Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സീരിയൽ താരങ്ങളായ സഹോദരങ്ങളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം ലോക്ഡൗണിൽ സീരിയൽ ചിത്രീകരണങ്ങൾ നിലച്ചതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി

സീരിയൽ താരങ്ങളായ സഹോദരങ്ങളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം ലോക്ഡൗണിൽ സീരിയൽ ചിത്രീകരണങ്ങൾ നിലച്ചതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ് സീരിയൽ താരങ്ങളായ സഹോദരങ്ങളെ ചെന്നൈയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടുങ്ങയ്യൂർ മുത്തമിഴ് നഗറിൽ താമസിക്കുന്ന ശ്രീധർ (50), ജയകല്യാണി (45) എന്നിവരാണ് മരിച്ചത്. ലോക്ഡൗണിൽ സീരിയൽ ചിത്രീകരണങ്ങൾ നിലച്ചതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്.

ലോക്ഡൗണിൽ സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെച്ചിരിക്കുന്നതിനാൽ വരുമാനമില്ലാതെ ഇവർ പ്രയാസപ്പെട്ടിരുന്നതായാണ് വിവരം. നിയന്ത്രണങ്ങളോടെ ചില സീരിയലുകൾ ചിത്രീകരണമാരംഭിച്ചെങ്കിലും ഇരുവർക്കും അവസരമുണ്ടായിരുന്നില്ല. ഇരുവരും അവിവാഹിതരാണെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് പൊലീസ് എത്തിയത്.

വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനാൽ വാതിൽ തകർത്ത് വീട്ടിൽ കയറിയപ്പോൾ രണ്ട് മുറികളിലായി ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ സ്റ്റാൻലി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കൊടുങ്ങയ്യൂർ പൊലീസ് അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP