Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്ത് രണ്ടുപേർക്ക് കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചത് മുംബൈയിൽ നിന്ന് വന്ന 24 കാരനും ഡൽഹിയിൽ നിന്ന് വന്ന 34 കാരനും; ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 30 ആയി

കോട്ടയത്ത് രണ്ടുപേർക്ക് കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചത് മുംബൈയിൽ നിന്ന് വന്ന 24 കാരനും ഡൽഹിയിൽ നിന്ന് വന്ന 34 കാരനും; ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 30 ആയി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജില്ലയിൽ രണ്ടു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുംബൈയിൽനിന്നും ജൂൺ രണ്ടിന് എത്തിയ ഒളശ സ്വദേശിക്കും(24) ഈ മാസം നാലിന് ഡൽഹിയിൽനിന്നെത്തിയ അറുന്നൂറ്റി മംഗലം സ്വദേശിക്കും(34) ആണ് രോഗം സ്ഥിരീകരിച്ചത്.

ഒളശ സ്വദേശിക്ക് രോഗലക്ഷണങ്ങൾ പ്രകടമായ സാഹചര്യത്തിൽ സാമ്പിൾ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഫലം വന്നതിനെത്തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനമാർഗം കൊച്ചിയിലെത്തിയ അറുന്നൂറ്റിമംഗലം സ്വദേശിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ വിമാനത്താവളത്തിൽനിന്നുതന്നെ ആശുപത്രിയിലേക്ക് മാറ്റി സാമ്പിൾ പരിശോധന നടത്തി. ഇപ്പോൾ ഇയാൾ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഇയാൾക്കൊപ്പം എത്തിയ മാതാവും ഭാര്യയും കുട്ടിയും കോട്ടയത്ത് ക്വാറന്റൈൻ സെന്ററിലാണ്. കോവിഡ് ലക്ഷണങ്ങളുള്ള ഇവരുടെയും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 30 ആയി. ഇതിൽ എറണാകുളത്ത് ചികിത്സയിൽ കഴിയുന്നയാൾ ഒഴികെയുള്ളവരിൽ 19 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പത്തു പേർ കോട്ടയം ജനറൽ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP