Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടി കോടതി പരാമർശം; ജോസഫൈനെ തള്ളി കോടിയേരി; പൊലീസിനും കോടതിക്കും സമാന്തരമല്ല ഒരിക്കലും പാർട്ടി സംവിധാനം; രാജ്യത്തെ നിയമ വ്യവസ്ഥ എന്താണോ അതെല്ലാം പാർട്ടി പ്രവർത്തകർക്ക് ബാധകമാണെന്നും കോടിയേരി  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാർട്ടി ചിലപ്പോൾ കോടതിയും പൊലീസ് സ്റ്റേഷനും കൂടിയാണെന്ന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിനും കോടതിക്കും സമാന്തരമല്ല ഒരിക്കലും പാർട്ടി സംവിധാനം. പൊലീസ് നടപടികൾ എല്ലാ പാർട്ടിക്കാർക്കും ഒരു പോലെ ബാധകമാണ്. അത് പോലെ തന്നെയാണ് കോടതി നടപടികളും- കോടിയേരി പറഞ്ഞു.

ഇന്ത്യൻ ഭരണഘടന അനുസരിച്ച് തന്നെയാണ് സിപിഎം പ്രവർത്തിക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ എന്താണോ അതെല്ലാം പാർട്ടി പ്രവർത്തകർക്ക് ബാധകമാണ്. എന്നാൽ പാർട്ടിക്കകത്ത് ഉയർന്ന് വരുന്ന പ്രശ്‌നങ്ങളിൽ പാർട്ടി ഇടപെടൽ ഉണ്ടാകാറുണ്ട്. അതാകാം എംസി ജോസഫൈൻ ഉദ്ദേശിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP