Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് മുസ്ലിം പള്ളികൾ ഉടൻ തുറക്കില്ലെന്ന നിലപാടുമായി വിവിധ മഹൽ കമ്മിറ്റികൾ; കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷം പള്ളികൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെന്ന് എറണാകുളത്തെ സംയുക്ത മഹൽ കമ്മിറ്റികൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : സംസ്ഥാനത്ത് മുസ്ലിം പള്ളികൾ ഉടൻ തുറക്കില്ലെന്നെ നിലപാടുമായി കൂടുതൽ മഹല്ല് കമ്മിറ്റികൾ രംഗത്തെത്തി. സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷം പള്ളികൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

എറണാകുളത്ത് മുസ്ലിം പള്ളികൾ ഉടൻ തുറക്കേണ്ടെന്ന നിലപാടാണ് സംയുക്ത മഹല്ല് കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷം മാത്രം പള്ളികൾ തുറക്കുന്ന കാര്യം ആലോചിക്കാനാണ് തീരുമാനം. ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്. സർക്കാർ മാർഗ നിർദ്ദേശങ്ങൾ ഉറപ്പ് വരുത്താൻ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

തിരുവനന്തപുരം പാളയം ജുമാ മസ്ജിദും, കോഴിക്കോട് മൊയ്തീൻ പള്ളി, നടക്കാവ് പുതിയ പള്ളി, കണ്ണൂരിലെ അബ്‌റാർ മസ്ജിദ് തുടങ്ങിയവരും ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. ജുമാ നമസ്‌കാരത്തിനും മറ്റ് നമസ്‌കാരങ്ങൾക്കും പള്ളികളിൽ വരുന്നവർ വീടുകളിൽനിന്ന് അംഗശുദ്ധി വരുത്തണം. പ്രായാധിക്യമുള്ളവരും കുട്ടികളും ഏതെങ്കിലും രോഗലക്ഷണമുള്ളവരും പള്ളിയിൽ വരാതിരിക്കാൻ കമ്മറ്റി ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിക്കണം. പള്ളികളിൽ കൂടുതൽ നേരം കൂട്ടംകൂടി ഇരിക്കുന്നതും ജുമായ്ക്ക് മുൻപോ പിൻപോ കൂടുതൽ സമയം പ്രസംഗിക്കുന്നതും ഒഴിവാക്കണം. പള്ളികളിൽ ഇപ്പോഴുള്ള വിരിപ്പുകളടക്കം ഒഴിവാക്കണം തുടങ്ങിയ മാർഗനിർദ്ദേശങ്ങളാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP