Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയെ തല്ലുന്നത് ചോദ്യം ചെയ്തു; മകന്റെ കൈ തല്ലിയൊടിച്ച് രണ്ടാനച്ഛൻ; അറസ്റ്റിലായത് പുനലൂർ സ്വദേശി സുനിൽ; 18കാരനായ മകൻ ചികിത്സയിൽ

മറുനാടൻ ഡെസ്‌ക്‌

പുനലൂർ: യുവാവിനെ കഠിന ദേഹോപദ്രവം ഏൽപ്പിച്ച രണ്ടാനച്ഛനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ മുസാവരിക്കുന്ന ചരുവിള പുത്തൻ വീട്ടിൽ ആനന്ദന്റെ മകൻ സുനി എന്ന് വിളിക്കുന്ന സുനിലിനെ(35) ആണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ ഭാര്യ ശാന്തിയുടെ ആദ്യവിവാഹത്തിലെ മകനായ സച്ചു(18)വിനെ ആണ് ഇയാൾ കമ്പി വടി വെച്ച് അടിച്ചു വലതു കൈത്തണ്ട ഒടിച്ചതായി പറയുന്നത്. സച്ചുവിന്റെ മാതാവ് ശാന്തിയുടെ രണ്ടാം ഭർത്താവായ സുനിൽ സ്ഥിരമായി മദ്യപിച്ചു വന്നു ശാന്തിയെ മർദിക്കുകയായിരുന്നു പതിവ്.

ബുധനാഴ്ച രാത്രി സുനിൽ മദ്യപിച്ചു വന്ന് ശാന്തിയെ മർദിച്ചു. ഇത് ചോദ്യംചെയ്യുകയും തടസം പിടിക്കാൻ ചെല്ലുകയും ചെന്ന സച്ചുവിനെ സുനിൽ കമ്പിവടി വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

മർദനമേറ്റ് സച്ചു പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് പുനലൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP