Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക പ്രതിസന്ധിയും യൂണിയൻ പ്രവർത്തകരുടെ വകതിരിവില്ലായ്മയും മൂലം നാഥനില്ലാ കളരിയായി കെ.എസ്.ആർ.ടി.സി; ഇടത് സർക്കാർ ഭരണത്തിലേറിയ ശേഷം രാജി വയ്ക്കുന്നത് നാലാമത്തെ മേധാവി; രാജമാണിക്യം മുതൽ ടോമിൻ കെ തച്ചങ്കരി വരെ പിടിയിറങ്ങിയത് സ്ഥാപനത്തിലെ യൂണിയൻ നേതാക്കളോട് കലഹിച്ച് മടുത്ത്; പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടും മേധാവിമാരെ അനുസരിക്കാത്ത ജീവനക്കാർ ബാധ്യത; പുതിയ മേധാവിയെ തേടി സർക്കാരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇരുന്നിട്ടും ഇരിപ്പുറയ്ക്കാതെ കെ.എസ്.ആർ.ടി.സി മേധാവിയുടെ കസേര. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കോർപറേഷനെ കരകറ്റാൻ സർക്കാർ നിയോഗിച്ച നാലാമത്തെ മേധാവിയാണ് കഴിഞ്ഞദിവസം രാജിവെച്ചിരിക്കുന്നത്.പുതിയ നിയമനം നടക്കുന്നതുവരെ സ്ഥാനത്ത് തുടരാൻ എംപി. ദിനേശിനോട് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്., എ. ഹേമചന്ദ്രൻ, ടോമിൻ തച്ചങ്കരി എന്നിവരാണ് ഈ സർക്കാരിന്റെ കാലത്ത് കെ.എസ്.ആർ.ടി.സി.യുടെ ചുമതലയിൽ നിയോഗിക്കപ്പെട്ടവർ. തൊഴിലാളി സംഘടനകളുമായുള്ള തർക്കങ്ങളെത്തുടർന്ന് ഇവരെല്ലാം സ്ഥാനമൊഴിഞ്ഞത്.

അത്തരമൊരു ഏറ്റുമുട്ടലില്ലാതെയാണ് എംപി. ദിനേശ് മുന്നോട്ടു പോകുകയായിരുന്നു. സർവീസിൽനിന്ന് വിരമിച്ചിട്ടും അദ്ദേഹത്തിന് ഒരുവർഷത്തേക്കുകൂടി നിയമനം നൽകി. മേയിലെ ശമ്പളവിതരണം വൈകിയതിൽ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചതിനുതൊട്ടുപിന്നാലെയാണ് വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

സാമ്പത്തികപ്രതിസന്ധി, ഭരണത്തിൽ തൊഴിലാളി സംഘടനകളുടെ കൈകടത്തൽ, കാര്യക്ഷമമല്ലാത്ത മാനേജ്മെന്റ്, സാമ്പത്തിക ക്രമക്കേട് തുടങ്ങി ഒട്ടേറെ പോരായ്മകളുള്ള കെ.എസ്.ആർ.ടി.സി.യുടെ സാരഥ്യമേറ്റെടുക്കാൻ മിക്ക ഐ.എ.എസ്. ഉദ്യോഗസ്ഥരും തയ്യാറല്ല. പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ പ്രൊഫ. സുശീൽഖന്ന റിപ്പോർട്ട് ഇതുവരെ നടപ്പാക്കിയിട്ടില്ല. 2017-ൽ സർക്കാർ അനുമതി നൽകിയിട്ടും ഇതുവരെ പുതിയ ബസുകൾ വാങ്ങിയിട്ടില്ല. സൂപ്പർക്ലാസിലുള്ള 500 ബസുകൾ ഉടൻ പിൻവലിക്കേണ്ടിവരും.

രണ്ടുവർഷത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലാക്കുമെന്ന പ്രഖ്യാപനത്തോടെ സ്ഥാനമേറ്റ സർക്കാരിന് ഇനി ഒരുവർഷത്തെ കാലാവധിയാണ് അവശേഷിക്കുന്നത്. അവശേഷിക്കുന്ന കാലയളവിനുള്ളിൽ പ്രതിസന്ധിയിൽനിന്ന് സ്ഥാപനത്തെ കരകയറ്റുക എന്ന വെല്ലുവിളിയാണ് സർക്കാരിനുമുന്നിലുള്ളത്. അതിനുപറ്റിയ ഒരു മേധാവിയെ കണ്ടെത്തേണ്ടതുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ പുതിയ എം.ഡി.യെ നിയമിച്ചേക്കും.

കെ.എസ്.ആർ.ടിസിയിലേക്ക് ഒട്ടനവധി പരിഷ്‌കാരങ്ങൾ നൽകി ടോമിൻ തച്ചങ്കരി അടക്കമുള്ള സി.എം.ഡിമാർ പടിയിറങ്ങിയത്. 2019 ജദൂൺ 30നാണ്് ടോമിൻ ജെ തച്ചങ്കരിയെ കെ.എസ്.ആർ.ടി.സി സി എം.ഡി സ്ഥാനത്തു നിന്നും മാറ്റിയത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണറായ എംപി ദിനേശിനാണ് പുതിയ കെ.എസ്.ആർ.ടി.സി എം.ഡിയുടെ ചുമതലപ്പെടുത്തുകയായിരുന്നു. നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ വിവിധ പരിപാടികളുമായി രംഗത്തെത്തിയ ടോമിൻ ജെ തച്ചങ്കരിക്കെതിരെ സിഐ.ടി.യു അടക്കമുള്ള യൂണിയനുകൾ രംഗത്തു അന്ന് രംഗത്ത് വനന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് തച്ചങ്കരിയുടെ സ്ഥാനമാറ്റം. കെ.എസ്.ആർ.ടി.സിയിലെ ഡബിൾ ഷിഫ്റ്റ്,ചിൽഡ് ബസ് സർവീസ്, അന്തർ ജില്ലാ സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ തുടങ്ങിയ പരിഷ്‌കാരങ്ങൾ വരുത്തിയതും ഇതേ കാലയളവിൽ തന്നെയാണ്. എന്നാൽ കെ.എസ്.ആർ.ടി.സി സി.എം.ഡി ടോമിൻ തച്ചങ്കരിയുടെ ശ്രമങ്ങളെ യൂണിയന്ൃ ശക്തമായി എതിർക്കുകായായിരുന്നു. ഡ്യൂട്ടി സമയം യൂണിയൻ കളിച്ച നേതാക്കൾക്കെതിരെ നടപടിയെടുത്തതും ടോമിൻ തച്ചങ്കരിയെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ സർക്കാരിന് കഴിയേണ്ടിയും വന്നു. തൊഴിലാളി യൂണിയനുകളുമായി നല്ല രീതിയിലാണ് പോയതെങ്കിലും ഇപ്പോഴത്തെ മേധാവി ദിനേശിന് ഐ.പി.എസിന് അധികം കഷ്ടപ്പെടേണ്ടിയും വന്നിരുന്നില്ല,

കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സ്ഥാനം ഒഴിയാൻ രാജി സന്നദ്ധത അറിയിച്ചത് കഴിഞ്ഞ ദിവസമാണ്.വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാലിനു നൽകിയ കത്തിൽ ദിനേശ് ഐ.പി.എസ് വ്ക്തമാക്കിയിരുന്നു. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ പുതിയ മേധാവി എത്തുന്നത് വരെ തൽസ്ഥാനത്ത് തുടരണമെന്നാണ് സർക്കാൻ നിർദ്ദേശം മുന്നോട്ട് വച്ചിരുന്നതും. 2019 ഫെബ്രുവരി എട്ടിന് അദ്ദേഹം ചുമതലയേറ്റു. കോർപ്പറേഷൻ കൂടുതൽ നഷ്ടത്തിലേക്കു പോവുന്ന സന്ദർഭത്തിൽ , സർവീസുകൾ അഴിച്ചുപണിയുന്നതിന് തയ്യാറായത് വ്യാപക പരാതികൾക്ക് ഇടയാക്കിയിരുന്നു.എങ്കിലും, തുടങ്ങി വച്ച പ്രവർത്തനങ്ങൾ കെ.എസ്.ആർ.ടി.സിക്കു നേട്ടമാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.

2019 ഏപ്രിലിൽ സർവീസ് കാലാവധി അനുവദിച്ചെങ്കിലും ,അദ്ദേഹത്തിന്റെ അഭ്യർത്ഥന പരിഗണിച്ച് ഒരു വർഷത്തേക്കു കൂടി സർക്കാർ കാലാവധി നീട്ടികൊടുത്തു. ചെയർമാൻ സ്ഥാനം കൂടി നൽകിയത് അപ്പോഴാണ്. ഈ വർഷവും കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അദ്ദേഹം കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒരു കൊല്ലം കൂടി തുടരാൻ അനുവാദം നൽകിയിരുന്നു. അതിനിടെയാണ് രാജി. ബംഗളൂരുവിലുള്ള. കുടുംബത്തോടൊപ്പം കഴിയാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നതായി സഹപ്രവർത്തകർ പറയുന്നു. ഈ സർക്കാരിന്റെ കാലത്തെ നാലാമത്തെ കെ.എസ്.ആർ.ടി.സി എം.ഡിയാണ് എംപി.ദിനേശ്,.. എം.ജി.രാജമാണിക്യം, എ.ഹേമചന്ദ്രൻ, ടോമിൻ തച്ചങ്കരി എന്നിവരാണ് മറ്റുള്ളവർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP