Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബീഹാറിൽ ഒരു സിപിഎം നേതാവിനെ കൂടി ക്രിമിനലുകൾ വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ടത് കർഷക ഭൂസമരങ്ങളിൽ ശക്തമായി ഇടപെട്ട ചൗതം ലോക്കൽ കമ്മിറ്റി അംഗം രാധെ സിങ്ങ്; പൊലീസ് സവർണ്ണ ജന്മികൾക്കും ഗുണ്ടകൾക്കും ഒപ്പം; വെട്ടിയും വെടിവച്ചും ബോംബെറിഞ്ഞും ബീഹാറിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് അഞ്ച് സിപിഎം നേതാക്കൾ

ബീഹാറിൽ ഒരു സിപിഎം നേതാവിനെ കൂടി ക്രിമിനലുകൾ വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ടത് കർഷക ഭൂസമരങ്ങളിൽ ശക്തമായി ഇടപെട്ട ചൗതം ലോക്കൽ കമ്മിറ്റി അംഗം രാധെ സിങ്ങ്; പൊലീസ് സവർണ്ണ ജന്മികൾക്കും ഗുണ്ടകൾക്കും ഒപ്പം; വെട്ടിയും വെടിവച്ചും ബോംബെറിഞ്ഞും ബീഹാറിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് അഞ്ച് സിപിഎം നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

പാട്ന: ബീഹാറിൽ ഭൂവുടമകളുടെ ഗുണ്ടകൾ എന്ന് സംശയിക്കുന്ന ഒരു സംഘം നടത്തിയ ആക്രമണത്തിൽ ഒരു സിപിഎം നേതാവ് കൂടി കൊല്ലപ്പെട്ടു. ഖഗാറിയ ജില്ലയിലെ ചൗതം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു രാധെ സിങ്ങിനെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം വെടിവെച്ച് കൊന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് സിപിഎം നേതാക്കാളാണ് ബീഹാറിൽ കൊല്ലട്ടെത്. വെട്ടിയും വെടിവച്ചും ബോംബെറിഞ്ഞും അഞ്ചുപേർ കൊല്ലപ്പെട്ടതിൽ ഒരാൾ പോലും ഇനിയും ശിക്ഷിക്കപ്പെട്ടിട്ടില്ല. ബീഹാർ ഭരണകൂടത്തിന്റെ പിന്തുണ എപ്പോഴും കർഷക വിരുദ്ധ നിലപാടുകൾ എടുക്കുന്ന സവർണ്ണ ജന്മിമാർക്കും അവരുടെ ഗുണ്ടകൾക്കും ഒപ്പമാണ്.

സ്ഥലത്തെ പല സമരങ്ങൾക്കും ആളുകളെ സംഘടിപ്പിക്കാനും കോവിഡ് കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനും മുന്നിൽ നിന്ന വ്യക്തിയാണ് രാധെ സിങ്ങ്.കഴിഞ്ഞ മാസം സഖാവ് ജഗദീഷ് ചന്ദ്രബസു കൊല്ലപ്പെട്ട അതേ ജില്ലയിലാണ് ഇപ്പോൾ രാധെ സിങ്ങും കൊല്ലപ്പെട്ടിരിക്കുന്നത്. പാർട്ടിയുടെ ഖഗാറിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രട്ടറിയുമായ ് ജഗദീഷ് ചന്ദ്രബസു ഇവിടങ്ങളിലെ നിരവധി ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയ ആളാണ്. നിരവധി തവണ വധഭീഷണിയുണ്ടായിട്ടും പാർട്ടി പ്രവർത്തനം തുടർന്ന ഇദ്ദേഹം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ പോവുമ്പോൾ ഏപ്രിൽ 11നാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ അക്രമികൾ ജഗ്ദീഷിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവിക്കുകയായിരുന്നു. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് അടക്കം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജഗ്ദീഷ് കർഷകർക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവ് കൂടിയാണ്. ഇദ്ദേഹത്തിന് നേർക്ക് നേരത്തെ തന്നെ വധഭീഷണികളുണ്ടായിരുന്നു.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഖഗാരിയ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്നു. 24,490 വോട്ടുകളും നേടിയിരുന്നു. ഖഗാരിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അഖിലേന്ത്യ കിസാൻ സഭയുടെ ജില്ലാ സെക്രട്ടറിയുമാണ് കൊല്ലപ്പെട്ട ജഗ്ദീഷ്. കിസാൻ സഭയുടെ സംസ്ഥാന കൗൺസിൽ അംഗം കൂടിയാണ്.

സിപിഎം ബെഗുസറായി ജില്ലാക്കമ്മിറ്റി അംഗമായ സഖാവ് ചൗധരി 2020 ഫെബ്രുവരി 18നാണ് സ്വന്തം വീട്ടിനുള്ളിൽ വച്ച് കൊല്ലപ്പെട്ടത്. ജാതി വിവേചനങ്ങൾക്കെതിരായ സമരങ്ങൾക്ക് നേതൃത്വം നൽകിയ ആളായിരുന്നു സഖാവ് രാജീവ് ചൗധരി. അസ്വാഭാവിക മരണമെന്ന് മാത്രം പറഞ്ഞാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. എന്നാൽ പ്രദേശവാസികളടക്കം സഖാവിനെ അപായപ്പെടുത്താൻ സാധ്യതയുള്ളവരെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഇവർക്ക് ഭരണകൂടത്തിൽ സ്വാധീനമുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

2019 ജനുവരി 20നാണ് ബീഹാറിലെ സീതാമാരിയിൽ ഭൂസമരത്തിന് നേതൃത്വം നൽകിയ സഖാവ് ബൃന്ദ സാഹ്നി കൊല്ലപ്പെട്ടത്. 2019 ജനുവരി 12ന് സിപിഐം നേതൃത്വത്തിൽ ആരംഭിച്ച സമരം ശക്തമായതോടെ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഭൂപ്രഭുക്കന്മാർ സമര സഖാക്കൾക്ക് നേരെ പെട്രോൾ ബോംബെറിയുകയും സഖാവ് ബൃന്ദ സാഹ്നി കൊല്ലപ്പെടുകയുമായിരുന്നു. സമരത്തിന്റെ ഭാഗമായി നിരവധി ഗ്രാമവാസികൾക്ക് സ്വന്തം പേരിൽ പട്ടയം ലഭിച്ചു. ഇപ്പോളും ഇവിടെ കർഷകർ ശക്തമായ സമരത്തിലാണ്.

2017 ജൂൺ 2ന് ബീഹാറിലെ ബെഗുസറായിയിൽ തന്നെ ജന്മിമാരുടെ ഗുണ്ടകളാൽ കർഷക തൊഴിലാളി യൂണിയൻ നേതാവ് കൂടിയായിരുന്ന സഖാവ് രാംസാഗർ പാസ്വാൻ കൊലചെയ്യപ്പെട്ടിരുന്നു. ബെഗുസറായിയിൽ ഭൂപ്രഭുക്കന്മാർക്കെതിരായ സമരങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാനി ആയിരുന്നു സഖാവ് രാംസാഗർ പാസ്വാൻ. സഖാവിന്റെ ഘാതകരെ ഇപ്പോഴും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. 'ബീഹാറിൽ മാത്രം നൂറുകണക്കിന് സഖാക്കളെയാണ് സമര പോരാട്ടങ്ങൾക്കിടയിൽ ഈ പാർട്ടിക്ക് നഷ്ടമായിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി നേതാക്കൾ മുതൽ സാധാരണ പ്രവർത്തകർ വരെ കൊല്ലപ്പെട്ടിരിക്കുന്നു. എല്ലാ ദിവസവും ഈ ചെങ്കൊടി കൊണ്ട് ഏതെങ്കിലുമൊരു ശരീരം പുതക്കുന്നുണ്ട്, എല്ലാ ദിവസവും എവിടെയെങ്കിലുമായി ചെങ്കൊടിക്ക് മുകളിൽ കറുത്ത കൊടി ഉയരുന്നുണ്ട്. പക്ഷേ ഞങ്ങൾ പോരാട്ടം തുടരും.'- സിപിഎം ബിഹാർ സ്റ്റേറ്റ് സെക്രട്ടറി ആദേശ് കുമാർ ദ ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP