രട്ടറിക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായ അനിൽകുമാറിന് വിജിലൻസ് നൽകാനായിരുന്നു തീരുമാനം. ഇതും മന്ത്രിയുടെ ഇടപെടലോടെ നടക്കാതെയായി. വിജിലൻസ് ഓഫീസറുടെ പേരിലാണ് ദിനേശ് കാലാവധി തീരാൻ ഇനിയും മാസങ്ങളുള്ളപ്പോൾ കെ എസ് ആർ ടി സിയിൽ നിന്നും പടിയിറങ്ങുന്നത്. എന്നാൽ കെ എസ് ആർ ടി സിയിലെ സിപിഎം യൂണിയന്റെ പാവയായി തുടരാൻ താൽപ്പര്യമില്ലാത്ത സാഹചര്യത്തിൽ കൂടിയാണ് തീരുമാനമെന്നും സൂചനയുണ്ട്.

സാമ്പത്തികപ്രതിസന്ധി, ഭരണത്തിൽ തൊഴിലാളി സംഘടനകളുടെ കൈകടത്തൽ, കാര്യക്ഷമമല്ലാത്ത മാനേജ്‌മെന്റ്, സാമ്പത്തിക ക്രമക്കേട് തുടങ്ങി ഒട്ടേറെ പോരായ്മകളുള്ള കെ.എസ്.ആർ.ടി.സി.യുടെ സാരഥ്യമേറ്റെടുക്കാൻ മിക്ക ഐ.എ.എസ്. ഉദ്യോഗസ്ഥരും തയ്യാറല്ല. പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ പ്രൊഫ. സുശീൽഖന്ന റിപ്പോർട്ട് ഇതുവരെ നടപ്പാക്കിയിട്ടില്ല. 2017-ൽ സർക്കാർ അനുമതി നൽകിയിട്ടും ഇതുവരെ പുതിയ ബസുകൾ വാങ്ങിയിട്ടില്ല. സൂപ്പർക്ലാസിലുള്ള 500 ബസുകൾ ഉടൻ പിൻവലിക്കേണ്ടിവരും. രണ്ടുവർഷത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലാക്കുമെന്ന പ്രഖ്യാപനത്തോടെ സ്ഥാനമേറ്റ സർക്കാരിന് ഇനി ഒരുവർഷത്തെ കാലാവധിയാണ് അവശേഷിക്കുന്നത്. അവശേഷിക്കുന്ന കാലയളവിനുള്ളിൽ പ്രതിസന്ധിയിൽനിന്ന് സ്ഥാപനത്തെ കരകയറ്റുക എന്ന വെല്ലുവിളിയാണ് സർക്കാരിനുമുന്നിലുള്ളത്. അതിനുപറ്റിയ ഒരു മേധാവിയെ കണ്ടെത്തേണ്ടതുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ പുതിയ എം.ഡി.യെ നിയമിച്ചേക്കും.

കെ.എസ്.ആർ.ടിസിയിലേക്ക് ഒട്ടനവധി പരിഷ്‌കാരങ്ങൾ നൽകി ടോമിൻ തച്ചങ്കരി അടക്കമുള്ള സി.എം.ഡിമാർ പടിയിറങ്ങിയത്. 2019 ജദൂൺ 30നാണ്് ടോമിൻ ജെ തച്ചങ്കരിയെ കെ.എസ്.ആർ.ടി.സി സി എം.ഡി സ്ഥാനത്തു നിന്നും മാറ്റിയത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണറായ എംപി ദിനേശിനാണ് പുതിയ കെ.എസ്.ആർ.ടി.സി എം.ഡിയുടെ ചുമതലപ്പെടുത്തുകയായിരുന്നു. നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ വിവിധ പരിപാടികളുമായി രംഗത്തെത്തിയ ടോമിൻ ജെ തച്ചങ്കരിക്കെതിരെ സിഐ.ടി.യു അടക്കമുള്ള യൂണിയനുകൾ രംഗത്തു അന്ന് രംഗത്ത് വനന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് തച്ചങ്കരിയുടെ സ്ഥാനമാറ്റം. കെ.എസ്.ആർ.ടി.സിയിലെ ഡബിൾ ഷിഫ്റ്റ്,ചിൽഡ് ബസ് സർവീസ്, അന്തർ ജില്ലാ സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ തുടങ്ങിയ പരിഷ്‌കാരങ്ങൾ വരുത്തിയതും ഇതേ കാലയളവിൽ തന്നെയാണ്. എന്നാൽ കെ.എസ്.ആർ.ടി.സി സി.എം.ഡി ടോമിൻ തച്ചങ്കരിയുടെ ശ്രമങ്ങളെ യൂണിയൻ ശക്തമായി എതിർക്കുകായായിരുന്നു.

ഡ്യൂട്ടി സമയം യൂണിയൻ കളിച്ച നേതാക്കൾക്കെതിരെ നടപടിയെടുത്തതും ടോമിൻ തച്ചങ്കരിയെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ സർക്കാരിന് കഴിയേണ്ടിയും വന്നു. തൊഴിലാളി യൂണിയനുകളുമായി നല്ല രീതിയിലാണ് പോയതെങ്കിലും ഇപ്പോഴത്തെ മേധാവി ദിനേശിനും കെ എസ് ആർ ടി സിയെ കൈവിടേണ്ടി വരുന്നു.കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സ്ഥാനം ഒഴിയാൻ രാജി സന്നദ്ധത അറിയിച്ചത് കഴിഞ്ഞ ദിവസമാണ്.വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാലിനു നൽകിയ കത്തിൽ ദിനേശ് ഐ.പി.എസ് വ്ക്തമാക്കിയിരുന്നു. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ പുതിയ മേധാവി എത്തുന്നത് വരെ തൽസ്ഥാനത്ത് തുടരണമെന്നാണ് സർക്കാൻ നിർദ്ദേശം മുന്നോട്ട് വച്ചിരുന്നതും.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാലിനു നൽകിയ കത്തിൽ പറയുന്നത്. കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു.ടോമിൻ തച്ചങ്കരിയെ മാറ്റിയ ഒഴിവിലാണ് കൊച്ചി സിറ്റി പൊലീസിൽ ഡി.ഐ.ജിയായിരുന്ന എംപി.ദിനേശിനെ എം.ഡിയായി നിയമിച്ചത്. 2019 ഫെബ്രുവരി എട്ടിന് ചുമതലയേറ്റു. കോർപ്പറേഷന്റെ നഷ്ടം മാറ്റാൻ സർവീസുകൾ അഴിച്ചുപണിതത് പരാതികൾക്ക് ഇടയാക്കിയിരുന്നു.എങ്കിലും കോർപ്പറേഷന് നേട്ടമാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.2019 ഏപ്രിലിൽ അവസാനിച്ച സർവീസാ കാലാവധി അദ്ദേഹത്തിന്റെ അഭ്യർത്ഥന പരിഗണിച്ച് ഒരു വർഷത്തേക്കു കൂടി നീട്ടിയ സർക്കാർ ചെയർമാൻ സ്ഥാനവും നൽകി. ഈ വർഷവും കാലാവധി നീട്ടാൻ അദ്ദേഹം കത്ത് നൽകിയതോടെ ഒരു കൊല്ലം കൂടി അനുവദിച്ചു. ഈ സർക്കാരിന്റെ കാലത്തെ നാലാമത്തെ കെ.എസ്.ആർ.ടി.സി എം.ഡിയാണ് എംപി.ദിനേശ്. എം.ജി.രാജമാണിക്യം,? എ.ഹേമചന്ദ്രൻ,? ടോമിൻ തച്ചങ്കരി എന്നിവരാണ് മറ്റുള്ളവർ

എംപി. ദിനേശ് രാജി വച്ച ഒഴിവിൽ കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ മുന്നിൽ ബിജു പ്രഭാകറും രാജു നാരായണസ്വാമിയും എ. ഹേമചന്ദ്രനും. മെക്കാനിക്കൽ എൻജിയർ ബിരുദം ഉള്ള ബിജു പ്രഭാകറിനോടാണ് ഗതാഗത വകുപ്പിന് കൂടുതൽ താത്പര്യം. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായ ബിജു പ്രഭാകറിന് അധിക ചുമതലയായി എം.ഡി സ്ഥാനം കൊടുക്കാൻ വകുപ്പ് മന്ത്രി എം.കെ. ശശീന്ദ്രനും താത്പര്യമുണ്ട്. രാജു നാരായണ സ്വാമി ഇപ്പോൾ സർവീസിനു പുറത്താണ്. മുൻ എം.ഡിയെന്ന പരിഗണനയാണ് ഹേമചന്ദ്രനുള്ളത്. അദ്ദേഹം ഇപ്പോൾ വിരമിച്ചിരുന്നു. ടോമിൻ ജെ. തച്ചങ്കരിയെ തിരികെ സി.എം.ഡി സ്ഥാനത്തേക്കു കൊണ്ടു വരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP