Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഈ കമ്യൂണിസ്റ്റ് പാർട്ടിയെ മനുഷ്യകുലത്തിൽനിന്ന് തൊഴിച്ചെറിയണം; ജനങ്ങളെ ചവിട്ടിമെതിക്കാൻ ഇനിയും അനുവദിച്ചുകൂടാ; അവർ ലോകത്തിനെതിരെ കൊറോണ വൈറസ് ജൈവായുധമാക്കി ആക്രമണം നടത്തുകയായിരുന്നു; ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഭീകര സംഘടന'; ടിയാനമെൻ സ്‌ക്വയറിന്റെ വാർഷികത്തിൽ നിശിത വിമർശനമുയർത്തി ചൈനയിലെ മുൻ ഫുട്ബോൾ താരം

'ഈ കമ്യൂണിസ്റ്റ് പാർട്ടിയെ മനുഷ്യകുലത്തിൽനിന്ന് തൊഴിച്ചെറിയണം; ജനങ്ങളെ ചവിട്ടിമെതിക്കാൻ ഇനിയും അനുവദിച്ചുകൂടാ; അവർ ലോകത്തിനെതിരെ കൊറോണ വൈറസ് ജൈവായുധമാക്കി ആക്രമണം നടത്തുകയായിരുന്നു; ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി  ഭീകര സംഘടന'; ടിയാനമെൻ സ്‌ക്വയറിന്റെ വാർഷികത്തിൽ നിശിത വിമർശനമുയർത്തി ചൈനയിലെ മുൻ ഫുട്ബോൾ താരം

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്ങ്: ഒരു ചൈനീസ് പൗരൻ ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിയെയും ഭരണകൂടത്തെും നിശിതമായി വിമർശിക്കുക. അതും ഒരു സെലിബ്രിറ്റി. നാളിതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം ലോകം സാക്ഷിയായത്. ചൈനീസ് കമ്യൂണസിറ്റ് പാർട്ടി ഭീകരസംഘടനയാണെന്നും ഇനിയും ജനങ്ങളെ ചവിട്ടിമെതിക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട്, ടിയാനമെൻ സ്‌ക്വയറിന്റെ വാർഷിക ദിനമായ ജൺ 4ന് ചൈനയുടെ മുൻ ഫുട്ബോൾ താരം ഹാവോ ഹെയ്ദോങ് നടത്തിയ വിമർശനമാണ് ഇപ്പോൾ വൈറലാവുന്നത്. കോറോണ വൈറസ് ചൈന ജൈവായുധമായി ഉപയോഗിക്കയായിരുന്നെന്ന ഗുരുതമരമായ ആരോപണവും അദ്ദേഹം ഉയർത്തുന്നുണ്ട്.

നിലവിൽ ഹാവോ ഹെയ്ദോങ് എവിടെയാണ് ജീവിക്കുന്നതെന്ന് ആർക്കും അറിയില്ല. ഇദ്ദേഹം സ്പെയിനിലാണെന്നും അതുകൊണ്ടാണ ഇത്രയും ധൈര്യമെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ ലോകത്ത് എവിടെയായാലും ചൈനയെ വിമർശിക്കാൻ അസാധ്യമായ ധൈര്യം വേണമെന്നും ഇനി ചൈനീസ് രഹസ്യപ്പൊലീസിന്റെ നോട്ടപ്പുള്ളി ഇദ്ദേഹം ആകുമെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഹാവോ അതും കണക്കിലെടുക്കുന്നില്ല. എന്നായാലും മരണം ഉറപ്പാണെന്നാണ് അദ്ദേഹത്തിന്റെ കമന്റ്.

യുട്യൂബിൽ പുറത്തുവിട്ട വിഡിയോയിലാണ് ചൈനീസ് ഭരണകൂടത്തെ നിശിതമായി വിമർശിച്ചും പുറത്താക്കണമെന്ന് ആഹ്വാനം ചെയ്തും അൻപതുകാരനായ ഹെയ്ദോങ് രംഗത്തെത്തിയത്. ജൂൺ നാലിനാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശതകോടീശ്വരനും ചൈനീസ് സർക്കാരിന്റെ സ്ഥിരം വിമർശകനുമായ ഗുവോ വെൻഗുയിയുടെ യുട്യൂബ് ചാനലിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്..

'ചൈനയിലെ ജനങ്ങളെ ചവിട്ടിമെതിക്കാൻ ഭരണകൂടത്തെ ഇനിയും അനുവദിച്ചുകൂടാ. ഈ കമ്യൂണിസ്റ്റ് പാർട്ടിയെ മനുഷ്യകുലത്തിൽനിന്ന് തന്നെ തൊഴിച്ചെറിയണം. 50 വർഷത്തെ ജീവിതത്തിനിടെ ഞാൻ മനസ്സിലാക്കിയ കാര്യം അതാണ്. ചൈനീസ് സർക്കാർ ലോകത്തിനെതിരെ കൊറോണ വൈറസ് ജൈവായുധമാക്കി ആക്രമണം നടത്തുകയാണ. തെറ്റുകൾ മാത്രം ചെയ്യുന്ന ഈ ഭരണം ഇനിയും തുടരാൻ അനുവദിക്കരുത്.ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ 'ഭീകര സംഘടന'യെയാണ്. മനുഷ്യത്വരഹിതമായ ശൈലിയിലാണ് അവർ ഇതുവരെ ചൈന ഭരിച്ചത്.'- ഹെയ്ദോങ് ചൂണ്ടിക്കാട്ടി.

ടിയാനമെൻ സ്‌ക്വയറിൽ 1989ൽ നടന്ന കുപ്രസിദ്ധമായ അടിച്ചമർത്തലിന്റെ 31ാം വാർഷിക ദിനത്തിലാണ് ഹെയ്ദോങ്ങിന്റെ വിഡിയോ യുട്യൂബിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ചൈനയിൽ യുട്യൂബിന് നിരോധനമുള്ളതിനാൽ അവിടുള്ളവർക്ക് വിഡിയോ കാണാനാകില്ല. ട്വിറ്ററിന് സമാന്തരമായി ചൈനയിൽ ജനകീയമായ വെയ്ബോയിൽ ഹെയ്ദോങ് മുൻപ് സജീവമായിരുന്നു. 77 ലക്ഷം ഫോളോവേഴ്സും ഉണ്ടായിരുന്നു.

അതേസമയം, 53 മിനിറ്റുള്ള ഈ വിഡിയോ എവിടെവച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. മുൻ ബാഡ്മിന്റൻ താരം കൂടിയായ ഭാര്യ യെ ഷാവോയിങ്ങും ഹെയ്ദോങ്ങിനൊപ്പം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ലോക ബാഡ്മിന്റൻ മുൻ ചാംപ്യനും ഒളിംപിക്സ് വെങ്കലമെഡൽ ജേതാവുമാണ് യെ ഷാവോയിങ്. സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്നത് പതിവാക്കിയ ഹെയ്ദോങ് ചൈനീസ് ഫുട്ബോൾ അസോസിയേഷനെതിരെ മുൻപ് പലപ്പോഴും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. അതേസമയം, ചൈന ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ പരസ്യ വിമർശനത്തിന് മുതിരുന്നത് ഇതാദ്യമാണ്. അതേസമയം, ഹെയ്ദോങ്ങിന്റെ ആരോപണങ്ങൾ ചൈനീസ് സർക്കാർ വക്താവ് തള്ളിക്കളഞ്ഞു.

വർഷങ്ങളോളം ചൈനീസ് ഫുട്ബോളിലെ മിന്നും താരമായിരുന്ന ഹാവോ ഹെയ്ദോങ് 2008ലാണ് രാജ്യാന്തര ഫുട്ബോളിൽ വിരമിച്ചത്. 106 മത്സരങ്ങളിൽ ചൈനീസ് ജഴ്സിയണിഞ്ഞ ഹെയ്ദോങ് നേടിയ 40 ഗോളുകൾ ചൈനീസ് റെക്കോർഡാണ്. ചൈന പങ്കെടുത്ത ഒരേയൊരു ലോകകപ്പായ 2002 ലോകകപ്പിലും ടീമിൽ അംഗമായിരുന്നു. രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ച ശേഷം ചൈന വിട്ട ഹെയ്ദോങ് നിലവിൽ സ്പെയിനിലാണ് കഴിയുന്നതെന്നാണ് വിവരം. അദ്ദേഹം സ്പെയിനിൽനിന്നുള്ള ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതാണ് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP