Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കടുവകൾക്കിടയിൽ റോഡിലിറങ്ങി പഞ്ചറായ ടയർ മാറ്റി ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി കമ്മീഷണർ; ബന്ദിപ്പൂർ വനത്തിലൂടെ കൊച്ചിയിലേക്ക് പോയ ബ്രിട്ടീഷ് പൗരന്മാരെ കുറിച്ചുള്ള വാർത്തകളിൽ നിറഞ്ഞ് ബ്രിട്ടീഷ് മാധ്യമങ്ങൾ

കടുവകൾക്കിടയിൽ റോഡിലിറങ്ങി പഞ്ചറായ ടയർ മാറ്റി ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി കമ്മീഷണർ; ബന്ദിപ്പൂർ വനത്തിലൂടെ കൊച്ചിയിലേക്ക് പോയ ബ്രിട്ടീഷ് പൗരന്മാരെ കുറിച്ചുള്ള വാർത്തകളിൽ നിറഞ്ഞ് ബ്രിട്ടീഷ് മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണ പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് പറക്കാൻ ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി കമ്മീഷണറായ ജെറമി പിൽമോർ-ബെഡ്ഫോർഡും അദ്ദേഹത്തിന്റെ അഞ്ചംഗ സംഘവും നടത്തിയ സാഹസിക യാത്രയെക്കുറിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ വർണിച്ചെഴുതിയിരിക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള ചാർട്ടർ വിമാനത്തിൽ കയറി പോകുന്ന ബ്രിട്ടീഷ് പൗരന്മാരെ സഹായിക്കാനായി ഇവർ ബംഗളുരുവിൽ നിന്നും കൊച്ചിയിലേക്ക് നടത്തിയ 15 മണിക്കൂർ റോഡ് യാത്രയെക്കുറിച്ചാണ് ബ്രിട്ടീഷ് മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞിരിക്കുന്നത്.

യാത്രക്കിടെ ഇവർ കടുവകൾ നിറഞ്ഞ ബന്ദിപ്പൂർ വനത്തിലൂടെ സഞ്ചരിച്ചുവെന്നും കടുവകൾ നിറഞ്ഞ കാട്ടിൽ വച്ച് ഇവരുടെ വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് ബെഡ്ഫോർഡും സംഘവും കടുവാപ്പേടിയില്ലാതെ വാഹനത്തിന് പുറത്തിറങ്ങി ടയർ മാറ്റി ധീരമായി യാത്ര തുടർന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ കൊറോണ ശക്തിപ്രാപിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്കുള്ള സാധാരണ വിമാനങ്ങൾ റദ്ദായതിനെ തുടർന്ന് തെക്കേ ഇന്ത്യയിൽ പെട്ട് പോയ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലെത്തിക്കാനാണ് ചാർട്ടർ വിമാനം ബ്രിട്ടനിലേക്ക് യാത്ര തിരിച്ചതെന്നും റിപ്പോർട്ടുണ്ട്.

ദുർഘടമായ പശ്ചിമഘട്ട പർവത പാതകളിലൂടെയായിരുന്നു ഇവരുടെ സാഹസിക സഞ്ചാരമെന്നും അതിനെ തുടർന്നാണ് കടുവകൾ നിറഞ്ഞ വനപാതയിൽ ഇവരുടെ വാഹനത്തിന്റെ ടയർ പഞ്ചറായതെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്ളിലെഴുതിയിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള വനത്തിലൂടെയാണ് ഇവർ സഞ്ചരിച്ചിരുന്നതെന്നും ഇവിടെ 400നടുത്ത് കടുവകളുണ്ടെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സർ ഡേവിഡ് ആറ്റൻബറോയുടെ പുതിയ ഡോക്യുമെന്ററിയായ വൈൽഡ് കർണാടകയിൽ ഈ കടുവകളെ ചിത്രീകരിച്ചിട്ടുണ്ടെന്നും ബ്രിട്ടീഷ് പത്രങ്ങളെഴുതിയിരിക്കുന്നു.

കടുവകൾക്ക് പുറമെ ഈ വനത്തിൽ ധാരാളം ആനകളുണ്ടെന്നും ഇവർ ഒരു പിടിയാനയെ യാത്രക്കിടെ മുഖാമുഖം കണ്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്.കടുത്ത ചൂടിൽ ഈ സംഘം പുറത്തിറങ്ങി ടയർ മാറ്റുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. തങ്ങൾ ഇതിനെ തുടർന്ന് കടുവകളുടെ പിടിയിലാകുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും ബെഡ്ഫോർഡ് ആശങ്കപ്പെട്ടിരുന്നു. ബ്രിട്ടനിലേക്കുള്ള 260 യാത്രക്കാരെയും വഹിച്ച് കൊണ്ടുള്ള പ്രത്യേക ചാർട്ടർ വിമാനം കൊച്ചിയിൽ നിന്നും പുറപ്പെടുന്നതിന് മുമ്പ് എത്തിച്ചേർന്ന് അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യാൻ ബെഡ്ഫോർഡിനും കൂട്ടർക്കും സാധിക്കുകയും ചെയ്തിരുന്നു.

അതിനിടെ ഒരു ഇന്റർനാഷണൽ സ്‌കൂളിൽ നിന്നുള്ള 42 വിദ്യാർത്ഥികളും ടീച്ചേർസും എട്ട് മണിക്കൂർ യാത്ര ചെയ്ത് ഫോറിൻ ഓഫീസ് സ്റ്റാഫ് മെമ്പറായ രാജേഷ് ഭാസ്‌കരനെ കാണുകയും അദ്ദേഹം അവരെയും കൂട്ടി 36 മണിക്കൂർ സാഹസികമായി വണ്ടിയോടിച്ച് എമർജൻസി ട്രാവൽ ഡോക്യുമെന്റ് കൈമാറിയതിനെ തുടർന്ന് അവർക്കും ഈ വിമാനത്തിൽ നാട്ടിലേക്ക് പോകാൻ സാധിച്ചിരുന്നു.

 

ഇവർ ബംഗളുരുവിലേക്ക് തിരിച്ച് പോകുന്നതിന് മുമ്പ് 400 ബ്രിട്ടീഷ് ട്രാവലർമാരെ നാട്ടിലേക്ക് തിരിച്ച് പോകുന്നതിന് സഹായിച്ചിരുന്നുവെന്നാണ് ഭാസ്‌കരൻ പറയുന്നത്. ഇതിനായി മൂന്ന് ചാർട്ടർ ഫ്ലൈറ്റുകൾ കൂടി ബ്രിട്ടനിലേക്ക് ഏർപ്പെടുത്തിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP