Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ നഴ്സുമാരുടെ ക്വാറന്റൈൻ ദിവസങ്ങൾ കുറച്ചത് അപകടകരം; പലരും നാലുതവണയിൽ അധികം ഡ്യൂട്ടി നോക്കിയവർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സുമാരുടെ അവധി വെട്ടിക്കുറച്ചതിൽ പ്രതിഷേധം; ഇത് നഴ്സുമാരുടെ മനോവീര്യം തകർക്കുമെന്നും ആരോപണം; ഗതാഗത സൗകര്യവും സർക്കാരിന്റെ പുതിയ ഉത്തരവും വന്നതോടെയാണ് ഡ്യൂട്ടി മാറ്റമെന്ന് മെഡിക്കൽ കോളേജ് അധികൃതർ

കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ നഴ്സുമാരുടെ ക്വാറന്റൈൻ ദിവസങ്ങൾ കുറച്ചത് അപകടകരം; പലരും നാലുതവണയിൽ അധികം ഡ്യൂട്ടി നോക്കിയവർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സുമാരുടെ അവധി വെട്ടിക്കുറച്ചതിൽ പ്രതിഷേധം; ഇത് നഴ്സുമാരുടെ മനോവീര്യം തകർക്കുമെന്നും ആരോപണം; ഗതാഗത സൗകര്യവും സർക്കാരിന്റെ പുതിയ ഉത്തരവും വന്നതോടെയാണ് ഡ്യൂട്ടി മാറ്റമെന്ന് മെഡിക്കൽ കോളേജ് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ഡോക്ടർമാർക്ക് തൊട്ടുതാഴെയാണ് നഴ്‌സുമാരുടെ സ്ഥാനം. മുംബൈയിലും മറ്റും ക്വാറന്റൈൻ കാലാവധി കഴിയും മുമ്പ് നഴ്‌സുമാരോട് ജോലിയിൽ തിരിച്ചുകയറാൻ ആവശ്യപ്പെടുന്നതായ വാർത്തകൾ വരുന്നു. കേരളത്തിൽ നഴ്‌സുമാരോടുള്ള സമീപനം മെച്ചപ്പെട്ടതാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ, സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം മൂന്നക്കം കടന്ന സാഹചര്യത്തിൽ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് വാർഡുകളിൽ ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാരുടെ ക്വാറന്റൈൻ ദിനങ്ങൾ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

ക്വാറന്റൈൻ സമയം വെട്ടിക്കുറയ്ക്കാനുള്ള ഡിഎംഇയുടെ തീരുമാനം അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് വിമർശനം. നാലാ തീയതി ചേർന്ന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ഇങ്ങനെ:

കോവിഡ് പോസിറ്റീവ് ഐസിയു യൂണിറ്റിൽ തുടർച്ചയായി 10 ദിവസം നാല് മണിക്കൂർ ഡ്യൂട്ടി നോക്കുന്ന നഴ്‌സുമാർക്ക് 7 ദിവസം മാത്രമായിരിക്കും ഓഫ്. കോവിഡ് പോസിറ്റീവ് ഐസൊലേഷൻ വാർഡിൽ തുടർച്ചയായി 10 ദിവസം 6 മണിക്കൂർ ഡ്യൂട്ടി നോക്കുന്നവർക്ക് മൂന്നു ദിവസം ഓഫ്. കോവിഡ് സംശയിക്കുന്നരെ പാർപ്പിക്കുന്ന ഐസിയുവിൽ 10 ദിവസം ആറ് മണിക്കൂർ ജോലി നോക്കുന്നവർക്ക് 5 ദിവസം ഓഫ്. കോവിഡ് സംശയിക്കുന്നവരെ പാർപ്പിക്കുന്ന ഐസൊലേഷൻ വാർഡിൽ 10 ദിവസം 8 മണിക്കൂർ ജോലി നോക്കുന്നവർക്ക് 3 ദിവസം ഓഫ് .

കോവിഡ് ഇതര മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ലോക് ഡൗൺ കാലയളവിന് മുമ്പുള്ള മൂന്നുഷിഫ്റ്റ് ഡ്യൂട്ടിയായിരിക്കും തിങ്കളാഴ്ച മുതലുണ്ടാവുക. ഒരു കോവിഡ് പോസിറ്റീവ് രോഗിയുമായി അടുത്തിടപഴകുകയോ, രോഗം ബാധിച്ചതായി സംശയം ഉയരുകയോ ചെയ്താൽ, 14 ദിവസം കർശനമായ റൂം ക്വാറന്റൈന് വിധേയമാകേണ്ടി വരും. രോഗലക്ഷണങ്ങൾ കണ്ടാൽ, ആശുപത്രിയിലും പ്രവേശിക്കണമെന്ന് ഡിഎംഇയുടെ ഉത്തരവിൽ പറയുന്നു.

ഡിഎംഇയുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. 1000 അധികം സ്റ്റാഫ് നഴ്‌സ്മാർ ഉണ്ടായിട്ടും ഏതാണ്ട് 200 ളം പേരെ മാത്രമാണ് കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഇവർ ഇതിനകം ഏതാണ്ട് 4 പ്രാവശ്യത്തിലധികം ഡ്യൂട്ടി നോക്കിയിട്ടുണ്ട്. കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പുതിയ ഡ്യൂട്ടി ഷെഡ്യൂൾ അപകടകരമാണെന്ന് ബിജെപി നേതാവ് അഡ്വ.ആർ.എസ്.രാജീവ് വിമർശിച്ചു

'കോവിഡ് ഡ്യൂട്ടിയിൽ സ്ഥിരം ജോലി നോക്കിയ സെക്യുരിറ്റി ജീവനക്കാരൻ കുഴഞ്ഞു വീണ് നിരീക്ഷണത്തിൽ കിടക്കുന്ന യാഥാർഥ്യം അഥികൃതരുടെ മുന്നിലുള്ളപ്പോൾ നഴ്‌സുമാരുടെ മനോവീര്യം തകർക്കുന്ന ഈ തീരുമാനത്തിൽ നിന്നും ഡിഎംഇ പിന്മാറണം.ഇവർക്കും കുടുംബമുണ്ട് എന്ന് സർക്കാരും ഡിഎംഇ യും നഴ്‌സിങ് സൂപ്രണ്ടും മനസ്സിലാക്കണം.രാഷ്ട്രീയ പ്രേരിതമായി പലരും മാറിയിട്ടും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സ്വയം മാറ്റി വച്ച് കോവിഡ് ഡ്യൂട്ടി നോക്കുന്നവരെ ചൂഷണം ചെയ്യുന്ന സമീപനത്തിൽ നിന്നും അധികൃതർ പിൻ മാറണമെന്ന് രാജീവ് ആവശ്യപ്പെട്ടു.

എന്നാൽ, ഗതാഗത സൗകര്യം വന്നതോടെയും പുതിയ സർക്കാർ ഉത്തരവ് വന്നതോടെയുമാണ് മാറ്റങ്ങൾ വന്നതെന്ന് മെഡിക്കൽ കോളേജ് അദികൃതർ പറയുന്നു. ഓരോ ഇൻസ്റ്റിറ്റിയൂഷനും അതിനനുസരിച്ചുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഗൈഡ് ലൈൻ വന്നിട്ടുണ്ട്. കാഷ്വാലിറ്റിയിൽ മൂന്നു പൂൾ ആണ്. കൊറോണ ഡ്യൂട്ടിക്ക് മൂന്നു പൂൾ ആണ്. ഒന്ന് കോവിഡ് ഡ്യൂട്ടി പൂൾ. നോൺ കോവിഡ് ഡ്യൂട്ടി പൂൾ മറ്റൊന്ന് റിസർവ് പൂൾ. ഐസിയുവിലാണെങ്കിൽ ഏഴു ദിവസം വാർഡിൽ ആണെങ്കിൽ പത്ത് ദിവസവും കഴിഞ്ഞാൽ രണ്ടാഴ്ച വിശ്രമം അനുവദിച്ചിരുന്നു. ഇവരെ റിസർവ് പൂൾ ആയി മാറ്റി നിർത്തുകയാണ് ചെയ്തത്. ഇതിൽ ലംഘനം വരുകയാണെങ്കിൽ അവരെ ക്വാറന്റൈനിൽ വിടേണ്ടതുണ്ട്. അപ്പോൾ റിസർവ് പൂളിലുള്ളവരെ ഡ്യൂട്ടിക്ക് ഇടും.

ഇപ്പോൾ പൊതുഗതാഗതം വന്നു. അന്നത്തെ അവസ്ഥ മാറി. ഇപ്പോൾ എല്ലാവർക്കും ഡ്യൂട്ടിക്ക് വരാം. വരേണ്ടതുണ്ട്. പക്ഷെ ന്യായമായി അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ എല്ലാം ലഭ്യമാക്കും. ഇപ്പോൾ പഴയ രീതി മാറി. ലീവിന് പകരം വിശ്രമമാണ് അനുവദിക്കുന്നത്. ഒരു ദിവസം രണ്ടു ഡ്യൂട്ടി നൽകിയപ്പോൾ പലരും പരാതി പറഞ്ഞു. കഴിയില്ലെന്നാണ് പറഞ്ഞത്. ഇപ്പോൾ കൊറോണ രോഗികളുടെ എണ്ണം കൂടി. രോഗികൾക്ക് പരിചരണം വേണമെങ്കിൽ നഴ്‌സുമാർ വരേണ്ടതുണ്ട്. നാഷണൽ ഗൈഡ് ലൈൻ ഉണ്ട്. അതിനുസരിച്ചാണ് സർക്കാർ ആശുപത്രികൾ ഫംഗ്ഷൻ ചെയ്യുന്നത്. ഇത്ര രോഗികൾക്ക് ഇത്ര ഡോക്ടർമാർ എന്ന കണക്കുണ്ട്. ഇപ്പോൾ ആശുപത്രിയുടെ കഴിവ് അതിന്റെ പരാമാവധി ഉപയോഗിക്കേണ്ട ഘട്ടമാണ്. ഈ രീതിയിൽ ഫംഗ്ഷൻ ചെയ്താലേ മതിയാകൂ എന്ന അവസ്ഥയുണ്ട്. ലീവ് വെട്ടിക്കുറയ്ക്കുന്നു എന്ന പരാതി വന്നപ്പോൾ നഴ്‌സുമാരുമായി ഇന്നു സംസാരിച്ചു. അവരുമായി സംസാരിച്ച് കാര്യങ്ങൾ ധാരണയാക്കിയിട്ടുണ്ട്.

രോഗികൾക്ക് ചികിത്സയും പരിചരണവും ഉറപ്പ് വരുത്തേണ്ട അവസ്ഥയുണ്ട്. നിലവിലെ രീതിയിൽ ജോലി ചെയ്യുമ്പോൾ ജീവനക്കാർക്കുള്ള സുരക്ഷിതത്വം ആശുപത്രികൾ ഒരുക്കുന്നുണ്ട്. പൊതുഗതാഗതം ഇല്ലാത്തതിന്റെ കരുതലാണ് ഞങ്ങൾ മുൻപ് നടത്തിയത്. ആ ആവസ്ഥ മാറി. ദിനം പ്രതി കൊറോണ രോഗികളുടെ എണ്ണം കൂടുകയാണ്. അപ്പോൾ ആശുപത്രി അതിന്റെ മുഴുവൻ രൂപത്തിൽ ഫംഗ്ഷൻ ചെയ്‌തെ കഴിയൂ. മുൻ ഉത്തരവിൽ പറയുന്നുണ്ട്. നഴ്‌സുമാർ ക്വാറന്റൈനിൽ പോവുകയാണെങ്കിൽ റിസർവ് പൂൾ ഉപയോഗിക്കണം എന്ന്. അന്നും അവശ്യഘട്ടങ്ങളിൽ റിസർവ് പൂളിൽ ഉള്ളവരെ തിരികെ വിളിച്ചിരുന്നു. രോഗികളെ കണ്ണീരോടെ തിരികെ അയക്കാൻ സർക്കാർ ആശുപത്രികൾക്ക് കഴിയില്ല. നഴ്‌സുമാർ ഡ്യൂട്ടിക്ക് എത്തിയെ കഴിയൂ എന്ന അവസ്ഥയിലാണ്. സർക്കാർ സംവിധാനങ്ങൾ പഴയ രൂപത്തിലേക്ക് മാറുകയാണ്. അത് നഴ്‌സുമാർ കൂടി തിരിച്ചറിയേണ്ടതുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതർ വിശദീകരി്ച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP