Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യം വീട്ടിലെത്തിച്ച് വിജയം കണ്ട് സ്വിഗ്ഗി; പശ്ചിമ ബംഗാളിലെ പരീക്ഷണം സമ്പൂർണ വിജയം; സംസ്ഥാനത്തെ മറ്റ് 24 നഗരങ്ങളിൽ കൂടി ഹോം ഡെലിവറി ഉടൻ; മൂന്ന് സംസ്ഥാനങ്ങളിലെ മദ്യവിതരണം വിജയമെന്ന് കമ്പനിയുടെ അവകാശ വാദം

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മദ്യം ഓൺലൈനായി വീട്ടിലെത്തിക്കുന്ന സംവിധാനം ആരംഭിച്ചു. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനി സ്വിഗ്ഗിയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ കൊൽക്കത്ത, സിലിഗുരി എന്നിവിടങ്ങളിലാണ് സ്വിഗ്ഗിയുടെ സേവനം ആരംഭിച്ചത്. പശ്ചിമ ബംഗാൾ സർക്കാറിന്റെ അനുമതിയോടെയാണ് പദ്ധതിയെന്നാണ് സ്വിഗ്ഗി അറിയിക്കുന്നത്.സംസ്ഥാനത്തെ മറ്റ് 24 നഗരങ്ങളിൽ കൂടി മദ്യത്തിന്റെ ഹോം ഡെലിവറി ഉടൻ തന്നെ സ്വിഗ്ഗി ആരംഭിക്കുമെന്നാണ് അറിയുന്നത്.

ആദ്യഘട്ടത്തിൽ ഝാർഖണ്ഡിലും, ഒഡീഷയിലും ഓൺലൈൻ മദ്യവിൽപ്പന സ്വിഗ്ഗി നടത്തിയിരുന്നു. ഇതിന് ശേഷമാണ് ബംഗാളിൽ ഈ സേവനം ലഭ്യമാക്കിയത്. മറ്റ് ചില സംസ്ഥാന സർക്കാറുകളുമായി ഈ സേവനം സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നാണ് സ്വിഗ്ഗി അറിയിക്കുന്നത്. സ്വിഗ്ഗി പ്ലാറ്റ്‌ഫോമിൽ വൈൻ ഷോപ്പ്‌സ് എന്ന വിഭാഗത്തിലാണ് മദ്യം തിരഞ്ഞെടുക്കാൻ സാധിക്കുന്നത്.

സുരക്ഷിതവും ഉത്തരവാദിത്വപൂർണ്ണവുമായ രീതിയിൽ വീട്ടിൽ മദ്യമെത്തിച്ചു നൽകാനും, അതുവഴി ചെറുകിട മദ്യഷോപ്പുകളുടെ വിൽപ്പന വർദ്ധിപ്പിക്കാനും ഞങ്ങൾക്ക് സാധിക്കുന്നു. ഒപ്പം തന്നെ ഇപ്പോഴത്തെ കോവിഡ് അവസ്ഥയിൽ സാമൂഹ്യ അകലം പാലിക്കാനും തിരക്ക് കുറയ്ക്കാനും ഞങ്ങളുടെ സേവനം ഉപകാരമാകുന്നു - സ്വിഗ്ഗിയുടെ വൈസ് പ്രസിഡന്റ് അനൂജ് രതി പറയുന്നു.

മദ്യവിതരണം ചെയ്യുന്നതിന് മുൻപ് വാങ്ങുന്നയാളുടെ പ്രായം വെരിഫൈ ചെയ്യുന്നുണ്ട്. ഒപ്പം തന്നെ വാങ്ങുന്ന വ്യക്തിയുടെ വിവരങ്ങളും സ്വിഗ്ഗി സൂക്ഷിക്കും. മദ്യം വാങ്ങുന്ന ഉപയോക്താവ് തന്റെ പ്രായം തെളിയിക്കുന്ന ഐഡി ആദ്യം അപ്ലോഡ് ചെയ്താൽ മാത്രമേ മദ്യം വാങ്ങുവാൻ സാധിക്കൂ എന്ന രീതിയിലാണ് സ്വിഗ്ഗിയുടെ സംവിധാനം. ഒപ്പം മദ്യം ഡെവിവറി ബോയി വീട്ടിലെത്തിക്കുമ്പോൾ ഫോണിൽ എത്തുന്ന ഒടിപി പറഞ്ഞ് നൽകിയാൽ മാത്രമേ ഓഡർ ചെയ്ത മദ്യം കൈമാറൂ എന്നത് ഈ സംവിധാനത്തിന്റെ സുരക്ഷയാണെന്ന് സ്വിഗ്ഗി പറയുന്നു. ഒരു നമ്പറിൽ നിന്നും ഒരോ സംസ്ഥാനത്തിന്റെ അനുവദിച്ച പരിധിയിൽ മദ്യം മാത്രമേ ഓഡർ ചെയ്യാൻ സാധിക്കൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP