Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ധർമ്മശാസ്താവിന് പെണ്ണുങ്ങളെ കണ്ടുകൂടാ എന്നായിരുന്നു പ്രചാരണം; അങ്ങനെ പറയുന്ന ആണുങ്ങളെയും കാണണ്ട എന്ന് അവിടുന്നു തീരുമാനിച്ചു; മസ്ജിദിൽ പെണ്ണുങ്ങൾക്കു മാത്രമല്ല, ആണുങ്ങൾക്കും പ്രവേശനം നിഷേധിക്കപ്പെട്ടു; പള്ളിയിൽ കന്യാസ്ത്രീകൾക്കു മാത്രമല്ല, അച്ചന്മാർക്കും കുർബാന കൊടുക്കാൻ മേലാതായി; കാരണം ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്: കെ.ആർ.മീരയുടെ കുറിപ്പിൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ സംവാദം

ധർമ്മശാസ്താവിന് പെണ്ണുങ്ങളെ കണ്ടുകൂടാ എന്നായിരുന്നു പ്രചാരണം; അങ്ങനെ പറയുന്ന ആണുങ്ങളെയും കാണണ്ട എന്ന് അവിടുന്നു തീരുമാനിച്ചു; മസ്ജിദിൽ പെണ്ണുങ്ങൾക്കു മാത്രമല്ല, ആണുങ്ങൾക്കും പ്രവേശനം നിഷേധിക്കപ്പെട്ടു; പള്ളിയിൽ കന്യാസ്ത്രീകൾക്കു മാത്രമല്ല, അച്ചന്മാർക്കും കുർബാന കൊടുക്കാൻ മേലാതായി; കാരണം ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്: കെ.ആർ.മീരയുടെ കുറിപ്പിൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ സംവാദം

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ചൊവ്വാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുകയാണ്. ഏറെ നിബന്ധനകളോടെയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോവിഡിന്റെ വ്യാപനം കണക്കിലെടുത്ത് ആൾക്കൂട്ടം ഒഴിവാക്കിയും സാമൂഹിക അകലം പാലിച്ചും, ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കിയുമാണ് പ്രവേശനം. ഈ പശ്ചാത്തലത്തിൽ, ലോക് ഡൗണിന് മുമ്പും ശേഷവുമുള്ള സാമൂഹിക സാഹചര്യം താരമത്യം ചെയ്തുള്ള എഴുത്തുകാരി കെ.ആർ.മീര എഴുതിയ ഫേസ് ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

'അമ്പലത്തിലെ കാര്യം തീരുമാനിക്കേണ്ടത് സർക്കാരല്ല, വിശ്വാസികളും മതമേധാവികളും തന്ത്രജ്ഞരും ആണെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആക്രോശം. ഇപ്പോഴിതാ, തന്ത്രിയോടും ചോദിച്ചില്ല, ആൾ ദൈവങ്ങളോടും ചോദിച്ചില്ല ലോകാരോഗ്യസംഘടനയും കേന്ദ്ര ആരോഗ്യമന്ത്രാലയവും നിർദ്ദേശിച്ചു, കേന്ദ്രഗവൺമെന്റ് അനുസരിച്ചു. പത്തിനും അറുപത്തഞ്ചിനും ഇടയിലുള്ള സ്ത്രീകൾ അമ്പലത്തിൽ പോകരുതെന്നായിരുന്നു ആചാരവാദികളുടെ ഭീഷണി. സ്ത്രീയായാലും പുരുഷനായാലും പത്തിനും അറുപത്തഞ്ചിനും ഇടയിലുള്ളവർ മാത്രം അമ്പലത്തിൽ പോയാൽ മതി എന്ന് കേന്ദ്രഗവൺമെന്റ് തന്നെ തീരുമാനിച്ചു. നടയടയ്ക്കൽ, ശുദ്ധികലശം, പുണ്യാഹം, പ്രായശ്ചിത്തം എന്തൊക്കെയായിരുന്നു പുകിൽ! ഇപ്പോഴിതാ, സാനിട്ടൈസർ, മാസ്‌ക്, വിർച്വൽ ക്യൂ, ഓൺലൈൻ ബുക്കിങ്, അമ്പതു പേർക്കു മാത്രം പ്രവേശനം... ! മസ്ജിദിലാണെങ്കിൽ, പെണ്ണുങ്ങൾക്കു മാത്രമല്ല, ആണുങ്ങൾക്കും പ്രവേശനം നിഷേധിക്കപ്പെട്ടു. പള്ളിയിലാണെങ്കിൽ, കന്യാസ്ത്രീകൾക്കു മാത്രമല്ല, അച്ചന്മാർക്കും കുർബാന കൊടുക്കാൻ മേലാതായി......ദൈവത്തിന് നീതിബോധമുണ്ട്. മതനിരപേക്ഷതയുമുണ്ട്. കാരണം, ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്-എന്ന് പറഞ്ഞ്‌കൊണ്ടാണ് മീര തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ർമ്മശാസ്താവിന് പെണ്ണുങ്ങളെ കണ്ടുകൂടാ എന്നായിരുന്നു പ്രചാരണം.

അങ്ങനെ പറയുന്ന ആണുങ്ങളെയും കാണണ്ട എന്ന് അവിടുന്നു തീരുമാനിച്ചു.

ശ്രീപത്മനാഭന് കാലുറയിട്ടവരെ കണ്ടുകൂടാ എന്നായിരുന്നു പ്രചാരണം.

മുഖംമൂടിയിട്ടാലും പ്രശ്‌നമില്ല എന്ന് അവിടുന്നു തെളിയിച്ചു.

തൃശൂർ പൂരത്തിന് കുടമാറ്റവും വെടിക്കെട്ടും ഇല്ലെങ്കിൽ ഹൈന്ദവരുടെ വികാരം വ്രണപ്പെടുമെന്നായിരുന്നു ആശങ്ക.

അവനവന്റെ ആരോഗ്യത്തെയും ജീവനെയുംകാൾ വലുതല്ല ഒരു പൂരവും എന്നു ഹൈന്ദവർക്കു ബോധ്യപ്പെട്ടു.

അമ്പലത്തിലെ കാര്യം തീരുമാനിക്കേണ്ടത് സർക്കാരല്ല, വിശ്വാസികളും മതമേധാവികളും തന്ത്രജ്ഞരും ആണെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആക്രോശം.

ഇപ്പോഴിതാ, തന്ത്രിയോടും ചോദിച്ചില്ല, ആൾ ദൈവങ്ങളോടും ചോദിച്ചില്ല ലോകാരോഗ്യസംഘടനയും കേന്ദ്ര ആരോഗ്യമന്ത്രാലയവും നിർദ്ദേശിച്ചു, കേന്ദ്രഗവൺമെന്റ് അനുസരിച്ചു.

പത്തിനും അറുപത്തഞ്ചിനും ഇടയിലുള്ള സ്ത്രീകൾ അമ്പലത്തിൽ പോകരുതെന്നായിരുന്നു ആചാരവാദികളുടെ ഭീഷണി.

സ്ത്രീയായാലും പുരുഷനായാലും പത്തിനും അറുപത്തഞ്ചിനും ഇടയിലുള്ളവർ മാത്രം അമ്പലത്തിൽ പോയാൽ മതി എന്ന് കേന്ദ്രഗവൺമെന്റ് തന്നെ തീരുമാനിച്ചു.

നടയടയ്ക്കൽ, ശുദ്ധികലശം, പുണ്യാഹം, പ്രായശ്ചിത്തം എന്തൊക്കെയായിരുന്നു പുകിൽ!

ഇപ്പോഴിതാ, സാനിട്ടൈസർ, മാസ്‌ക്, വിർച്വൽ ക്യൂ, ഓൺലൈൻ ബുക്കിങ്, അമ്പതു പേർക്കു മാത്രം പ്രവേശനം... !

മസ്ജിദിലാണെങ്കിൽ, പെണ്ണുങ്ങൾക്കു മാത്രമല്ല, ആണുങ്ങൾക്കും പ്രവേശനം നിഷേധിക്കപ്പെട്ടു.

പള്ളിയിലാണെങ്കിൽ, കന്യാസ്ത്രീകൾക്കു മാത്രമല്ല, അച്ചന്മാർക്കും കുർബാന കൊടുക്കാൻ മേലാതായി.

അതിനാൽ സർവമതങ്ങളിലുംപെട്ട യുക്തിവാദികളും നിരീശ്വരവാദികളുമായ സുഹൃത്തുക്കളേ,

പരമകാരുണികന്റെ നാമത്തിൽ

ഞാൻ നിങ്ങളോട് സത്യം സത്യമായി പറയുന്നു :

ദൈവം ഉണ്ട്.

ദൈവത്തിന് നീതിബോധമുണ്ട്.

മതനിരപേക്ഷതയുമുണ്ട്.

കാരണം, ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP