Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏറ്റവും വലിയ ചക്ക ഇനി മൂവാറ്റുപുഴയിൽ; തൂക്കം 53.4 കിലോഗ്രാം

ഏറ്റവും വലിയ ചക്ക ഇനി മൂവാറ്റുപുഴയിൽ; തൂക്കം 53.4 കിലോഗ്രാം

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: കേരളത്തിൽ ചക്ക ഭീമന്മാർ തുടർക്കഥയാവുന്നു. വയനാടിനെയും കൊല്ലത്തേയും പിന്തള്ളി ഇത്തവണ ഏറ്റവും വലിയ ചക്ക മൂവാറ്റുപുഴയ്ക്കടുത്ത് ഏനാനല്ലൂരിലെ കർഷകനായ വടക്കേക്കര നാരായണന്റെ വീട്ടിലാണ് വിളഞ്ഞത് തൂക്കം 53.4 കിലോഗ്രാം.

വയനാട്ടിലും കൊല്ലത്തും ഭീമൻചക്ക വിളഞ്ഞ വാർത്ത കഴിഞ്ഞമാസമാണ് പുറത്തുവന്നത്. യഥാക്രമം 52.35 കിലോയും 51.5 കിലോയും തൂക്കമുണ്ടായിരുന്ന ഇവയെ പിന്തള്ളിയാണ് വടക്കേക്കര വീട്ടിലെ ചക്ക മുന്നിലെത്തിയത്. 120 സെന്റീമീറ്റർ വണ്ണവും 90 സെന്റീമീറ്റർ നീളവുമുണ്ട് ചക്കയ്ക്ക്.

നിലത്തുനിന്ന് പറിക്കാവുന്ന ഉയരത്തിലായിരുന്നു ഇത്. 25 വർഷം പ്രായമുണ്ടെങ്കിലും വലിയ വലുപ്പമൊന്നുമില്ല പ്ലാവിന്. നാരായണനും മുട്ടം പോളിടെക്നിക്കിലെ അദ്ധ്യാപകനായ മകൻ അരുണും ചേർന്നാണ് ചക്ക താഴെയിറക്കിയത്. നല്ല കനംതോന്നിയപ്പോൾ തൂക്കിനോക്കിയതാണ്. അപ്പോഴാണ് ഇത് റെക്കോഡായിരിക്കുമല്ലോ എന്നുതോന്നിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP