Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി നടൻ സുരാജ് വെഞ്ഞാറമ്മൂട്; എല്ലാവരുടേയും സ്‌നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ സാധിച്ചതിൽ നന്ദിയെന്ന് താരം; അന്വേഷിച്ചവർക്ക് താരത്തിന്റെ ഹൃദയത്തിൽ തൊട്ട നന്ദിയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയതായി ആരാധകരെ അറിയിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. കോവിഡ് പോസ്റ്റീവായ പ്രതിയുമായി അടുത്തിടപഴകിയ പൊലീസ് ഉദ്യോഗസ്ഥനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്തതോടെയാണ് സുരാജിന് ക്വാറന്റീനിൽ പോകേണ്ടിവന്നത്. വെഞ്ഞാറമൂട് സിഐയുടെ പരിശോധന ഫലം നെഗറ്റീവായെങ്കിലും താരം ഹോം ക്വാറന്റീനിലിരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇന്നലെയാണ് താരം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയത്. തന്റെ സുഖവിവരം അന്വേഷിച്ച എല്ലാവർക്കും സ്‌നേഹം അറിയിച്ചുകൊണ്ട് താരത്തിന്റെ പോസ്റ്റ്.

സുരാജ് വെഞ്ഞാറമൂടിന്റെ പോസ്റ്റ്

പ്രിയപ്പെട്ടവരെ.

വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിക്ക് കോവിഡ് പോസിറ്റീവ് ആയതുകൊണ്ട് ഞാനും, എം എൽ എ യും , നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പടെ പങ്കെടുത്ത വെഞ്ഞാറമൂട് SCB ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കൽ ചടങ്ങിൽ വെഞ്ഞാറമൂട്
Cl യും പങ്കെടുത്ത കാരണത്താൽ.
Secondary contact list - ൽ പ്പെട്ട് ഞാനും മറ്റുള്ളവരും Home quarantine - ലേക്ക്
പോയ വിവരം എല്ലാവരേയും അറിയിച്ചിരുന്നു.

ഇപ്പോൾ വെഞ്ഞാറമൂട് CI യുടെ
Swab റിസൾട്ട് നെഗറ്റീവായി കണ്ടെത്തിയതിനാൽ
Cl യും Secondary contact - ൽ
ഉള്ള ഞങ്ങളും
നിരീക്ഷണത്തിൽ നിന്നും മോചിതരായെങ്കിലും തുടർന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തിൽ ഇരിക്കാൻ തീരുമാനിച്ചു , ആ നിരീക്ഷണ കാലാവധി ഇന്നലെ ജൂൺ 5 ന് അവസാനിച്ച വാർത്തയും ഞാൻ നിങ്ങളുമായും പങ്കുവയ്ക്കുന്നു.

Home quarantine ആയ വാർത്തയറിഞ്ഞ് നാട്ടിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും, വിദേശത്ത് നിന്നും ഫോണിൽ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്‌നേഹവും, സൗഹൃദവും, കരുതലും പങ്കുവച്ചവർ നിരവധിയാണ്. വിളിച്ചാൽ ബുദ്ധിമുട്ടാകുമോയെന്ന ധാരണയിൽ മറ്റുതരത്തിൽ കാര്യങ്ങൾ അന്വേക്ഷിച്ചറിഞ്ഞവരും ഉണ്ട്.

എല്ലാവരുടെയും സ്‌നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്.
നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ നമ്മളൊക്കെ തമ്മിൽ എന്നതുകൊണ്ട് ഞാനതിന് തുനിയുന്നില്ല.

സ്‌നേഹപൂർവ്വം
സുരാജ് വെഞ്ഞാറമൂട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP