Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്നലെ മാത്രം 10,438 പുതിയ രോഗികൾ; മരണ സംഖ്യ ഇന്ന് 7,000 കടക്കും; ഒരാഴ്ചയ്ക്കകം ബ്രിട്ടനെയും സ്‌പെയിനിനെയും മറികടന്ന് രോഗികളുടെ എണ്ണത്തിൽ നാലാമതെത്തും; കൊറോണയുടെ ഹോട്‌സ്‌പോട്ടുകളായ നാലു രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയ്ക്ക് ഇനി ദിവസങ്ങൾ മാത്രം; 10,000 പിന്നിട്ട ഉത്തർപ്രദേശിലും കുതിപ്പ്

ഇന്നലെ മാത്രം 10,438 പുതിയ രോഗികൾ; മരണ സംഖ്യ ഇന്ന് 7,000 കടക്കും; ഒരാഴ്ചയ്ക്കകം ബ്രിട്ടനെയും സ്‌പെയിനിനെയും മറികടന്ന് രോഗികളുടെ എണ്ണത്തിൽ നാലാമതെത്തും; കൊറോണയുടെ ഹോട്‌സ്‌പോട്ടുകളായ നാലു രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയ്ക്ക് ഇനി ദിവസങ്ങൾ മാത്രം; 10,000 പിന്നിട്ട ഉത്തർപ്രദേശിലും കുതിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ ദിവസവും പുതിയ റെക്കോർഡ് ഇട്ട് ഇന്ത്യ കുതിക്കുന്നു. ഇന്നലെ മാത്രം 10,438 പുതിയ കോവിഡ് രോഗികളെയാണ് ഇന്ത്യയിൽ കണ്ടെത്തിയത്. ഇതാദ്യമായാണ് ഇന്ത്യയിൽ കോവിഡ് രോഗിികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ദിവസവും കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ വൻ കുതിപ്പ് നടത്തി തുടങ്ങിയതോടെ ഒരാഴ്ചയ്ക്കകം ബ്രിട്ടനെയും സ്‌പെയിനിനെയും മറികടന്ന് രോഗികളുടെ എണ്ണത്തിൽ റഷ്യയ്ക്ക് പിന്നിലായി നാലാമതെത്തും. കൊറോണയുടെ ഹോട്‌സ്‌പോട്ടുകളായ നാലു രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്താൻ ഇന്ത്യയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

ഇന്നലെ പുതുതായി 10,438 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽലെ കോവിഡ് രോഗികളുടെ എണ്ണം 246,622 ആയി ഉയർന്നു. തൊട്ടു മുന്നിലുള്ള യുകെയിൽ 284,868 കോവിഡ് രോഗികളാണുള്ളത്. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണ നിരക്ക് ഗണ്യമായ തോതിൽ ഉയരാത്തതാണ് ഇന്ത്യയ്ക്ക് ആശ്വാസമായി മാറുന്നത്. ഇന്നലെ 297 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. ഇതോടെ മരണ നിരക്ക് 6,946 ആയി ഉയർന്നു. ഇന്ന് ഇന്ത്യയിലെ കോവിഡ് മരണ സംഖ്യ 7,000 കടക്കും. ഇന്ത്യയിൽ ഇനിയും രോഗം ബാധിച്ച് 8,944 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.

അതേസമയം രോഗം ഭേദപ്പെടുന്നവരുടെ ശതമാനത്തിൽ ശനിയാഴ്ച നേരിയ കുറവുണ്ടായി. വെള്ളിയാഴ്ച 48.27 ശതമാനം ആയിരുന്നത് ഇപ്പോൾ 48.20 ശതമാനമാണ്. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് രോഗികളുടെ എണ്ണം 9,000 ത്തിലേറെ രേഖപ്പെടുത്തുന്നത്. രോഗം തുടക്കത്തിൽ ഏറ്റവും കൂടുതൽ ബാധിച്ച ഇറ്റലിയെ വെള്ളിയാഴ്ച ഇന്ത്യ മറികടന്നിരുന്നു. രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം നാലക്കമോ, അതിൽ അധികമോ ആണ്. രോഗം ബാധിച്ചവർ, ചികിൽസയിലുള്ളവർ, ഭേദപ്പെട്ടവർ, മരണ സംഖ്യ എന്നിവയിലെല്ലാം മഹാരാഷ്ട്രയാണു മുന്നിൽ. ശനിയാഴ്ച മാത്രം 2739 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച 120 പേർ കൂടി മരിച്ചതോടെ മഹാരാഷ്ട്രയിൽ മാത്രം മരിച്ചവരുടെ എണ്ണം 2,849 ആയി. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 82,968 ആണ്.

പതിനായിരം ക്ലബ്ബിലേക്ക് ഉത്തർപ്രദേശും
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 10,000 പിന്നിട്ട സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉത്തർ പ്രദേശും ഇടം നേടി. പതിനായിരം ക്ലബ്ബിലെത്തിയ ആറാമത് സംസ്ഥാനമായാണ് ഉത്തർപ്രദേശ് മാറിയത്. ശനിയാഴ്ചത്തെ കണക്കുകൾ പ്രകാരം യുപിയിൽ 10,103 പേരെയാണ് രോഗം ബാധിച്ചിട്ടുള്ളത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത് 370 പേർക്ക്. അതേസമയം സംസ്ഥാനത്ത് നിലവിൽ ചികിൽസയിലുള്ളത് 3,927 പേരാണെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് പ്രതികരിച്ചു. 5,908 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. പുതുതായുണ്ടായ 11 മരണങ്ങൾ ഉൾപ്പെടെ യുപിയിൽ 268 പേരാണ് ഇതുവരെ മരിച്ചത്.

മഹാരാഷ്ട്ര (82,968), തമിഴ്‌നാട് (27,256), ഡൽഹി (26,334), ഗുജറാത്ത് (19,094), രാജസ്ഥാൻ (10084) എന്നിങ്ങനെയാണ് രോഗം കൂടുതൽ ബാധിച്ച മറ്റു സംസ്ഥാനങ്ങളിലെ കണക്ക്. മഹാരാഷ്ട്രയിൽ ശനിയാഴ്ച മാത്രം 2739 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 120 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 82,968 ആയി. കർണാടകയിൽ 24 മണിക്കൂറിനിടെ 378 പേർക്കു രോഗം ബാധിച്ചു.

മഹരാഷ്ട്രയിൽ മരണ സംഖ്യ 2969 ആയി
കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ശനിയാഴ്ച മരിച്ചത് 120 പേർ. തുടർച്ചയായി നൂറിലധികം പേർ മരിക്കുന്നത് ഇത് നാലാംദിവസമാണ്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 2969 ആയി. പുതുതായി 2739 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 82,968 ആയി.

മുംബൈയിൽ ശനിയാഴ്ച മരിച്ചത് 58 പേരാണ്. ഇതോടെ മുംബൈയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 1577 ആയി. പുതുതായി 1274 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിൽ രോഗികളുടെ എണ്ണം 47,354-ലേക്ക് ഉയർന്നു. ധാരാവിയിൽ 10 പേർക്കുകൂടി രോഗം പിടിപെട്ടതോടെ ഇവിടെ ആകെ രോഗികളുടെ എണ്ണം 1899 ആയി. ഒരാഴ്ചയായി ധാരാവിയിൽ ഒരു രോഗിയും മരണപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്. ഇതുവരെ 71 പേരാണ് ഇവിടെ മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് പൊലീസുകാരിലാർക്കും കോവിഡ് പിടിപെട്ടില്ലെങ്കിലും രോഗബാധിതരായിരുന്ന രണ്ടുപേർ മരിക്കുകയുണ്ടായി. ഇതോടെ രോഗം ബാധിച്ച് മരിച്ച പൊലീസുകാരുടെ എണ്ണം 33 ആയി. രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 2561. നഗരത്തിൽ രോഗം ബാധിക്കുന്നവർക്ക് മുഴുവൻ ആശുപത്രിയിൽ കിടക്കകൾ ലഭിക്കില്ലെന്നും ആരോഗ്യാവസ്ഥ മോശമായവർക്ക് മാത്രമാണിതെന്നും മുംബൈ മേയർ കിഷോരി പെഡ്നേക്കർ പറഞ്ഞു.

തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ  എണ്ണം 30,000 കടന്നു
തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ ആകെ എണ്ണം 30,152 ആയി. ഇന്നലെ മാത്രം 1,458 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 19 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 251 ആയി. 13,503 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 633 രോഗികൾക്ക് ഇന്ന് രോഗം ഭേദമായി. ഇതോടെ 16,395 രോഗികൾ ഇതുവരെ സുഖം പ്രാപിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 15,389 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 5,50,643 സാമ്പിളുകളാണ് ഇതുവരെ സംസ്ഥാനത്ത് ആകെ പരിശോധിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP