Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയെ ചൊല്ലിയും അമേരിക്കയെ ചൊല്ലിയും ഉടക്ക് തുടരുന്നു; ഇന്ത്യക്കാരനായ ബ്രിട്ടീഷ് ചാൻസലർക്ക് പണി തെറിക്കുമോ...? ബ്രിട്ടണിൽ പ്രധാനമന്ത്രി ബോറിസ് ജോൺസനും ഋഷി സുനകും തമ്മിൽ ഭിന്നതയെന്ന് റിപ്പോർട്ടുകൾ; നാരായണ മൂർത്തിയുടെ മരുമകൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷ വെറുതെയാകുമോ?

ചൈനയെ ചൊല്ലിയും അമേരിക്കയെ ചൊല്ലിയും ഉടക്ക് തുടരുന്നു; ഇന്ത്യക്കാരനായ ബ്രിട്ടീഷ് ചാൻസലർക്ക് പണി തെറിക്കുമോ...? ബ്രിട്ടണിൽ പ്രധാനമന്ത്രി ബോറിസ് ജോൺസനും ഋഷി സുനകും തമ്മിൽ ഭിന്നതയെന്ന് റിപ്പോർട്ടുകൾ; നാരായണ മൂർത്തിയുടെ മരുമകൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷ വെറുതെയാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്ത്രപ്രധാനമായ കാര്യങ്ങളിലും നിലപാടുകളിലും പ്രധാനമന്ത്രി ബോറിസ് ജോൺസനും ചാൻസലർ ഋഷി സുനകും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വർധിച്ച് വരുന്നുവെന്ന ആശങ്ക പങ്ക് വച്ച് ടോറി എംപിമാർ രംഗത്തെത്തി. ബ്രെക്സിറ്റിന് ശേഷം യുകെ സ്വീകരിക്കേണ്ടുന്ന സാമ്പത്തി നയം, ചൈനയുമായുള്ള യുകെയുടെ വഷളാകുന്ന ബന്ധം തുടങ്ങിയ വിഷയങ്ങളിൽ കാബിനറ്റിൽ ചേരി തിരിവുകൾ രൂക്ഷമാകുന്ന വേളയിലാണ് ചാൻസലറും പ്രധാനമന്ത്രിയും തമ്മിലുള്ള പടലപ്പിണക്കങ്ങളും വർധിച്ചിരിക്കുന്നതെന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.

യുകെ ചൈനയുമായും യുഎസുമായും ഏത് തരത്തിലുള്ള ബന്ധങ്ങളാണ് തുടരേണ്ടതെന്ന കാര്യത്തിലാണ് ബോറിസും സുനകും തമ്മിൽ മുഖ്യമായും വിയോജിപ്പുകളുള്ളതെന്നാണ് സൂചന. ഇതോടെ ഇന്ത്യക്കാരനായ സുനകിന് പണി തെറിക്കുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.ചൈന ഉയർത്തുന്ന സുരക്ഷാ ഭീഷണിയുടെ കാര്യത്തിലും യുഎസുമായി ഒരു പുതിയ വ്യാപാരക്കരാറിനുള്ള സാധ്യതയെയും കുറിച്ച് ബോറിസിനും സുനകിനുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ കഴിഞ്ഞ ആഴ്ച നടന്ന നിർണായകമായ ഒരു യോഗത്തിൽ വച്ചായിരുന്നു മറനീക്കി പുറത്ത് വന്നിരുന്നത്.

കൊറോണ വൈറസിനെ നേരിടുന്നതിൽ സർക്കാർ സ്വീകരിച്ച നയങ്ങളിൽ ഇരുവർക്കും യോജിപ്പാണുള്ളതെങ്കിലും മറ്റ് ചില നിർണായക വിഷയങ്ങളിൽ അവർക്ക് അഭിപ്രായ വ്യത്യാസമാണുള്ളതെന്നാണ് ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. ലോക്ക്ഡൗണിൽ നിന്നും എത്രയും വേഗം രാജ്യത്തെ മോചിപ്പിക്കണമെന്നതിലും സാമ്പത്തിക രംഗം കൊറോണ പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനിടെ ചെലവ് ചുരുക്കൽ നയം വേണ്ടെന്ന് വയ്ക്കണമെന്നതിലും ഇരുവർക്കും ഒരേ അഭിപ്രായമാണുള്ളതെന്നാണ് ഇരുവരുടെയും അടുത്ത ആളുകൾ സാക്ഷ്യപ്പെടുത്തുന്നത്.

കൊറോണ ബാധിച്ച് തിരിച്ച് വന്നതിന് ശേഷം ബോറിസിന് സർക്കാരിന് മേൽ പൂർണമായും അധികാരം പ്രയോഗിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടെന്ന ഊഹാപോഹം ശക്തമാണെങ്കിലും ഡൗണിങ് സ്ട്രീറ്റ് ഇതിനെ നിഷേധിക്കുകയാണ് ചെയ്യുന്നത്. സമീപവർഷങ്ങളിൽ പാർട്ടി നേതൃസ്ഥാനത്തേക്ക് നടക്കുന്ന മത്സരത്തിൽ ഒരു കൈ പയറ്റാൻ തീരുമാനിച്ചാണ് സുനക് ഇപ്പോൾ തന്നെ മുന്നോട്ട് പോകുന്നതെന്ന സൂചനയും അതിനിടെ പുറത്ത് വന്നിട്ടുണ്ട്. ചൈനയുമായുള്ള യുകെയുടെ ബന്ധം ഏത് തരത്തിലുള്ളതായിരിക്കണമെന്ന കാര്യത്തിലാണ് ബോറിസും സുനകും തമ്മിൽ പ്രധാന അഭിപ്രായ വ്യത്യാസമുള്ളത്.

ഹോംഗ് കോംഗിന്റെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ യുകെ ഇടപെട്ടാൽ സാമ്പത്തിക നയങ്ങളിലൂടെ യുകെയോട് പ്രതികാരം ചെയ്യുമെന്നാണ് ലണ്ടനിലെ ചൈനീസ് എംബസി മുന്നറിയിപ്പേകിയിരിക്കുന്നത്. മാറിയ സാഹചര്യത്തിൽ യുകെ ചൈനയെ സാമ്പത്തികമായി ആശ്രയിക്കുന്നത് പരിമിതപ്പെടുത്തുന്ന വിധത്തിലുള്ള ബന്ധമായിരിക്കണം ഇനിയുണ്ടാകേണ്ടതെന്നാണ് ചൊവ്വാഴ്ചത്തെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ മീറ്റിംഗിൽ ബോറിസ് നിർദ്ദേശിച്ചിരുന്നു.

എന്നാൽ ഇത്തരത്തിൽ ചൈനയുമായുള്ള ബന്ധം പരിമിതപ്പെടുത്തിയാൽ അത് ബ്രിട്ടന്റെ ജിഡിപിയെ ബാധിക്കുമെന്നും രാജ്യം പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനെ വൈകിപ്പിക്കുമെന്നുമാണ് സുനക് അഭിപ്രായപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP