Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചൈനയുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഉപദ്രവകരമാണ്; ചൈനീസ് ഉൽപ്പന്നങ്ങൾ ബിഹഷ്‌കരിക്കുക മാത്രമല്ല ചൈനയെ വെറുക്കുക കൂടി വേണം; ഇന്ത്യയെ സ്‌നേഹിക്കുന്നവർ ചൈനീസ് ഉത്പന്നങ്ങൾ വാങ്ങില്ലെന്ന് പ്രതിജ്ഞ ചെയ്യണമെന്ന് ബാബാ രാംദേവ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുക മാത്രമല്ല ചൈനയെ വെറുക്കുക കൂടി വേണമെന്ന് ആവശ്യപ്പെട്ട് ബാബാ രാംദേവ്. ഇന്ത്യയുടെ നേർക്കുള്ള ചൈനയുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഉപദ്രവകരമാണെന്നും ബാബാ രാംദേവ് പറഞ്ഞു. ആജ് തകിന്റെ ഇ അജൻഡയിൽ സംസാരിക്കുകയായിരുന്നു ബാബാ രാംദേവ്.

ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരാൾ പോലും ചൈനീസ് ഉത്പന്നങ്ങൾ വാങ്ങില്ലെന്ന് പ്രതിജ്ഞ ചെയ്യണം. ജവഹർലാൽ നെഹ്‌റുവിന്റെ കാലം മുതൽ നമ്മൾ കേൾക്കുന്നത് ചൈന നമ്മുടെ സഹോദരരാണ് എന്നാണ്. എന്നാൽ ഈ സഹോദര സങ്കൽപത്തിന് ഇടയിൽ നിരവധി തവണയാണ് ചൈന നമ്മുടെ വയറിൽ കത്തികയറ്റാൻ ശ്രമിച്ചത്. ഇന്ത്യയിലേക്കുള്ള കച്ചവട വരുമാനത്തിൽ നിന്ന് ലഭിക്കുന്ന ലാഭം ഇന്ത്യയെ തന്നെ ദ്രോഹിക്കാനാണ് ഉപയോഗിക്കുന്നതെന്ന് ബാബാ രാംദേവ് പറഞ്ഞു. പാക്കിസ്ഥാന് വേണ്ടിയും ചൈന പണം മുടക്കുന്നുണ്ടെന്നും ബാബാ രാംദേവ് ആരോപിച്ചു.

ഏത് രീതിയിൽ വേണമെങ്കിലും ഇന്ത്യയെ ഉപദ്രവിക്കാൻ ചൈന സജ്ജമാണ്. അമേരിക്കയ്ക്കും യൂറോപ്പിനുമൊപ്പം ചൈനയ്‌ക്കെതിരെ കൈ കോർക്കണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടി. ചൈനയെ ശത്രിവായി കണ്ട് വെറുക്കുന്ന നിലയിലേക്ക് രാജ്യത്തിന്റെ നിലാപാട് മാറണമെന്നും ബാബാ രാംദേവ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP