Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുജറാത്തിൽ നാല് രാജ്യസഭാ സീറ്റിൽ മൂന്നിടത്ത് ജയിക്കാൻ ഇനി ബിജെപിക്ക് വേണ്ടത് രണ്ട് വോട്ട് കൂടി; കോൺഗ്രസ് എംഎൽഎമാരെ രാജിവയ്‌പ്പിച്ച് വിജയിക്കാനുള്ള ഫസ്റ്റ് വോട്ട് മൂല്യം 35ൽ എത്തിച്ച് അമിത് ഷാ; ഭാരതീയ ട്രൈബൽ പാർട്ടിയും എൻസിപിയും പിന്തുണച്ചാൽ ബിജെപി ലക്ഷ്യം നേടും; എംഎൽഎമാരെ കോൺഗ്രസ് റിസോർട്ടിലേക്ക് മാറ്റിയത് കൂറൂമാറ്റത്തിന് തടയിടാൻ; രാജസ്ഥാനിലും ഓപ്പറേഷൻ ലോട്ടസ് തുടരുന്നു; കെസിയെ തോൽപ്പിക്കാൻ രണ്ടും കൽപ്പിച്ച് ബിജെപി

ഗുജറാത്തിൽ നാല് രാജ്യസഭാ സീറ്റിൽ മൂന്നിടത്ത് ജയിക്കാൻ ഇനി ബിജെപിക്ക് വേണ്ടത് രണ്ട് വോട്ട് കൂടി; കോൺഗ്രസ് എംഎൽഎമാരെ രാജിവയ്‌പ്പിച്ച് വിജയിക്കാനുള്ള ഫസ്റ്റ് വോട്ട് മൂല്യം 35ൽ എത്തിച്ച് അമിത് ഷാ; ഭാരതീയ ട്രൈബൽ പാർട്ടിയും എൻസിപിയും പിന്തുണച്ചാൽ ബിജെപി ലക്ഷ്യം നേടും; എംഎൽഎമാരെ കോൺഗ്രസ് റിസോർട്ടിലേക്ക് മാറ്റിയത് കൂറൂമാറ്റത്തിന് തടയിടാൻ; രാജസ്ഥാനിലും ഓപ്പറേഷൻ ലോട്ടസ് തുടരുന്നു; കെസിയെ തോൽപ്പിക്കാൻ രണ്ടും കൽപ്പിച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ നാലിൽ മൂന്നിലും ബിജെപി ജയം ഉറപ്പിച്ചതായി റിപ്പോർട്ട്. 4 രാജ്യസഭാ സീറ്റുകളിലേക്കു ബിജെപിയുടെ അഭയ് ഭരദ്വാജ്, രമീള ബാര, കോൺഗ്രസിന്റെ ശക്തിസിങ് ഗോഹിൽ എന്നിവർ തിരഞ്ഞെടുക്കപ്പെടുമെന്നു നേരത്തേ ഉറപ്പായിരുന്നു. കോൺഗ്രസിൽ രാജി തുടരുന്നതോടെ മൂന്നാം സ്ഥാനാർത്ഥി നരഹരി അമിന്റെ വിജയവും ബിജെപി ഏറെക്കുറെ ഉറപ്പിച്ചു. രാജ്യസഭയിൽ മുൻതൂക്കം നിലനിർത്താൻ രാജസ്ഥാനിലും ബിജെപി അട്ടിമറി ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇത് വിജയിച്ചിട്ടില്ല. മോദിയുടെ സ്വന്തം നാടായ ഗുജറാത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് കരുനീക്കങ്ങൾ നടത്തുന്നത്. ഇതാണ് ഗുജറാത്തിലെ രാഷ്ട്രീയ നാടകങ്ങൾക്ക് കാരണം.

ഗുജറാത്തിൽ 65 എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ് നേതൃത്വം പ്രതിരോധിക്കാൻ ഒരുങ്ങുകയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഗുജറാത്ത് കോൺഗ്രസിന് ആഘാതമായി ഒരു എംഎൽഎ കൂടി ശനിയാഴ്ച രാജിവച്ചിരുന്നു. ഇതോടെയാണു ബാക്കിയുള്ള എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റാൻ തീരുമാനിച്ചത്. ഇവരെ മൂന്നു റിസോർട്ടുകളിലേക്കു മാറ്റിയതായാണ് റിപ്പോർട്ട്. മോർബി എംഎൽഎ ബ്രിജേഷ് മെർജയാണു ശനിയാഴ്ച പാർട്ടി വിട്ടത്. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ രാജിവച്ച എംഎൽഎമാരുടെ എണ്ണം മൂന്നായി. 4 മാസത്തിനിടെ രാജിവച്ചവരുടെ എണ്ണം എട്ടും. രാജ്യസഭാ തിരഞ്ഞെടുപ്പ് 19നു നടക്കും.

182 അംഗ സഭയിൽ ബിജെപി (103), കോൺഗ്രസ് (65), ഭാരതീയ ട്രൈബൽ പാർട്ടി (2), എൻസിപി (1) എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മെവാനിയുടെ പിന്തുണ കോൺഗ്രസിനാണ്. നിലവിലെ സാഹചര്യത്തിൽ പരമാവധി പേരെ ജയിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. അതിന് വേണ്ടിയാണ് കൂറുമാറ്റം. എങ്ങനേയും നാലു പേരേയും ജയിപ്പിക്കാനാകുമോ എന്ന പരീക്ഷണമാണ് ബിജെപി നടത്തുന്നത്. തിരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുള്ളതിനാൽ അതിന് കഴിയുമെന്ന വിലയിരുത്തിലിലാണ് ബിജെപിയെന്നും സൂചനയുണ്ട്. അതുകൊണ്ടാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് കോൺഗ്രസ് മാറ്റിയത്.

രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ 8 കോൺഗ്രസ് എംഎൽഎമാരാണ് രാജിവച്ചത്. ഇതോടെ നാല് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണത്തിൽ ജയിക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു.രാജി വെച്ച എംഎൽഎമാരിൽ ചിലർ മുഖ്യമന്ത്രി വിജയ് രൂപാണിയുമായി കഴിഞ്ഞ ദിവസം രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന വിവരവുമുണ്ട്.അതേ സമയം എംഎൽഎമാരെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം വരെ ഇടപെട്ടെങ്കിലും ശ്രമം പാളി. കൊവിഡിൽ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ കോടികൾ നൽകി എംഎൽഎമാരെ ബിജെപി വിലക്ക് വാങ്ങുകയാണെന്ന് കോൺഗ്രസ് ഗുജറാത്ത് ഘടകം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

4 രാജ്യസഭാ സീറ്റുകളിലേക്കു ബിജെപിയുടെ അഭയ് ഭരദ്വാജ്, രമീള ബാര, കോൺഗ്രസിന്റെ ശക്തിസിങ് ഗോഹിൽ എന്നിവർ തിരഞ്ഞെടുക്കപ്പെടുമെന്നു നേരത്തേ ഉറപ്പായിരുന്നു. ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി നരഹരി അമിൻ, കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥി ഭരത്‌സിങ് സോളങ്കി എന്നിവരിൽ ആരു വിജയിക്കും എന്ന കാര്യത്തിൽ മാത്രമായിരുന്നു അനിശ്ചിതത്വം. കോൺഗ്രസ് എംഎൽഎമാരുടെ രാജിയോടെ ഒരു സ്ഥാനാർത്ഥിയെ ജയിപ്പിച്ചെടുക്കാൻ വേണ്ട കുറഞ്ഞ ഫസ്റ്റ് വോട്ട് 35 ആയി കുറഞ്ഞതിനാൽ, മൂന്നാമത്തെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ബിജെപിക്കു 2 വോട്ടു കൂടി മതി. ഭാരതീയ ട്രൈബൽ പാർട്ടിയും എൻസിപിയും പിന്തുണച്ചാൽ വിജയം ബിജെപിക്ക് ഉറപ്പാണ്. അല്ലാത്ത സാഹചര്യത്തിൽ ഫസ്റ്റ് വോട്ടുകളുടെ എണ്ണം കുറയ്ക്കാൻ ഇനിയും എംഎൽഎമാരെ സ്വാധീനിപ്പിച്ച് ബിജെപി രാജി വയ്‌പ്പിക്കുമെന്നാണ് കോൺഗ്രസിന്റെ ഭയം.

ലോക്‌സഭയിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിൽ അങ്ങനെ അല്ല സ്ഥിതി. എൻഡിഎയ്ക്ക പുറത്തുള്ള പലരും പിന്തുണയ്ക്കുന്നതു കൊണ്ടാണ് ബില്ലുകൾ പലതും രാജ്യസഭയിൽ പാസാകുന്നത്. അതുകൊണ്ടാണ് രാജ്യസഭയിലേക്ക് അംഗങ്ങളെ കൂട്ടാൻ ബിജെപി രണ്ടും കൽപ്പിച്ച് കരുക്കൾ നീക്കുന്നത്.

രാജസ്ഥാനിൽ മൂന്നാംസ്ഥാനാർത്ഥി

രാജസ്ഥാനിൽ എംഎൽഎമാരെ കൂട്ടത്തോടെ വിലയ്ക്കെടുക്കാൻ ബിജെപി പരക്കംപായുകയാണെന്ന് മുഖ്യമന്ത്രി അശോക്ഗെഹ്ലോട്ട് തന്നെ പറഞ്ഞു. ഇവിടെ മൂന്നാമതൊരു സ്ഥാനാർത്ഥിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനുള്ള ബിജെപിയുടെ നീക്കം വലിയ ചർച്ചയ്ക്ക് വഴിമരുന്നിട്ടു. രാജേന്ദ്രഗെലൊട്ട്, ഓംകാർ ലാഘാവത് എന്നിവരെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചു. ഇതുകൂടാതെ മൂന്നാമതൊരു സ്ഥാനാർത്ഥിയെക്കൂടി മത്സരിപ്പിക്കാനാണ് നീക്കം. നീരജ്ദാംഗി, കെ സി വേണുഗോപാൽ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. 200 അംഗസഭയിൽ 107 അംഗങ്ങളുള്ള കോൺഗ്രസ് രണ്ട് സീറ്റും ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

രാഹുൽ ഗാന്ധിയുടെ വിശ്വസ്തനാണ് കെസി വേണുഗോപാൽ. അതുകൊണ്ട് തന്നെ എന്തു വില കൊടുത്തും കെസിയെ തോൽപ്പിക്കാനാണ് ബിജെപി ശ്രമം. ഇതിനായി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കുന്നവരെ അടുപ്പിക്കാനാണ് ബിജെപി ശ്രമം.

മധ്യപ്രദേശിൽ പണ്ടേ ചോർച്ച

മധ്യപ്രദേശിൽ ജോതിരാദിത്യസിന്ധ്യയും 22 എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറിയതോടെ കോൺഗ്രസിന്റെ നില പരുങ്ങലിലായി. ബിജെപിക്ക് 107 അംഗങ്ങളും കോൺഗ്രസിന് 92 അംഗങ്ങളുമുണ്ട്. ബിജെപിയുടെ ജോതിരാദിത്യസിന്ധ്യയും സമർസിങ് സോളങ്കിയും വിജയം ഉറപ്പാക്കി. കോൺഗ്രസിലെ ദിഗ്‌വിജയ്സിങ്ങിനും ജയസാധ്യതയുണ്ട്. എന്നാൽ, മറ്റൊരു സ്ഥാനാർത്ഥി ഫൂൽസിങ് ബരായ്യുടെ നില പരുങ്ങലിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP