Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ട് രണ്ടു മാസം പ്രായമുള്ളപ്പോൾ കുഞ്ഞിനെ ബ്രിട്ടീഷ് ദമ്പതികൾക്ക് കൊടുത്തു; ഇംഗ്ലീഷ് പേരിൽ വളർന്ന മകൾ 25ാം വയസിൽ അമ്മയെ കാണാൻ നാട്ടിൽ എത്തി; ഒരു അമ്മയെ കണ്ടെത്തൽ കഥയിങ്ങനെ

ജീവിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ട് രണ്ടു മാസം പ്രായമുള്ളപ്പോൾ കുഞ്ഞിനെ ബ്രിട്ടീഷ് ദമ്പതികൾക്ക് കൊടുത്തു; ഇംഗ്ലീഷ് പേരിൽ വളർന്ന മകൾ 25ാം വയസിൽ അമ്മയെ കാണാൻ നാട്ടിൽ എത്തി; ഒരു അമ്മയെ കണ്ടെത്തൽ കഥയിങ്ങനെ

സ്വന്തം ലേഖകൻ

ഫോക്കിലെ 35 കാരിയായ കോസ്മെറ്റിക് അക്യുപംങ്ചറിസ്റ്റായ മെലീസ ഡേ 25 വർഷങ്ങൾക്ക് ശേഷം ശ്രീലങ്കയിലെത്തി തന്റെ യഥാർത്ഥ അമ്മയായ വിജയലക്ഷ്മിയെ കണ്ട വാർത്ത മാധ്യമങ്ങളിൽ നിറയുന്നു. മെലീസക്ക് രണ്ട് മാസം പ്രായമുള്ളപ്പോൾ ഇവരുടെ ശ്രീലങ്കൻ മാതാപിതാക്കൾ മകളെ ബ്രിട്ടീഷ് ദമ്പതികൾക്ക് കൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇംഗ്ലീഷ് പേരിൽ വളർന്ന മകൾ തുടർന്ന് 25 വർഷങ്ങൾക്ക് ശേഷം അതായത് 1999ലാണ് തന്റെ പെറ്റമ്മയെ ശ്രീലങ്കയിൽ പോയി കണ്ടത്. തുടർന്ന് മൂന്ന് വട്ടം മെലീസ ശ്രീലങ്കയിലെത്തുകയും അമ്മയെയും മറ്റ് അടുത്ത ബന്ധുക്കളെയും കാണുകയും ആവശ്യമായ അവസരങ്ങളിലെല്ലാം അവർക്ക് സഹായങ്ങളേകുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. അപൂർവമായ ഒരു അമ്മയെ കണ്ടെത്തൽ കഥയാണിത്.

1985ൽ തനിക്ക് വെറും രണ്ടു മാസം മാത്രം പ്രായമുള്ളപ്പോഴായിരുന്നു ബ്രിട്ടനിലെ വളർത്തച്ഛനും വളർ്ത്തമ്മയും തന്നെ ശ്രീലങ്കയിലെ ഒരു കോൺവെന്റിൽ നിന്നും ഏറ്റെടുത്തുകൊണ്ടു പോയിരുന്നതെന്ന് മെലീസ വെളിപ്പെടുത്തുന്നു. വളർന്ന് വന്നപ്പോൾ താൻ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും തനിക്ക് ലഭിച്ച നല്ല ജീവിതത്തിൽ സംതൃപ്തയായിരുന്നുവെന്നും യുവതി പറയുന്നു. തന്റെ പെറ്റമ്മയുടെ ഫോട്ടോ കൈവശമുണ്ടായിരുന്നുവെങ്കിലും അവരെക്കുറിച്ച് കൂടുതൽ അറിയണമെന്നും കാണണമെന്നും ഏറെ കൊതിച്ചിരുന്നുവെന്നും മെലീസ ഓർക്കുന്നു.

തന്നെ അമ്മ ബ്രിട്ടീഷ് ദമ്പതികൾക്ക് കൈമാറിയത് എന്തിനാണെന്നും തനിക്ക് സഹോദരങ്ങളുണ്ടോയെന്ന് അറിയണമെന്നും യുവതി ഏറെ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ആറ് വയസുള്ളപ്പോൾ തന്നെ അവരെ നേരിട്ട് കാണണമെന്ന് മെലീസ് ഏറെ ആഗ്രഹിച്ചിരുന്നു. തുടർന്ന് 18 വയസായപ്പോൾ മെലീസ വീട് വിട്ട് പോവുകയും ഇപ്സ് വിച്ചിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയും ചെയ്തിരുന്നു. കുടുംബക്കാരെ കാണണമെന്ന് ഏറെ കൊതിച്ചിരുന്നുവെങ്കിലും യുവതിക്ക് ശ്രീലങ്കയിലേക്ക് തിരിച്ച് പോകാൻ സാധിച്ചിരുന്നില്ല. തുടർന്ന് മെലീസക്ക് 24 വയസായപ്പോൾ സുഹൃത്ത് അഷൻ ശ്രീലങ്കയിലെ കൊളംബോയിൽ അദ്ദേഹത്തിന്റെ കസിനെ കാണാൻ പോയപ്പോൾ ഇക്കാര്യത്തിൽ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.

അഷൻ കൊളംബോയിലെത്തി അഞ്ച് ദിവസങ്ങൾക്ക് ശേഷം മെലീസക്ക് ഒരു ഫോൺ കോൾ വരുകയായിരുന്നു. മെലീസയുടെ 61 കാരിയായ അമ്മയെ കണ്ടെത്തിയെന്ന സന്തോഷ വാർത്തയായിരുന്നു അത്. 29 കാരനായ അശോക്, 26 കാരനായ അരുൺ എന്നീ സഹോദരന്മാർ മെലീസക്കുണ്ടെന്നും അഷൻ കണ്ടെത്തിയിരുന്നു.കൂടാതെ 80കാരിയായ അമ്മൂമ്മ ചിന്നമ്മ ജീവിച്ചിരിക്കുന്നുണ്ടെന്നും മറ്റ് 15 കുടുംബാംഗങ്ങളെ കണ്ടെത്തിയെന്നും അഷൻ മെലീസയെ ഫോണിലൂടെ അറിയിക്കുകയായിരുന്നു.അഷന്റെ കസിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന ഒരു വേലക്കാരി മുഖാന്തിരമാണ് അഷൻ മെലീസയുടെ അമ്മയെ കണ്ടെത്തിയത്.

അഷൻ മെലീസയുടെ കുടുംബാംഗങ്ങളുടെ ഫോട്ടോ മെലീസക്ക് ഇമെയിലിലൂടെ അയച്ച് കൊടുക്കുകയും ചെയ്തു.തുടർന്ന് കൊളംബോയിലേക്ക് പറന്ന മെലീസ അമ്മെയെയും സഹോദരന്മാരെയും മറ്റ് കുടുംബാംഗങ്ങളെയും ആദ്യമായി കാണുകയും ചെയ്തു.കടുത്ത ദാരിദ്ര്യം മൂലം തന്നെ വളർത്താനും പഠിപ്പിക്കാനും സാധിക്കില്ലെന്ന തിരിച്ചറിവിൽ വേദനയോടെ ബ്രിട്ടീഷ് ദമ്പതികൾക്ക് നൽകുകയായിരുന്നുവെന്ന് അമ്മ വിജയലക്ഷ്മി തന്നോട് ദുഃഖത്തോടെ വിശദീകരിച്ചുവെന്നാണ് മെലീസ വെളിപ്പെടുത്തുന്നത്.അതിനിടെ തന്റെ അച്ഛൻ അമ്മയെ ഉപേക്ഷിച്ച് പോയതിനാൽ തന്നെ ബ്രിട്ടീഷ് ദമ്പതികൾക്ക് കൊടുക്കാൻ അമ്മൂമ്മയാണ് അമ്മയെ നിർബന്ധിച്ചതെന്നും മെലീസ പറയുന്നു.

1992ൽ തന്റെ പിതാവ് ആത്മഹത്യ ചെയ്തുവെന്നും മെലീസ ഞെട്ടലോടെ അറിഞ്ഞു.തുടർന്ന് ബ്രിട്ടനിൽ തിരിച്ചെത്തിയ മെലീസ തന്റെ കുടുംബാംഗങ്ങൾക്ക് തന്നാലാവുന്ന വിധത്തിലുള്ള സഹായങ്ങളെല്ലാം ഈ കോവിഡ് കാലത്തും നൽകി വരുന്നുണ്ട്. ഇപ്പോൾ ലോക്ക്ഡൗൺ അല്ലായിരുന്നുവെങ്കിൽ തന്റെ ഒരു സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നുവെന്നും അൽപം ദുഃഖത്തോടെ മെലീസ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP