Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാഫി പറമ്പിൽ എംഎ‍ൽഎയും വി. കെ ശ്രീകണ്ഠൻ എംപിയും ക്വാറന്റൈനിൽ; നടപടി കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയതോടെ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: പാലക്കാട് ജില്ലാശുപത്രി സൂപ്രണ്ട്, ഡിഎംഒ, ഷാഫി പറമ്പിൽ എംഎൽഎ, വി. കെ ശ്രീകണ്ഠൻ എംപി തുടങ്ങിയവർ ഹോംക്വറന്റൈനിൽ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി ഇവർ സമ്പർക്കത്തിലേർപ്പെട്ട പശ്ചാത്തലത്തിലാണ് ജില്ലാമെഡിക്കൽ ബോർഡ് ഇവരോട് നിരീക്ഷണത്തിൽ പോവാൻ നിർദ്ദേശം നൽകിയത്.

വാളയാർ അതിർത്തിയിൽ കോവിഡ് രോഗിയുമായി സന്പർക്കത്തിലേർപ്പെട്ട് നീരീക്ഷണ കാലാവധി പൂർത്തിയാക്കിയ ജനപ്രതിനിധികൾക്കാണ് വീണ്ടും നിരീക്ഷണത്തിൽ പോവേണ്ടിവരുന്നത്. ജില്ലാശുപത്രിയുടെ ഒപി വിഭാഗം മെഡിക്കൽ കോളേജ് ആശുപത്രിയുടെ കെട്ടിടത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് അടുത്താഴ്ചയോടെ അന്തിമ തീരുമാനം എടുക്കും.

മെയ്‌ 26ന് നടന്ന ചടങ്ങിൽ പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ, എംഎൽഎ ഷാഫി പറമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്താകുമാരി എന്നിവരുൾപ്പെടെ പങ്കെടുത്തിരുന്നു. നിലവിൽ 164 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സന്പർക്കത്തിലൂടെ 22 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 15 ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. അതീവ ജാഗ്രതയിലാണ് പാലക്കാട് ജില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP