Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്ത് 19 പേർക്ക് കൂടി കോവിഡ്; എല്ലാവരും വിദേശരാജ്യങ്ങളിൽ നിന്ന് വന്നവർ; നീണ്ടകര പുതിയ ഹോട്ട്‌സ്‌പോട്ട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊല്ലം ജില്ലയിൽ നിന്നുള്ള 19 പേർക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. ജില്ലയിലെ നീണ്ടകര ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 11 പേരും തജിക്കിസ്ഥാനിൽ നിന്ന് വന്ന മെഡിക്കൽ വിദ്യാർത്ഥികളാണ്. ഒരാൾ നൈജീരിയയിൽ നിന്ന് വന്നതാണ്. ബാക്കിയുള്ളവർ ഗൾഫ് നാടുകളിൽ നിന്ന് എത്തിയവരാണ്. 82 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത്. 27 പേർ രോ?ഗമുക്തി നേടിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 108 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിലേറ്റവും കൂടുതൽ കൊല്ലത്താണ്. തൃശൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കും മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും പാലക്കാട് ജില്ലയിൽ നിന്നുള്ള 11 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 9 പേർക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കോട്ടയം ജില്ലയിൽ നിന്നുള്ള 2 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. അതേസമയം, രോഗം ബാധിച്ച് എറണാകുളത്ത് ചികിത്സയിലായിരുന്ന രണ്ട് കൊല്ലം സ്വദേശികളുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP