Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷീബയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ശേഷം മുഹമ്മദ് ബിലാൽ തണ്ണീർമുക്കം ബണ്ടിൽ നിന്ന് വലിച്ചെറിഞ്ഞ മൊബൈൽ ഫോണും താക്കോൽക്കൂട്ടവും പൊലീസ് കണ്ടെടുത്തു; ഷീബയെയും സാലിയെയും കെട്ടാനായി ഉപയോഗിച്ച വയർ മുറിക്കുന്നതിന് ഉപയോഗിച്ച കത്തിയും കത്രികയും കണ്ടെത്തിയത് നിർണായക തെളിവുകളാകും; വിദേശത്തു നിന്നെത്തി ക്വാറന്റീനിൽ കഴിയുന്ന മകളിൽ നിന്ന് ഫോൺ വഴി മൊഴിയെടുത്തു; ബിലാൽ പ്രളയകാലത്ത് മാതാപിതാക്കളെ സഹായിച്ചിരുന്നതായി ഷാനിമോളുടെ മൊഴി

ഷീബയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ശേഷം മുഹമ്മദ് ബിലാൽ തണ്ണീർമുക്കം ബണ്ടിൽ നിന്ന് വലിച്ചെറിഞ്ഞ മൊബൈൽ ഫോണും താക്കോൽക്കൂട്ടവും പൊലീസ് കണ്ടെടുത്തു; ഷീബയെയും സാലിയെയും കെട്ടാനായി ഉപയോഗിച്ച വയർ മുറിക്കുന്നതിന് ഉപയോഗിച്ച കത്തിയും കത്രികയും കണ്ടെത്തിയത് നിർണായക തെളിവുകളാകും; വിദേശത്തു നിന്നെത്തി ക്വാറന്റീനിൽ കഴിയുന്ന മകളിൽ നിന്ന് ഫോൺ വഴി മൊഴിയെടുത്തു; ബിലാൽ പ്രളയകാലത്ത് മാതാപിതാക്കളെ സഹായിച്ചിരുന്നതായി ഷാനിമോളുടെ മൊഴി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് തുടരുകയാണ്. പ്രതി മാലിപറമ്പിൽ മുഹമ്മദ് ബിലാൽ കൊലപാതകത്തിന് ശേഷം തണ്ണീർമുക്കം ബണ്ടിൽ നിന്ന് വലിച്ചെറിഞ്ഞ മൊബൈൽ ഫോണും താക്കോൽക്കൂട്ടവും പൊലീസ് കണ്ടെടുത്തു. ഇതിനൊപ്പം കൊലയ്ക്ക് ഉപയോഗിച്ചു മൂന്ന് കത്തിയും ഒരു കത്രികയും കണ്ടെടുത്തിട്ടുണ്ട്.

മൂന്ന് മൊബൈൽ ഫോണും കത്തി, കത്രിക, താക്കോൽക്കൂട്ടം എന്നിവയുമാണ് പൊലീസ് കണ്ടെടുത്തത്. ഒരു മൊബൈൽ ഫോൺ കൊല്ലപ്പെട്ട ഷീബയുടേതാണ്. ഷീബയെയും സാലിയെയും കെട്ടാനായി ഉപയോഗിച്ച വയർ മുറിക്കുന്നതിനാണ് കത്തിയും കത്രികയും ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ, താക്കോൽക്കൂട്ടം എന്നിവ തണ്ണീർമുക്കം ബണ്ടിൽ നിന്ന് വലിച്ചെറിഞ്ഞെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയിരുന്നത്. തിങ്കളാഴ്ച വൈകീട്ട് മൂന്നുവരെ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ആലപ്പുഴയിൽ അയാൾ താമസിച്ചിരുന്ന ലോഡ്ജിലെത്തിച്ച് തൊളിവെടുക്കും.

സ്വർണം പണം എന്നിവയ്‌ക്കൊപ്പം ഷീബയുടെ യും ഭർത്താവ് അബ്ദുൽ സാലിയുടെയും മൂന്ന് മൊബൈൽ ഫോണുകളും പ്രതി കവർന്നിരുന്നു. ആലപ്പുഴയിൽ കാർ ഒളിപ്പിച്ച പ്രതി രണ്ട് മണിക്കൂറിലേറെ നഗരത്തിൽ തുടർന്നു. ലോഡ്ജിലാണ് തങ്ങിയതെന്നാണ് മൊഴി. പ്രതിയെ ഇവിടെയും എത്തിച്ച് തെളിവെടുക്കും. പ്രതി മോഷ്ടിച്ച സ്വർണം കൊച്ചിയിലെ വീട്ടിൽ നിന്നും കാർ ആലപ്പുഴ നഗരത്തിൽ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തി. സ്വർണം ഷീബയുടേതാണെന്ന് മകൾ ഷാനി തിരിച്ചറിഞ്ഞു.

വിദേശത്തു നിന്നെത്തി ക്വാറന്റീനിൽ കഴിയുന്ന മകളിൽ നിന്ന് ഫോൺ വഴിയാണ് മൊഴിയെടുത്തത്. കൂടുതൽ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പിക്കാൻ ബാങ്ക് ലോക്കറുകൾ തുറന്ന് പരിശോധിക്കും. ഏഴ് വർഷമായി വിദേശത്തുള്ള മകൾക്ക് പ്രതിയെ നേരിട്ടറിയില്ല. പ്രളയകാലത്ത് സഹായിച്ച കാര്യങ്ങൾ മാതാപിതാക്കൾ പറഞ്ഞിരുന്നതായി ഷാനിമൊഴി നൽകി. കൊലപാതകം നടന്ന താഴത്തങ്ങാടി പാറപ്പാടത്തെ വീട്ടിൽ ഒരിക്കൽക്കൂടി ബിലാലിനെ എത്തിച്ച് തെളിവെടുക്കും.

തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ വീട്ടിനുള്ളിൽ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഷീബ മരിച്ചു. അബ്ദുൽ സാലി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വീട്ടിൽ നിന്ന് കാണാതായ കാർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിൽ കേസിലെ പ്രതി ബിലാലിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ മുഹമ്മയിലെ പെട്രോൾ പമ്പിൽ ഈ കാർ ഇന്ധനം നിറക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP