Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക് ഡൗൺ ഇളവുകൾ വരുത്തിയതിന് ശേഷം രാജ്യത്ത് ഉണ്ടായത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധന; കൂടുതൽ നിയന്ത്രണങ്ങൾക്ക് കേന്ദ്ര സർക്കാർ; ഇളവുകളിൽ കുറവ് വരുമെന്ന് സൂചന; പുനപരിശോധന സംസ്ഥാനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ച്; കൊറോണ ഭീതി വിട്ടുമാറാതെ ഇന്ത്യ

ലോക്ക് ഡൗൺ ഇളവുകൾ വരുത്തിയതിന് ശേഷം രാജ്യത്ത് ഉണ്ടായത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധന; കൂടുതൽ നിയന്ത്രണങ്ങൾക്ക് കേന്ദ്ര സർക്കാർ; ഇളവുകളിൽ കുറവ് വരുമെന്ന് സൂചന; പുനപരിശോധന സംസ്ഥാനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ച്; കൊറോണ ഭീതി വിട്ടുമാറാതെ ഇന്ത്യ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ ലോക്ക് ഡൗൺ ഇളവുകളിൽ മാറ്റം വരുത്തുമെന്ന് സൂചന. ഇക്കാര്യ കേന്ദ്രസർക്കാർ പരിശോധിക്കുകയാണ്. ലോക്ക് ഡൗണിനിടയിലും രാജ്യത്തെ കോവിഡ് ബാധയുടെ നിരക്ക് ഉയരുന്നത് കണക്കിലെടുത്താണിത്.

ലോക്ക് ഡൗൺ ഇളവുകളിൽ കർശനമായ മാർഗരേഖകൾ വേണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗൺ ഇളവുകൾ വരുത്തിയതിന് ശേഷം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനനവാണ് രേഖപ്പെടുത്തിയത്. പല സ്ഥലങ്ങളിലും ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നതാണ് വർധനവിനുള്ള കാരണമായി കണക്കാക്കുന്നത്. ഇതിനിടെയാണ് ചില സംസ്ഥാനങ്ങൾ ഇളവുകളിൽ പുതിയ മാർഗരേഖ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് ഇളവുകളിൽ മാറ്റം കൊണ്ടുവരുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്.

അതേസമയം ഇതുസംബന്ധിച്ച് ഒരു അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. കേന്ദ്ര മന്ത്രിസഭാ ഉപസമിതി ഈ വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്. ഒരുഭാഗത്ത് ഇളവുകൾ വേണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെടുമ്പോൾ തന്നെ ഇളവുകളിൽ കർശന മാർഗരേഖകൾ കൂടി വേണമെന്ന് അവർ ആവശ്യപ്പെടുന്നു. അതിനാൽ ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകു. ഇക്കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ ഉണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP